തമിഴ്നാട്ക ള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ മരണം 57 ആയി. വിഷമദ്യ ദുരന്തത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ ചികിത്സയില്‍ കഴിയുന്ന കള്ളക്കുറിച്ചിയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ദുരന്ത ബാധിതരെ കാണാന്‍ നടന്‍ കമല്‍ഹാസനെത്തി. തമിഴ്നാട്ടില്‍ മരുന്ന് കടകളേക്കാള്‍ ഒരു തെരുവില്‍ ടാസ്മാക് കടകളുണ്ടെന്ന് കമല്‍ഹാസൻ വിമര്‍ശിച്ചു.
ടാസ്മാക് കടകള്‍ക്ക് സമീപം തന്നെ മദ്യവിമുക്തി കേന്ദ്രങ്ങള്‍ ഉണ്ടാകണം. തമിഴ്നാട് സർക്കാർ മദ്യ വ്യവസായത്തില്‍ നിന്ന് കിട്ടുന്ന വരുമാനത്തിന്‍റെ ഒരു പങ്ക് മദ്യവിമുക്തി കേന്ദ്രങ്ങള്‍ക്ക് മാറ്റി വയ്ക്കണം. സമ്പൂർണ മദ്യനിരോധനം പ്രായോഗികമല്ല, അത് മാഫിയകളെ വളർത്തുകയേ ഉള്ളൂ. ഇപ്പോഴുണ്ടായ ദുരന്തത്തിന് ഇത് വരെ ഭരണത്തിലിരുന്ന എല്ലാ സർക്കാരുകളും ഉത്തരവാദികളെന്നും കമല്‍ഹാസൻ പറഞ്ഞു.
തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയ്യും നേരത്തെ കള്ളക്കുറിച്ചിയിലെത്തിയിരുന്നു. ദുരന്തത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് കരുണാപുരം ദലിത് ഗ്രാമത്തിലാണെന്നാണ് പുറത്തു വരുന്ന കണക്കുകള്‍. 57 പേര്‍ മരിച്ചതില്‍ 32 പേരും ഈ ഗ്രാമത്തില്‍ നിന്നുള്ളവരാണ്.
TAGS: TAMILNADU| KAMAL HASSAN|
SUMMARY: Tamilnadu alchol tragedy; Kamal Haasan came to meet the disaster victims
ബെംഗളൂരു: നോര്‍ക്ക റൂട്ട്‌സിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 27,28 തിയ്യതികളില്‍ ഇന്ദിരനഗര്‍ കെഎന്‍ഇ ട്രസ്റ്റ് ഓഡിറ്റോറിയത്തില്‍ നോര്‍ക്ക കെയര്‍ മെഗാ ക്യാമ്പ്…
ബെംഗളൂരു: കേരളസമാജം ദൂരവാണിനഗറിന് കീഴിലുള്ള ജൂബിലി പി യു കോളേജില്‍ വിപുലമായ ഓണോത്സവവും ഓണവിരുന്നുമൊരുക്കി. ഓണാഘോഷ പരിപാടി സമാജം പ്രസിഡന്റ്…
ശ്രീനഗര്‍: പഹല്‍ഗാം ആക്രമണത്തിന് ഭീകരര്‍ക്ക് ആയുധം നല്‍കി സഹായിച്ച ജമ്മു കശ്മീര്‍ സ്വദേശി അറസ്റ്റില്‍. മുഹമ്മദ് കഠാരിയ എന്നയാളെയാണ് ജമ്മു…
കൊച്ചി: സിപിഐ എം നേതാവ് കെ ജെ ഷൈനിനെതിരെ അപവാദ പ്രചാചരണം നടത്തിയ യൂടൂബർ കെ എം ഷാജഹാനെ അന്വേഷകസംഘം ചോദ്യം…
മലപ്പുറം: ചമ്രവട്ടത്ത് പതിനഞ്ച് വയസുകാരനെ കാണാതായതായി പരാതി. ചമ്രവട്ടം സ്വദേശി സക്കീറിന്റെ മകന്‍ മുഹമ്മദ് ഷാദിലിനെയാണ് കാണാതായത്. സെപ്തംബർ 22നാണ്…
ബെംഗളൂരു: പ്രശസ്ത കന്നഡ എഴുത്തുകാരനും സരസ്വതി സമ്മാൻ ജേതാവുമായ എസ് എൽ ഭൈരപ്പ അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ…