ചെന്നൈ: പരീക്ഷാഹാളിൽ വിദ്യാർഥിനിയോട് മോശമായി പെരുമാറിയതായി ആരോപിച്ച് ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്‌തു. തിരുപ്പൂർ അമ്മപാളയത്തെ രാമകൃഷ്‌ണ വിദ്യാലയത്തിലെ സമ്പത്ത് കുമാറിനെയാണ് (34) അറസ്റ്റിലായത്. പ്ലസ് ടു പരീക്ഷ എഴുതിയ പെൺകുട്ടികൾ നൽകിയ പരാതിയിലാണ് നടപടി.
തിരുപ്പൂർ വെങ്കമേട്ടിലെ സർക്കാർ ഹയർസെക്കൻഡറി സ്കൂളിലാണ് സംഭവം നടന്നത്. ചൊവ്വാഴ്‌ചയായിരുന്നു പ്ലസ്ടു അവസാനപരീക്ഷ. ഇതിനിടെ പരിശോധന എന്ന വ്യാജേന സമ്പത്ത് കുമാർ ഇടയ്‌ക്കിടെ ശരീരത്തിൽ സ്‌പർശിച്ചെന്നാണ് പരാതി.
ആറ് പെൺകുട്ടികളും അഞ്ച് ആൺകുട്ടികളുമാണ് ക്ലാസിലുണ്ടായിരുന്നത്. പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ പെൺകുട്ടികൾ മാതാപിതാക്കളെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് കുടുംബം പരീക്ഷാകേന്ദ്രം സൂപ്പർവൈസറെയും തിരുപ്പൂർ സിറ്റി പൊലീസിനെയും വിവരമറിയിച്ചു. പിന്നാലെ പോലീസ് സ്കൂളിൽ എത്തി അധ്യാപകനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
TAGS: NATIONAL | ARREST
SUMMARY: Teacher arrested for exploiting girl students in exam class
ബെംഗളൂരു: കർണാടകയിലെ യാദ്ഗിറിൽ സർക്കാർ ഉദ്യോഗസ്ഥയെ കാർ തടഞ്ഞ് വെട്ടിക്കൊന്നു. സാമൂഹിക ക്ഷേമ വകുപ്പിലെ സെക്കൻഡ് ഡിവിഷൻ അസിസ്റ്റന്റായ അഞ്ജലി…
ബെംഗളൂരു: എം.എസ് പാളയ സിംഗാപുര ശ്രീഅയ്യപ്പ ക്ഷേത്രത്തിൽ മണ്ഡല മകരവിളക്ക് മഹോത്സവം നവംബർ 16 മുതൽ ജനുവരി 14 വരെ…
തിരുവനന്തപുരം: പാചകവാതകവുമായി വന്ന ലോറി മറിഞ്ഞ് വാതക ചോർച്ചയുണ്ടായത് പരിഭ്രാന്തി പരത്തി.തെങ്കാശി പാതയിൽ ചുള്ളിമാനൂരിനു സമീപമുണ്ടായ അപകടത്തെ തുടർന്ന് പ്രദേശത്തെ…
ബെംഗളൂരു: സമകാലികതയുടെ ഏറ്റവും ശക്തവും സൂക്ഷ്മവുമായ വായനയും മാറ്റത്തിന്റെ പ്രേരകശക്തിയുമാകാൻ കഥകൾക്ക് കഴിയേണ്ടതുണ്ടെന്ന് എഴുത്തുകാരൻ സുരേഷ് കോടൂർ അഭിപ്രായപ്പെട്ടു. പലമ…
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്ഥാനാർഥി നിർണയത്തില്‍ തഴഞ്ഞതില്‍ മനംനൊന്ത് ആർഎസ്‌എസ് പ്രവർത്തകൻ ആത്മഹത്യ ചെയ്തു. തൃക്കണ്ണാപുരം വാർഡിലെ ആനന്ദ് കെ…
പട്‌ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ ആർജെഡിയില്‍ പൊട്ടിത്തെറി. 25 സീറ്റുകള്‍ മാത്രം നേടി കനത്ത തിരിച്ചടി നേരിട്ടതിന്…