കൊല്ലം: ഹോംവർക്ക് ചെയ്യാത്തതിന് മൂന്നാം ക്ലാസുകാരനെ അധ്യാപകൻ ക്രൂരമായി മർദിച്ചു. കൊല്ലം ചാത്തനാംകുളം എംഎസ്‌എം ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം. ഡിസംബർ 11 ന് ഉച്ചയോടു കൂടിയായിരുന്നു സംഭവം. കുട്ടി ശാരീരിക ബുദ്ധിമുട്ട് പ്രകടിപ്പിച്ചതിനെ തുടർന്ന് മാതാപിതാക്കള്‍ അന്വേഷിച്ചപ്പോഴാണ് മർദന വിവരം പുറത്ത് അറിയുന്നത്.
ഡെസ്കിന്റെ മുകളിൽ കൈവച്ചിട്ട് നിരവധി തവണ അടിച്ചെന്ന് മകന് പറഞ്ഞതായി പിതാവ് പറഞ്ഞു. സംഭവം ഒതുക്കി തീർക്കാനാണ് സ്കൂൾ അധികൃതർ ശ്രമിക്കുന്നതെന്ന് പിതാവ് പറഞ്ഞു. പോലീസോ ചൈല്‍ഡ് ലൈനോ വിഷയത്തില്‍ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും പിതാവ് ആരോപിച്ചു.
അതേസമയം, സ്കൂളിനെതിരെ പ്രതിഷേധവുമായി വിദ്യാർഥി സംഘടനകൾ രംഗത്തെത്തി. അധ്യാപകനെതിരെ നടപടി സ്വീകരിക്കണമെന്നാണ് സംഘടനകൾ ആവശ്യം. പരാതിയുടെ അടിസ്ഥാനത്തിൽ നടപടികള് സ്വീകരിക്കാമെന്ന് സ്കൂൾ അധികൃതര് അറിയിച്ചു.
SUMMARY: Teacher smashes third grade student’s thigh in Kollam for not doing homework














