കൊല്ലം: കരുനാഗപ്പള്ളിയില്‍ ടിയർ ഗ്യാസ് പൊട്ടി 3 പോലീസ് ഉദ്യോഗസ്ഥർക്ക് പരുക്ക്. ടിയർ ഗ്യാസ് പരിശീലനത്തിനിടയില്‍ ആണ് 2 വനിത പോലീസ് ഉദ്യോസ്ഥർക്കും, 1 പുരുഷ പോലീസ് ഉദ്യോഗസ്ഥനും പരുക്കേറ്റത്. പരുക്കേറ്റ 3 പോലീസ് ഉദ്യോഗസ്ഥരെ ചവറ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കരുനാഗപ്പള്ളി സബ്ഡിവിഷനിലെ പോലീസ് ഉദ്യോഗസ്ഥർക്ക് പരിശീലനം നല്‍കുന്നതിനിടെയാണ് അപകടം ഉണ്ടായത്.
ടിയർ ഗ്യാസ് ആദ്യം ഉപയോഗിച്ചപ്പോള്‍ പൊട്ടിയിരുന്നില്ല. തുടന്ന് വീണ്ടും ലോഡ് ചെയുമ്പോഴായിരുന്നു പൊട്ടിത്തെറിച്ചത്. എന്താണ് സംഭവിച്ചത് എന്നതില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് കരുനാഗപ്പള്ളി എസിപി അറിയിച്ചു.
SUMMARY: Tear gas explosion during training in Karunagappally; Three police officers injured














