എയർ ഇന്ത്യ വിമാനത്തിലെ ന്യൂഡല്‍ഹിയിലേക്കുള്ള 100-ലധികം യാത്രക്കാർ തായ്ലൻഡിലെ ഫുക്കറ്റില്‍ കുടുങ്ങിയിട്ട് 80 മണിക്കൂറിലേറെയായി. യാത്രക്കാരില്‍ പ്രായമായവരും കുട്ടികളുമുണ്ട്. സാങ്കേതിക തകരാർ കാരണമാണ് വിമാനം ഫുക്കറ്റില്‍ കുടുങ്ങിയതെന്ന് അധികൃതർ അറിയിച്ചു.
നവംബർ 16 ന് രാത്രിയാണ് വിമാനം ഡല്‍ഹിയിലേക്ക് യാത്ര തിരിക്കേണ്ടിയിരുന്നത്. എന്നാല്‍ സാങ്കേതിക തകരാർ കാരണം വിമാന സർവീസ് ആറ് മണിക്കൂർ വൈകുന്നതായി എയർലൈൻ പ്രതിനിധികള്‍ യാത്രക്കാരെ അറിയിച്ചു. മണിക്കൂറുകളോളം കാത്തുനിന്ന യാത്രക്കാരോട് വിമാനത്തില്‍ കയറാൻ ആവശ്യപ്പെട്ടെങ്കിലും ഒരു മണിക്കൂർ കഴിഞ്ഞ് തിരിച്ച് ഇറക്കുകയായിരുന്നു എന്നാണ് യാത്രക്കാർ പറയുന്നത്. പിന്നീട് വിമാനം റദ്ദാക്കിയതായി അറിയിച്ചു.
സാങ്കേതിക തകരാർ പരിഹരിച്ചുവെന്നും ഇതേ വിമാനത്തില്‍ യാത്ര തുടർന്നുവെന്നും യാത്രക്കാർ പറഞ്ഞു. എന്നാല്‍ പറന്നുയർന്ന രണ്ട് മണിക്കൂറുകള്‍ക്ക് ശേഷം ഫുക്കറ്റില്‍ തന്നെ തിരിച്ചിറക്കി. വിമാനത്തിന് സാങ്കേതിക തകരാർ ഉണ്ടെന്ന് യാത്രക്കാരോട് വീണ്ടും എയർലൈൻ അറിയിച്ചു. ഇതിന് ശേഷം യാത്രക്കാർ ഫുക്കറ്റില്‍ കുടുങ്ങുകയായിരുന്നു.
TAGS : AIR INDIA
SUMMARY : Technical failure; An Air India flight with more than a hundred passengers has been stuck in Thailand for four days
തിരുവനന്തപുരം: കടക്കാവൂർ നിലയ്ക്കാമുക്കില്‍ തെരുവ് നായ കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് 10 വയസുകാരന് ദാരുണാന്ത്യം.…
ബെംഗളൂരു: ബെംഗളൂരു നഗരത്തില്‍ വ്യത്യസ്ത കേസുകളിലായി ഒരാഴ്ചയ്ക്കിടെ 36.67 കോടിയുടെ മയക്കുമരുന്ന് പിടികൂടിയതായി ആഭ്യന്തരമന്ത്രി ജി. പരമേശ്വര അറിയിച്ചു. കേസില്‍…
ബെംഗളൂരു: ബെംഗളൂരുവിൽ മലയാളി നഴ്സിംഗ് വിദ്യാർഥിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം അരുവിക്കര സ്വദേശി ആദിത്യന് (19)…
ന്യൂഡല്‍ഹി: ഐ.സി.എസ്.ഇ 10 ക്ലാസ്, ഐ.എസ്.സി 12 ക്ലാസ് മെയിന്‍ പരീക്ഷാഫലം ഇന്ന് പ്രസിദ്ധീകരിക്കും. രാവിലെ 11ന് ഫലം പുറത്ത്…
സുല്‍ത്താന്‍പൂര്‍: ഫാമിലെ കോഴികള്‍ കൂട്ടത്തോടെ ചത്തതില്‍ ഡിജെയ്‌ക്കെതിരെ പരാതിയുമായി ഫാം ഉടമ. ഉത്തര്‍പ്രദേശിലെ സുല്‍ത്താൻപൂര്‍ ജില്ലയിലാണ് സംഭവം. സാബിര്‍ അലിയാണ്…
തിരുവനന്തപുരം: കഠിനമായ വേനൽച്ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് മഴ തുടരുന്നു. ഇന്ന് മൂന്ന് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട്…