ബെംഗളൂരു: ബിജെപി എംപി തേജസ്വി സൂര്യയും കർണാടിക് ഗായിക ശിവശ്രീ സ്കന്ദപ്രസാദും വിവാഹിതരായി. അടുത്ത കുടുംബാംഗങ്ങളുടെയും ചില രാഷ്‌ട്രീയ സഹപ്രവർത്തകരുടെയും സാന്നിദ്ധ്യത്തിലായിരുന്നു വിവാഹം. ഇരു കുടുംബങ്ങളിലെയും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ പരമ്പരാഗതമായ രീതിയിലായിരുന്നു വിവാഹം.
ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ് ബി വൈ വിജയേന്ദ്ര, കേന്ദ്ര മന്ത്രിമാരായ വി സോമണ്ണ, അര്‍ജുന്‍ റാം മേഘ്വാള്‍, ബിജെപി എംപിമാര്‍, എംഎല്‍എമാര്‍ എന്നിവരുള്‍പ്പെടെ നിരവധി പ്രമുഖ ബിജെപി നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു. ബെംഗളൂരു സൗത്തില്‍ നിന്നുള്ള ലോക്‌സഭാ അംഗമാണ് തേജസ്വി സൂര്യ. ചെന്നൈ സ്വദേശിയായ കർണാടക സംഗീതജ്ഞയും നർത്തകിയുമാണ് ശിവശ്രീ സ്‌കന്ദപ്രസാദ്.
മൃദംഗവാദകനായ സ്‌കന്ദപ്രസാദിന്റെ മകളാണ്. ബയോ എഞ്ചിനീയറിംഗില്‍ ബിരുദം നേടിയ ശിവശ്രീ ആയുർവേദിക് കോസ്‌മെറ്റോളജിയില്‍ ഡിപ്ലോമ നേടിയിട്ടുണ്ട്. മദ്രാസ് സർവകലാശാലയില്‍ നിന്ന് ഭരതനാട്യത്തിലും സംസ്‌കൃത കോളേജില്‍ നിന്ന് സംസ്‌കൃതത്തിലും ബിരുദാനന്തര ബിരുദം നേടി. 2014ല്‍ ശിവശ്രീ പാടി റെക്കോഡ് ചെയ്‌ത ഗാനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രശംസ ലഭിച്ചിരുന്നു.
TAGS : TEJASWI SURYA | MARRIAGE
SUMMARY : Tejaswi Surya MP and singer Shivshri Skandaprasad get married
കണ്ണൂർ: ആണ്‍ സുഹൃത്തിനൊപ്പം പുഴയില്‍ ചാടിയ ഭര്‍തൃമതിയായ യുവതി നീന്തി രക്ഷപ്പെട്ടു. ആണ്‍ സുഹൃത്തിനായി പുഴയില്‍ തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. തിങ്കളാഴ്ച്ച…
ഇടുക്കി: മൂന്നാറില്‍ ട്രക്കിംഗിനിടെ ജീപ്പ് 50 അടി താഴ്ചയിലേക്ക് മറിഞ്ഞ് വിനോദസഞ്ചാരി മരിച്ചു. തമിഴ്‌നാട് സ്വദേശി പ്രകാശാണ്(58) മരിച്ചത്. ഒരു…
തിരുവനന്തപുരം: സ്വര്‍ണവിലയില്‍ ഞെട്ടിക്കുന്ന വര്‍ധനവ്. ഏതാനും ദിവസങ്ങളായി കുറഞ്ഞു വന്നിരുന്ന സ്വര്‍ണം ഒറ്റയടിക്ക് പവന്‍ വില 72000 കടന്നു. ജൂണ്‍…
വയനാട്: വയനാട് കല്ലൂര്‍ നമ്പ്യാര്‍കുന്നില്‍ ആഴ്ചകളായി പ്രദേശത്ത് ഭീതി വിതച്ചിരുന്ന പുലി കൂട്ടില്‍ കുടുങ്ങി. നിരവധി വളര്‍ത്തുമൃഗങ്ങളെ പുലി ആക്രമിച്ചിരുന്നു.…
ബെംഗളൂരു : ഈസ്റ്റ് കൾച്ചറൽ അസോസിയേഷൻ (ഇസിഎ) 50-ാമത് വാർഷിക ജനറൽ ബോഡിയോഗം ചേർന്നു. 2025-2026 വർഷത്തേക്കുള്ള ഭാരവാഹികളെയും എക്സിക്യൂട്ടീവ്…
ഹൈദരാബാദ്: ഹൈദരാബാദിനടുത്തുള്ള പശമൈലാറമിലെ ഫാർമസ്യൂട്ടിക്കല്‍ യൂണിറ്റിലുണ്ടായ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 42 ആയി. പരുക്കേറ്റവരില്‍ ഏകദേശം 15 പേർ ആശുപത്രികളില്‍…