LATEST NEWS

തെലുഗു നടന്‍ ഫിഷ് വെങ്കട്ട് അന്തരിച്ചു; വിടപറഞ്ഞത് ടോളിവുഡിലെ ഹാസ്യതാരം

ഹൈദരബാദ്: തെലുഗു നടന്‍ ഫിഷ് വെങ്കട്ട് എന്നറിയപ്പെടുന്ന വെങ്കട്ട് രാജ്(53) അന്തരിച്ചു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്കകൾ പൂർണ്ണമായും തകരാറിലായതോടെ ഏതാനും ദിവസങ്ങൾക്ക് മുമ്പ് നടനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ഡോക്ടര്‍മാര്‍ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ശുപാര്‍ശ ചെയ്തിരുന്നുവെങ്കിലും ചെലവേറിയ ചികിത്സ താങ്ങാന്‍ കുടുംബത്തിന് കഴിയില്ലെന്ന് അറിയിച്ച് മകള്‍ എത്തിയിരുന്നു.

തെലുഗു സിനിമയിലെ പരിചിത മുഖമായ വെങ്കട്ട് ഖുഷി എന്ന ചിത്രത്തിലൂടെയാണ് അഭിനയലോകത്തേക്കെത്തുന്നത്. നിരവധി ഹാസ്യകഥാപാത്രങ്ങളിലൂടെയും വില്ലന്‍ വേഷങ്ങളിലൂടെയും പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടി. ദില്‍, ബണ്ണി, ഭഗീരഥ, കിങ്ങ്, ശിവം, തുടങ്ങി നിരവധി ചിത്രങ്ങളുടെ ഭാഗമായി.

SUMMARY: Telugu actor Fish Venkat passes away; Tollywood comedian bids farewell

NEWS DESK

Recent Posts

നിപയെന്ന് സംശയം; 15കാരി ആശുപത്രിയില്‍

തൃശൂർ: നിപയെന്ന സംശയത്തെ തുടർന്ന് 15 വയസുകാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെരിന്തല്‍മണ്ണ സ്വദേശിയായ പെണ്‍കുട്ടിയെ തൃശ്ശൂർ മെഡിക്കല്‍ കോളേജിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.…

53 minutes ago

സുവര്‍ണ ക്ഷേത്രത്തില്‍ ബോംബ് ഭീഷണി; ഒരാള്‍ അറസ്റ്റില്‍

അമൃത്സര്‍: പഞ്ചാബിലെ പ്രസിദ്ധ സിഖ് അരാധനാലയമായ സുവര്‍ണ ക്ഷേത്രത്തിനെതിരെ ബോംബ് ഭീഷണി സന്ദേശം അയച്ച ആള്‍ അറസ്റ്റില്‍. സംഭവത്തില്‍ അന്വേഷണം…

2 hours ago

കുറ്റപത്രം റദ്ദാക്കണം; ഹൈക്കോടതിയെ സമീപിച്ച്‌ പി.പി.ദിവ്യ

കണ്ണൂര്‍: എഡിഎമ്മായിരുന്ന നവീൻ ബാബുവിന്റെ മരണത്തില്‍ പി.പി ദിവ്യ ഉന്നയിച്ച ആരോപണങ്ങളെ സാധൂകരിക്കുന്ന തെളിവുകള്‍ പോലീസ് തയ്യാറാക്കിയ കുറ്റപത്രത്തിലുണ്ടെന്ന് ദിവ്യയുടെ…

3 hours ago

സ്വർണവിലയിൽ വീണ്ടും വർധനവ്

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് സ്വർണവില ഉയർന്നു. പവന് 160 രൂപയാണ് ഉയർന്നത്. ഇന്നലെയും സ്വർണവില കുത്തനെ ഉയർന്നിരുന്നു. 400 രൂപയാണ്…

4 hours ago

മിഥുന് വിട നല്‍കാൻ അമ്മയെത്തി: സംസ്‌കാരം ഇന്ന് വൈകിട്ട് അഞ്ച് മണിക്ക്

കൊച്ചി: തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുന്റെ അമ്മ സുജ തുര്‍ക്കിയില്‍ നിന്നും നാട്ടിലെത്തി.…

4 hours ago

കേരളസമാജം യലഹങ്ക സോൺ ഓണാഘോഷം ഓഗസ്റ്റ് 31-ന്

ബെംഗളൂരു: കേരളസമാജം ബാംഗ്ലൂർ യലഹങ്ക സോൺ ഓണാഘോഷം ഓഗസ്റ്റ് 31-ന് യലഹങ്ക ഡോ. ബി.ആർ. അംബേദ്കർ ഭവനില്‍ നടക്കും. മുൻ…

5 hours ago