ബെംഗളൂരു: ശൈത്യകാലം ആരംഭിച്ചതോടെ ബെംഗളൂരുവിലെ താപനില സാധാരണയിലും കുറഞ്ഞു. 15 ഡിഗ്രി സെൽഷ്യസായതോടെ നഗരത്തിലെ പ്രഭാതങ്ങള്‍ തണുപ്പിന്റെ പിടിയിലമര്‍ന്നു ഉത്തരേന്ത്യയിൽ നിന്നുള്ള തണുത്ത കാറ്റാണ് ഇതിന് കാരണമെന്ന് വിദഗ്ധർ പറയുന്നു. കനത്ത മൂടൽമഞ്ഞ് വിമാന സർവീസുകളെയും ബാധിച്ചു.
രാത്രി താപനില 13 ഡിഗ്രി സെൽഷ്യസ് വരെ താഴാനിടയുണ്ടെന്നാണ് കാലാവസ്‌ഥാ വകുപ്പിന്റെ അറിയിപ്പ്. യെലഹങ്ക മേഖലയിൽ കഴിഞ്ഞ 24 മണിക്കൂറിൽ 14.7 ഡിഗ്രിസെൽഷ്യസാണ് കുറഞ്ഞ താപനില രേഖപ്പെടുത്തിയത്. 25 ഡിഗ്രിയായിരുന്നു ഉയർന്ന താപനില.
കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മൂടൽ മഞ്ഞ് കാരണം അതിരാവിലെയുള്ള നിരവധി വിമാനങ്ങൾ വൈകി. തണുപ്പ് നിറഞ്ഞ കാലാവസ്ഥ കുറച്ച് ദിവസങ്ങൾ കൂടി തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനങ്ങൾ സൂചിപ്പിക്കുന്നത്. ഭാഗികമായി മേഘാവൃതമായ ആകാശവും നേരിയ മഴയ്ക്കുള്ള സാധ്യതയും പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ നിരീക്ഷണ വകുപ്പും വ്യക്തമാക്കി. കൂടാതെ രാത്രിയിലെ താപനില പതിവിലും തണുപ്പുള്ളതായി തുടരും.
അതേസമയം ബംഗാൾ ഉൾക്കടലിൽ തെക്കുപടിഞ്ഞാറൻ തീരത്തെ ന്യൂനമർദത്തെ തുടർന്ന് ഇന്ന് ബെംഗളൂരുവിനു പുറമെ ചിക്കബെല്ലാപുര, കോലാർ, ചാമരാ ജനഗർ, രാമനഗര ജില്ലകളില്‍ കനത്ത മഴ പെയ്തേക്കുമെന്ന് കാലാവസ്‌ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.
SUMMARY:Temperature reaches 15 degrees; Bengaluru shivers in cold
ഡല്‍ഹി: ടേക്കോഫിനിടെ ഡല്‍ഹി വിമാനത്താവളത്തില്‍ സ്വിസ് വിമാനത്തിന്റെ എഞ്ചിനു തീ പിടിച്ചു. അപകടത്തില്‍ ആറ് പേർക്ക് പരുക്കു പറ്റി. സൂറിച്ചിലേക്ക്…
കണ്ണൂർ: സംസ്ഥാനത്ത് പാമ്പ് കടിയേറ്റ് ഒരുമരണം കൂടി. തളിപ്പറമ്പ് മുതുകുട നബീസ(65) ആണ് മരിച്ചത്. വെള്ളിയാഴ്ചയാണ് നബീസയെ പാമ്പ് കടിച്ചത്.…
ഹൈദരാബാദ്: തെലങ്കാനയിലെ യാദാദ്രി ഭുവനഗിരി ജില്ലയില്‍ ചാർമിനാർ എക്സ്പ്രസ് ട്രെയിനിന് തീപിടിച്ചു. അലർ റെയില്‍വേ സ്റ്റേഷന് സമീപത്ത് വെച്ച് ട്രെയിനിന്റെ…
തിരുവനന്തപുരം: സർവീസില്‍ നിന്ന് വിരമിച്ച ശേഷവും കാറില്‍ നക്ഷത്ര ചിഹ്നം വെച്ചു യാത്ര ചെയ്ത മുൻ ഡിജിപി ടോമിൻ ജെ…
ന്യൂഡൽഹി: ഇന്ത്യൻ ഫോട്ടോജേണലിസത്തിൻ്റെ കുലപതി രഘു റായ് (83) അന്തരിച്ചു. ഞായറാഴ്ച പുലർച്ചെ ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അർബുദബാധയെത്തുടർന്ന്…
ബെംഗളൂരു: കന്റോൺമെന്റിനും വൈറ്റ്ഫീൽഡിനും ഇടയില്‍ നടക്കുന്ന നവീകരണ പ്രവൃത്തികളുടെ ഭാഗമായി എറണാകുളം ജംക്‌ഷൻ –കെഎസ്ആർ ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് (26652)…