കൊച്ചി: സിറോ മലബാർ സഭ എറണാകുളം-അങ്കമാലി അതിരൂപതയിലെ സംഘർഷത്തിന് താൽക്കാലിക പരിഹാരം. 21 വൈദികരുടെ പ്രാർഥന യജ്ഞം ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുമായി നടത്തിയ ചർച്ചയിൽ പിൻവലിച്ചു. കാനോനിക സമിതികളും കൂരിയയും പുനഃസംഘടിപ്പിക്കുമെന്ന ഉറപ്പ് ലഭിച്ചതോടെയാണ് വൈദികർ സമരത്തിൽ നിന്ന് പിന്മാറിയത്. പ്രശ്നങ്ങൾ പഠിക്കാൻ ഒരുമാസം സമയം വേണമെന്ന ആർച്ച് ബിഷപ്പിന്റെ ആവശ്യം വൈദികരും അംഗീകരിച്ചു.
സിറോ മലബാർ സഭ എറണാകുളം അങ്കമാലി അതിരൂപതയിലെ പ്രശ്നങ്ങൾ സമവായത്തിലേക്ക് നീങ്ങുന്നതിന്‍റെ സൂചന നൽകുന്നതായിരുന്നു ചർച്ച. പുലർച്ചെ ഒരു മണിയോടെ അവസാനിച്ച രണ്ടര മണിക്കൂർ നീണ്ട ചർച്ചയിലാണ് സിറോ മലബാർ സഭ എറണാകുളം – അങ്കമാലി അതിരൂപതയിലെ സംഘർഷാവസ്ഥയ്ക്ക് താൽക്കാലിക പരിഹാരമായത്.
പ്രാർഥന യജ്ഞത്തിലുണ്ടായിരുന്ന 21 വൈദികരുമായി തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പും മേജർ ആർച്ച് ബിഷപ്പിന്‍റെ വികാരിയുമായ മാർ ജോസഫ് പാംപ്ലാനി നേരിട്ടെത്തി ചർച്ച നടത്തി. തുടർന്നാണ് പ്രാർഥന യജ്ഞം അവസാനിപ്പിക്കാൻ വൈദികർ തീരുമാനിച്ചത്. ഏതാനും കാര്യങ്ങളിൽ ധാരണയിൽ എത്തിയെന്നും, 21 വൈദികരുടെ സഹനത്തിന് ഫലമുണ്ടായെന്നും ചർച്ചയ്ക്ക് ശേഷം അതിരൂപത വൈദിക സമിതി സെക്രട്ടറി ഫാ. കുര്യാക്കോസ് മുണ്ടാടൻ പ്രതികരിച്ചു. കാനോനിക സമിതികളും കൂരിയയും പുനസംഘടിപ്പിക്കുമെന്ന് ഉറപ്പു ലഭിച്ചു. വൈദികർക്കെതിരായ ശിക്ഷ നടപടികളുടെ തുടർനടപടികൾ വിഷയം പഠിച്ച ശേഷം മാത്രമേ ഉണ്ടാകൂയെന്ന് ആർച്ച് ബിഷപ്പ് ഉറപ്പ് നൽകിയെന്നും ഫാ. കുര്യാക്കോസ് മുണ്ടാടൻ പറഞ്ഞു.
<br>
TAGS : SYRO-MALABAR CATHOLIC CHURCH
SUMMARY : Temporary solution to conflict in Ernakulam Angamaly-Archdiocese; The prayer of the priests was withdrawn
മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് 11,000 ത്തിലധികം ഭൂരിപക്ഷം നേടിയാണ് വിജയക്കൊടി പാറിച്ചത്. യുഡിഎഫിന്റെ വിജയ…
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെയാണ് ആശുപത്രിയിലെത്തിച്ചത്.…
നിലമ്പൂര്‍: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില യു.ഡി.എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന് വിജയം. 10,792 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ആര്യാടൻ ഷൗക്കത്ത് എൽ.ഡി.എഫ് സ്ഥാനാർഥി…
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് സ്വർണവിലയില്‍ നേരിയ ഇടിവ്. ഒരു പവൻ സ്വർണത്തിന് 40 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ സ്വർണവില…
മലപ്പുറം: രാഷ്ട്രീയ കേരളം ആകാംക്ഷയോടെ കാത്തുനില്‍ക്കുന്ന നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഫലം അന്തിമ ഘട്ടത്തിലേക്ക്. വോട്ടെണ്ണല്‍ പതിനാറാം റൗണ്ട് പൂർത്തിയാകുമ്പോൾ യുഡിഎഫ്…
കൊല്ലം: കൊല്ലത്ത് ജപ്തി നടപടി ഒഴിവാക്കാമെന്ന് പറഞ്ഞ് ജ്വല്ലറി ഉടമയില്‍ നിന്ന് രണ്ടരക്കോടി രൂപ തട്ടിയ കേസില്‍ പ്രതിയായ അസിസ്റ്റന്റ്…