ബെംഗളൂരു: മൈസൂരു ഇന്ദിരാനഗറില്‍ പത്ത് വയസുള്ള പെണ്‍കുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ടു. വ്യാഴാഴ്ച രാവിലെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
കലബുര്‍ഗിയില്‍ നിന്ന് ദസറ സമയത്ത് ബലൂണുകളും പാവകളും വില്‍ക്കാന്‍ മൈസൂരുവിലെത്തിയിരുന്നു കുടുംബത്തിലെ കുട്ടിയാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ചത്തെ കുടുംബത്തോടൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ പുലര്‍ച്ചെ മാതാപിതാക്കള്‍ ഉണര്‍ന്നപ്പോള്‍ കാണാതായി.
തുടര്‍ന്ന് നടത്തിയ തിരച്ചലില്‍ കുടുംബം താമസിച്ചിരുന്ന ഷെഡില്‍ നിന്ന് 50 മീറ്റര്‍ അകലെയാണ് കുട്ടിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
SUMMARY: Ten-year-old girl raped and killed