ബെംഗളൂരു: പശ്ചിമേഷ്യൻ രാജ്യങ്ങളിലെ സംഘർഷത്തെ തുടര്‍ന്നുള്ള വ്യോമാതിർത്തി നിയന്ത്രണങ്ങൾ കാരണം ബെംഗളൂരു കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (കെഐഎ) ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3 മണി വരെ 42 വിമാനങ്ങൾ റദ്ദാക്കി. അബുദാബി, റിയാദ്, ജിദ്ദ, ദമ്മാം, ദുബായ്, ദോഹ എന്നിവിടങ്ങളിലേക്കുള്ള 21 വിമാന സർവീസുകൾ വീതമാണ് റദ്ദാക്കിയത്. സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ സര്‍വീസുകള്‍ റദ്ദാക്കാന്‍ സാധ്യതയുണ്ട്.
യാത്രക്കാരെ സഹായിക്കുന്നതിനും ഓൺ-ഗ്രൗണ്ട് സപ്പോർട്ട് നൽകുന്നതിനുമായി, വിമാനത്താവളത്തിന്റെ ടെർമിനൽ 2-ല്‍ ഹെൽപ്പ്‌ഡെസ്‌ക് സ്ഥാപിച്ചിട്ടുണ്ട്. ഹെൽപ്പ് ഡെസ്‌കിൽ കസേരകൾ, കുടിവെള്ളം, ചാർജിംഗ് സ്റ്റേഷനുകൾ, സാനിറ്ററി നാപ്കിനുകൾ, വീൽചെയറുകൾ, മെഡിക്കൽ സഹായം എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. ഇന്നലെ രാത്രി ഇത്തിഹാദ്, എമിറേറ്റ്സ് എയർലൈൻസ് എന്നിവ നിയന്ത്രണങ്ങളോടെ അബുദാബിയിലേക്കും ദുബായിലേക്കും പരിമിതമായ സര്‍വീസുകള്‍ നടത്തിയിരുന്നു.
SUMMARY: Tensions in West Asian countries; 42 flights from Bengaluru to Gulf countries cancelled
കോഴിക്കോട്: മാമ്പിലാട് യുവതിയെയും യുവാവിനെയും തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. പേരാമ്പ്ര കുയിമ്പിൽ സ്വദേശിനി തട്ടാൻകണ്ടി ശരണ്യ (30), കുറ്റ്യാടി കള്ളാട് സ്വദേശി…
ന്യൂഡല്‍ഹി: ഒറ്റഘട്ടമായി തിരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്നാട്ടിലെ 234 നിയമസഭാ സീറ്റിലും പശ്ചിമ ബംഗാളില്‍ ആദ്യഘട്ടത്തിലെ 152 മണ്ഡലങ്ങളിലും വ്യാഴാഴ്‌ച വോട്ടെടുപ്പ്.…
കോയമ്പത്തൂർ: തമിഴ്നാട് വാൽപ്പാറയിലുണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റ് കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന നൗഷാദ് അലി അന്തരിച്ചു. ഇന്ന് പുലർച്ചെയായിരുന്നു…
ബെംഗളൂരു: സ്വകാര്യ ബസ്, കാറിനുപിന്നിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ബസ്‌യാത്രികനായിരുന്ന കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി കാക്കൂരിലെ ഈയ്യംകോട്ടുമ്മൽ…
തൃശൂർ: വെടിക്കെട്ട് ദുരന്തത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്കായി എല്ലാ ചികിത്സാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. മെഡിക്കൽ കോളേജ്…
ഹൈദരാബാദ്: ഡൽഹി ക്യാപിറ്റൽസിനെ 47 റൺസിനു തകർത്ത് സ്വന്തം തട്ടകത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിന് തകർപ്പൻ ജയം. അഭിഷേക് ശർമയുടെ തകർപ്പൻ…