Categories: NATIONALTOP NEWS

ജമ്മു കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; ഒരു ഭീകരനെ സുരക്ഷാസേന വധിച്ചു

ശ്രീനഗർ: ജമ്മു കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍. സോപ്പോറിലെ രാംപോരയിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ സുരക്ഷാസേന വധിച്ചു. കൊല്ലപ്പെട്ടത് പാക് ഭീകരനെന്നാണ് ലഭിക്കുന്ന സൂചന. ഭീകരരുടെ സാന്നിധ്യത്തെ കുറിച്ചുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ സേന പ്രദേശത്ത് തിരച്ചില്‍ നടത്തുകയായിരുന്നു.

തിരച്ചിലിനിടയിലാണ് സേനയ്ക്ക് നേരെ അപ്രതീക്ഷിതമായി വെടിവെപ്പുണ്ടായത്. തുടര്‍ന്ന് ഇത് ഏറ്റുമുട്ടലിലേക്ക് എത്തുകയുമായിരുന്നു. കൊല്ലപ്പെട്ട ഭീകരനില്‍ നിന്ന് മാരകായുധങ്ങളും പിടിച്ചെടുത്തു. ജമ്മു മേഖല കേന്ദ്രീകരിച്ച് സൈനിക നടപടി പുരോഗമിക്കുകയാണ്. കൂടുതല്‍ ഭീകരര്‍ ഇവിടെയുള്ളതായാണ് സേനയ്ക്ക് ലഭിച്ച വിവരം. പ്രദേശത്തുള്ളവർ ജാഗ്രത പാലിക്കാൻ നിർദേശമുണ്ട്.

TAGS: NATIONAL | ATTACK
SUMMARY: One militant killed in Terrorist attack

Savre Digital

Recent Posts

മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല നട തുറന്നു

ശബരിമല: മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട തുറന്നു. വൈകീട്ട് 5നാണ് നട തുറന്നത്. ജനുവരി 14നാണ് മകരവിളക്ക്. മകരവിളക്കു കാലത്തെ…

7 minutes ago

കിണറ്റില്‍ വീണ കടുവയെ പുറത്തെത്തിച്ചു

പത്തനംതിട്ട: പത്തനംതിട്ട ചിറ്റാറില്‍ കിണറ്റില്‍ വീണ കടുവയെ 10 മണിക്കൂർ നേരത്തെ ദൗത്യത്തിന് ശേഷം പുറത്തെടുത്തു. കടുവയെ വലയിലാക്കി മയക്കുവെടി…

29 minutes ago

ശബരിമല സ്വര്‍ണ്ണക്കൊള്ള: മുന്‍ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തു

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസില്‍ പ്രത്യേക അന്വേഷണ സംഘം മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തത് മൂന്നര…

1 hour ago

സര്‍ക്കാര്‍ ബ്രാൻഡിക്ക് പേരിടാൻ അവസരം; തിരഞ്ഞെടുക്കുന്നവര്‍ക്ക് 10,000 സമ്മാനം

തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം ബ്രാൻഡിക്ക് പേരിടാൻ മദ്യപകർക്കും പൊതുജനങ്ങള്‍ക്കും സുവർണ്ണാവസരം. ബെവ്‌കോ പുറത്തിറക്കുന്ന പുതിയ ബ്രാൻഡിക്ക് ആകർഷകമായ പേരും ലോഗോയും…

2 hours ago

മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയമ്മ അന്തരിച്ചു

കൊച്ചി: നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയമ്മ അന്തരിച്ചു. 90 വയസായിരുന്നു. എളമക്കരയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് 10…

3 hours ago

കടുത്തുരുത്തി മുൻ‌ എംഎല്‍എ പി.എം. മാത്യു അന്തരിച്ചു

കോട്ടയം: മുൻ കടുത്തുരുത്തി എം.എല്‍.എ പി.എം. മാത്യു (75) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖങ്ങളെത്തുടർന്ന് പാലായിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ…

4 hours ago