Wednesday, October 8, 2025
23 C
Bengaluru

അഫ്‌‌ഗാൻ അതിർത്തിയിൽ പാകിസ്ഥാൻ സൈനിക വാഹനവ്യൂഹത്തിന് നേരെ ഭീകരാക്രമണം; 11പേർ കൊല്ലപ്പെട്ടു

കറാച്ചി: അഫ്‌‌ഗാൻ അതിർത്തിയിൽ പാകിസ്ഥാൻ സൈനികരുടെ വാഹനവ്യൂഹത്തിനു നേരെ തീവ്രവാദികൾ നടത്തിയ കുഴിബോംബ് ആക്രമണത്തിൽ 11പേർ കൊല്ലപ്പെട്ടു. ഇതിൽ ഒമ്പത് പേർ അർദ്ധസൈനികരാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്തം പാക് താലിബാൻ ഏറ്റെടുത്തു.

പാകിസ്ഥാനിലെ കുറമിൽ വടക്കുപടിഞ്ഞാറൻ ജില്ലകളിൽ പാക്കിസ്ഥാൻ സൈനിക വാഹനവ്യൂഹത്തെ ലക്ഷ്യമിട്ട് റോഡരികിൾ ബോബുകൾ പതിപ്പിച്ചിരുന്നു. പിന്നാലെ ഭീകരവാദ സംഘം സൈന്യത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു എന്ന് പാക്കിസ്ഥാൻ സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ വർഷം തെഹ്‌രിക് ഇ താലിബാന്റെ ശക്തിേന്ദ്രമായ പക്തൂണ്‍ക്വ പ്രദേശത്ത് ഉണ്ടായ സ്ഫോടനത്തിൽ 30 പേർ കൊല്ലപ്പെട്ടിരുന്നു. പാകിസ്ഥാൻ വ്യോമസേനയാണ് ആക്രമണം നടത്തിയതെന്ന് പ്രാദേശിക വാസികൾ പറയുന്നത്. എന്നാൽ തെഹ്‌രിക് ഇ താലിബാൻ കുഴിച്ചിട്ട ബോംബ് നിർമ്മാണ സാമഗ്രികൾ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായതെന്ന് പോലീസ് പറയുന്നു. തീവ്രവാദികൾ സിവിലിയന്മാരെ മനുഷ്യകവചമായി ഉപയോഗിച്ചുവെന്നും പോലീസ് പറഞ്ഞു.

കഴിഞ്ഞ കുറച്ച് മാസങ്ങളായി സുരക്ഷാസേനയ്ക്ക് നേരെ നിരന്തരം ആക്രമണങ്ങൾ നടക്കുന്നുണ്ട്. ഇതിലൂടെ പാകിസ്ഥാനിലെ ഭരണം അട്ടിമറിച്ച് അധികാരം പിടിച്ചെടുക്കാനുള്ള ശ്രമമാണ് തെഹ്‌രിക് ഇ താലിബാൻ നടത്തുന്നതെന്നും ആക്രമണം ആസൂത്രണം ചെയ്യുന്നതിനായി അയൽ രാജ്യമായ അഫ്‌‌ഗാനിസ്ഥാനെ ഉപയോഗിക്കുകയാണെന്നും പാകിസ്ഥാൻ സേന ആരോപിക്കുന്നു.
SUMMARY: Terrorist attack on Pakistani military convoy near Afghan border; 11 killed

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: തൃശൂര്‍ ചിറനെല്ലൂർ ചൂണ്ടൽ ഹൗസില്‍ സി. പി. തോമസ് (81)...

രസതന്ത്ര നൊബേല്‍ -2025: പുരസ്‌കാരം മൂന്ന് ഗവേഷകര്‍ക്ക്

സ്റ്റോക്‌ഹോം: 2025-ലെ രസതന്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്. സുസുമു കിറ്റഗാവ (ക്യോട്ടോ...

വിന്റർ ഷെഡ്യൂൾ; കണ്ണൂരിനും ബെംഗളൂരുവിനുമിടയിൽ 3 പ്രതിദിന വിമാന സർവീസ്

ബെംഗളൂരു: കണ്ണൂരിനും ബെംഗളൂരുവിനുമിടയിൽ 3 പ്രതിദിന വിമാന സർവീസ് ആരംഭിക്കുന്നു. വിന്റർ...

ഗംഗാവതിയിൽ മുൻ ജില്ലാ യുവമോർച്ച പ്രസിഡന്റ് വെട്ടേറ്റു മരിച്ചു, പ്രതി ഒളിവിൽ

ബെംഗളൂരു: കൊപ്പൽ ജില്ലയിലെ ഗംഗാവതിയില്‍ യുവമോര്‍ച്ച നേതാവിനെ അക്രമിസംഘം വെട്ടിക്കൊന്നു. ഗംഗാവതി...

യുവധാര വെൽഫെയർ അസോസിയേഷൻ ഓണാഘോഷം 12ന് 

ബെംഗളൂരു: ജിഗിനി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന  യുവധാര വെൽഫെയർ അസോസിയേഷൻ സംഘടിപ്പിക്കുന്ന ഓണാഘോഷം...

Topics

വിന്റർ ഷെഡ്യൂൾ; കണ്ണൂരിനും ബെംഗളൂരുവിനുമിടയിൽ 3 പ്രതിദിന വിമാന സർവീസ്

ബെംഗളൂരു: കണ്ണൂരിനും ബെംഗളൂരുവിനുമിടയിൽ 3 പ്രതിദിന വിമാന സർവീസ് ആരംഭിക്കുന്നു. വിന്റർ...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഹംസഫർ എക്‌സ്പ്രസ് 11 ന് വഴി തിരിച്ചുവിടും

ബെംഗളുരു: ചിങ്ങവനത്തിനും കോട്ടയത്തിനും ഇടയ്ക്കു പാലം അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഒക്ടോബര്‍ 11...

ബെംഗളൂരു സെന്‍ട്രല്‍ ജയിലില്‍ വിചാരണത്തടവുകാരന്റെ പിറന്നാള്‍ ആഘോഷം; വീഡിയോ വൈറല്‍

ബെംഗളൂരു: ബെംഗളൂരു സെന്‍ട്രല്‍ ജയിലില്‍ വിചാരണത്തടവുകാരന്റെ പിറന്നാള്‍ ആഘോഷ വീഡിയോ സോഷ്യല്‍...

ടിജെഎസ് ജോര്‍ജിന് വിട; സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ ബെംഗളൂരുവില്‍

ബെംഗളൂരു: ബെംഗളൂരുവില്‍ അ​ന്ത​രി​ച്ച മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ  ടിജെഎസ് ജോര്‍ജിന് വിടനല്‍കി സംസ്ഥാനം....

ബെംഗളൂരുവില്‍ 2 ഡബിൾ ഡെക്കർ മേൽപാലങ്ങൾ കൂടി

ബെംഗളൂരു: ബെംഗളൂരു മെട്രോയുടെ മൂന്നാം ഘട്ട വിപുലീകരണത്തില്‍ 2 ഡബിൾ ഡെക്കർ...

യാത്രക്കാരന്‍ മെട്രോ പാളത്തിലേക്ക് ചാടി; ജീവനക്കാർ രക്ഷപ്പെടുത്തി

ബെംഗളൂരു: മെട്രോ പാളത്തിലേക്ക് ചാടിയയാളെ ജീവനക്കാർചേർന്ന് രക്ഷപ്പെടുത്തി. മജസ്റ്റിക് നാദപ്രഭു കെംപെഗൗഡ...

ദസറ, ദീപാവലി യാത്ര: ബെംഗളൂരു-കൊല്ലം റൂട്ടിൽ സ്പെഷ്യല്‍ ട്രെയിൻ 

ബെംഗളൂരു: ദസറ, ദീപാവലി ഉത്സവകാലത്തോടനുബന്ധിച്ച് ബെംഗളൂരു-കൊല്ലം റൂട്ടിൽ സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ച്...

Related News

Popular Categories

You cannot copy content of this page