ജമ്മു കാശ്മീരിലെ പൂഞ്ചില്‍ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ ജവാന് വീരമൃത്യു. ലാൻസ് നായിക് സുഭാഷ് കുമാറാണ് വീരമൃത്യു വരിച്ചത്. കൃഷ്ണ ഘാട്ടി സെക്ടറില്‍ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തുന്നതിനിടെയുണ്ടായ ഏറ്റുമുട്ടലില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നു. ചൊവ്വാഴ്‌ച പുലർച്ചെ മൂന്നിനാണ് ഏറ്റുമുട്ടലുണ്ടായത്.
ഏറ്റുമുട്ടലില്‍ നിരവധി ഭീകരരെ വധിച്ചതായി റിപ്പോർട്ടുണ്ട്. പോസ്റ്റ് മോർട്ടത്തിന് ശേഷം ജവാന്റെ ഭൗതികശരീരം സൈന്യത്തിന് വിട്ടുനല്‍കിയതായി പോലീസ് അറിയിച്ചു. പ്രദേശത്ത് തിരച്ചില്‍ ആരംഭിച്ചതായി അധികൃതർ വ്യക്തമാക്കി. 24 മണിക്കൂറിനുള്ളില്‍ ജമ്മു മേഖലയില്‍ റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ ഭീകരാക്രമണമാണിത്. പ്രദേശത്ത് തിരച്ചില്‍ ഊർജ്ജിതമാക്കി. കരസേന മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി കഴിഞ്ഞ ദിവസം മേഖല സന്ദർശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.
TAGS : JAMMU KASHMIR | TERRORIST | ARMY | SOLDIER | DEAD
SUMMARY : Terrorist infiltration attempt in Jammu and Kashmir; A soldier died in the encounter
ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…
മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…