ജമ്മു കശ്മീരിലെ കത്വ ജില്ലയില് സൈനികരുടെ വാഹനത്തിനുനേരെ ഭീകരരുടെ ആക്രമണം. ബിലാവർ പ്രദേശത്തുവച്ചാണ് സൈനികരുടെ വാഹനത്തിനുനേരെ ഭീകരർ വെടിയുതിർത്തത്. കുന്നിൻ മുകളില് നിന്നാണ് ഭീകരർ വെടിയുതിർത്തതെന്നാണ് പ്രാഥമിക വിവരം. വാഹനത്തിനുനേരെ ഭീകരർ ഗ്രനേഡ് ആക്രമണം നടത്തിയതായും റിപ്പോർട്ടുകളുണ്ട്.
ആക്രമണത്തില് രണ്ട് സൈനികർക്ക് പരുക്കേറ്റതായാണ് വിവരം. ആക്രമണത്തില് ഇതുവരെ ആളപായമുണ്ടായതായി റിപ്പോർട്ടുകളില്ല. പ്രദേശം വളഞ്ഞ സൈന്യം ഭീകരർക്കായുള്ള തെരച്ചില് ആരംഭിച്ചു. ജമ്മു കശ്മീരില് കഴിഞ്ഞ ഏതാനും ആഴ്ചകളായി നിരവധി ഭീകരാക്രമണങ്ങള് റിപ്പോർട്ട് ചെയ്തിരുന്നു. ജൂണ് 11നും 12നും ദോഡ ജില്ലയിലെ രണ്ടിടങ്ങളില് ഭീകരാക്രമണമുണ്ടായി.
TAGS : TERRORIST | KASHMIR | ATTACK
SUMMARY : Terrorists hurled grenades at an army formation in Kashmir
ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…
മലപ്പുറം: തിരൂരില് സ്വകാര്യ ബസുകള്ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല് അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില് പ്രവേശിക്കാന് ശ്രമിച്ച യാത്രക്കാരന് അറസ്റ്റില്. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില് നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്ഹി കലാപ ഗൂഢാലോചന കേസില് വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില് സുപ്രീംകോടതി ഡല്ഹി പോലീസിന്…