കൊച്ചി: ആലുവ കളമശേരിയില്‍ ബസില്‍ കയറി യാത്രക്കാരുടെ മുന്നില്‍ വെച്ച് കണ്ടക്ടറെ കുത്തിക്കൊന്ന പ്രതി പിടിയില്‍. കളമശേരി സ്വദേശി മിനൂപ് ബിജു ആണ് പിടിയിലായത്. ഇടുക്കി രാജകുമാരി സ്വദേശി അനീഷ് പീറ്റര്‍(34)ആണ് കൊല്ലപ്പെട്ടത്. പെണ്‍ സുഹൃത്തിനെ കളിയാക്കിയതിലെ വൈരാഗ്യമാണ് കൊലയ്ക്കു പിന്നിലെന്നാണ് സൂചന. കളമശേരി എച്ച്എംടി ജംഗ്ഷനിൽ വച്ചാണ് പട്ടാപ്പകൽ നടുക്കുന്ന കൊലപാതകം നടന്നത്.
മെഡിക്കല്‍ കോളജില്‍നിന്ന് ഷട്ടില്‍ സര്‍വീസ് നടത്തുന്ന അസ്ത്ര ബസില്‍വച്ചാണ് സംഭവം. ബസ് കളമശേരി എച്ച്എംടി ജംഗ്ഷനില്‍ എത്തിയപ്പോള്‍ പ്രതി ബസില്‍ ചാടിക്കയറി അക്രമി കണ്ടക്ടറെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. മാസ്‌ക് ധരിച്ചെത്തിയ ഇയാള്‍ ഇതിന് പിന്നാലെ ഓടി രക്ഷപെട്ടിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ തിരച്ചിലിലാണ് പ്രതി പിടിയിലായത്.
<Br>
TAGS : ARRESTED
SUMMARY : The accused who killed the bus conductor was arrested
തിരുവനന്തപുരം: ട്രിവാന്‍ഡ്രം ക്ലബിന് മുന്നില്‍ നടന്‍ മണിയന്‍പിള്ള രാജുവിന്റെ കാര്‍ അപകടത്തില്‍പ്പെടുമ്പോള്‍ നടന്‍ മദ്യപിച്ചിരുന്നില്ലെന്ന് പരിശോധന ഫലം. കമിക്കല്‍ ലാബില്‍…
തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാലിന്റെ വില ഉടൻ വർധിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. പാലിന്റെ വില വർധിപ്പിക്കണമെന്ന് സർക്കാരിനോട് വീണ്ടും ആവശ്യപ്പെടുമെന്ന് മിൽമ…
ബെംഗളൂരു: ബെംഗളൂരുവിൽ ബെസ്കോം വൈദ്യുതിനിരക്ക് വർധിപ്പിച്ചു. മേയ് ഒന്നു മുതൽ യൂണിറ്റിന് 56 പൈസ കൂടും. കഴിഞ്ഞവർഷം ബെസ്കോമിനുണ്ടായ 2,068…
ബെംഗളൂരു: ചിക്കമഗളൂരു കലാസയിലെ മരസാനിഗെയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു. ഹൊരനാട് സ്വദേശി ചേതനാണ് (30) മരിച്ചത്. കലസയിലെ…
ബെംഗളൂരു: നായർ സേവാ സംഘ് കർണാടക ആർടി നഗർ കരയോഗം സംഘടിപ്പിക്കുന്ന വിഷു വർണങ്ങൾ വസന്തനഗർ അംബേദ്കർ ഭവനിൽ ഇന്നു…
ബെംഗളൂരു: അന്തർദേശീയ ശ്രദ്ധ നേടിയ 'പാപ്പാ ബുക്ക'യുടെ ബെംഗളൂരുവിലെ പ്രദർശനം ഇന്ന് വൈകീട്ട് നാലുമണിക്ക് വസന്തനഗർ പാലസ് റോഡ് മാണിക്യവേലു…