Categories: KARNATAKATOP NEWS

ട്രെയിനിൽ വെച്ച് മൂന്ന് വയസുകാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; ദമ്പതികൾ പിടിയിൽ

ബെംഗളൂരു: ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന ട്രെയിനിൽ വെച്ച് മൂന്ന് വയസുകാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച ദമ്പതികൾ പിടിയിൽ. ഉദ്യാൻ എക്‌സ്പ്രസിൽ ശനിയാഴ്ചയായിരുന്നു സംഭവം. റായ്‌ച്ചൂർ പോലീസ്, റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർപിഎഫ്), ചൈൽഡ് ഹെൽപ്പ് ലൈൻ, ജില്ലാ ശിശു സംരക്ഷണ സമിതി എന്നിവർ നടത്തിയ പരിശോധനയിലാണ് കുട്ടിയെ രക്ഷിച്ചെടുത്തത്.

ദമ്പതികളായ രൂപേഷും കുസുമയുമാണ് പിടിയിലായത്. ദേവദുർഗ താലൂക്കിലെ ബന്ദെഗുഡ്ഡ തണ്ട സ്വദേശികളായ പ്രകാശ്-ഹെമ്മേ ദമ്പതികളുടെ മകനെയാണ് ഇവർ തട്ടികൊണ്ടുപോകാൻ ശ്രമിച്ചത്. രൂപേഷും കുസുമയും ബിസ്‌ക്കറ്റ് നൽകിയെ ശേഷം കുട്ടിയെ കൂട്ടി റായ്ചൂരിൽ ഇറങ്ങുകയായിരുന്നു.

കുട്ടിയെ കാണാതിരുന്നാൽ മാതാപിതാക്കൾ ഉടൻ റെയിൽവേ പോലീസിൽ വിവരമറിയിച്ചു. പ്രതികളുടെ ഫോൺ നമ്പർ ട്രാക്ക് ചെയ്ത പോലീസ് ഉടൻ തന്നെ ഇവരെ പിടികൂടി കുട്ടിയെ തിരികെ മാതാപിതാക്കളെ ഏൽപ്പിച്ചു. കുട്ടികളില്ലാത്തതിനാലാണ് ദമ്പതികൾ കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് പോലീസ് പറഞ്ഞു.

TAGS: KARNATAKA | ARREST
SUMMARY: 3-year-old boy snatched from Bengaluru-bound Udyan Express rescued, couple arrested

Savre Digital

Recent Posts

ബെംഗളൂരുവിൽ ബെസ്കോം വൈദ്യുതിനിരക്ക് വർധിപ്പിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ ബെസ്കോം വൈദ്യുതിനിരക്ക് വർധിപ്പിച്ചു.  മേയ് ഒന്നു മുതൽ യൂണിറ്റിന് 56 പൈസ കൂടും. കഴിഞ്ഞവർഷം ബെസ്കോമിനുണ്ടായ 2,068…

6 minutes ago

കാട്ടുപോത്തിന്റെ ആക്രമണം; തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം

ബെംഗളൂരു: ചിക്കമഗളൂരു കലാസയിലെ മരസാനിഗെയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു. ഹൊരനാട് സ്വദേശി ചേതനാണ് (30) മരിച്ചത്. കലസയിലെ…

32 minutes ago

വിഷു വർണങ്ങൾ ഇന്ന്

ബെംഗളൂരു: നായർ സേവാ സംഘ് കർണാടക ആർടി നഗർ കരയോഗം സംഘടിപ്പിക്കുന്ന വിഷു വർണങ്ങൾ വസന്തനഗർ അംബേദ്കർ ഭവനിൽ ഇന്നു…

44 minutes ago

‘പാപ്പ ബുക്ക’; പ്രദർശനം ഇന്ന്

ബെംഗളൂരു: അന്തർദേശീയ ശ്രദ്ധ നേടിയ 'പാപ്പാ ബുക്ക'യുടെ ബെംഗളൂരുവിലെ പ്രദർശനം ഇന്ന് വൈകീട്ട് നാലുമണിക്ക് വസന്തനഗർ പാലസ്‌ റോഡ് മാണിക്യവേലു…

54 minutes ago

യുക്രൈനിൽ തോക്കുധാരി അഞ്ചുപേരെ വെടിവെച്ചുകൊന്നു, അക്രമി കൊല്ലപ്പെട്ടു

കീവ്: യുക്രൈന്‍ തലസ്ഥാനമായ കീവിൽ ശനിയാഴ്ച ഉണ്ടായ വെടിവയ്പിൽ അഞ്ചുപേർ കൊല്ലപ്പെട്ടു. നഗരത്തിന്റെ തെക്കൻ മേഖലയിലുള്ള ഹോളോസിവ്‌സ്‌കി ജില്ലയിലാണ് സംഭവം.…

1 hour ago

കൊടുംചൂടിന് ശമനമുണ്ടായേക്കും: കേരളത്തില്‍ വേനൽമഴ ഏപ്രിൽ അവസാനത്തോടെ എത്തും

തിരുവനന്തപുരം: കേരളത്തിലെ ചുട്ടുപൊള്ളുന്ന ചൂടിന് ശമനം നൽകാൻ വേനൽമഴ എത്തുന്നു. ഏപ്രിൽ 22 മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ…

2 hours ago