യെമനിലെ ജയിലില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിന് സാദ്ധ്യമായതെല്ലാം ചെയ്യുമെന്ന് കേന്ദ്രം. നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കാന്‍ യെമന്‍ പ്രസിഡന്റ് അനുമതി നല്‍കിയതിന് പിന്നാലെയാണ് കേന്ദ്രസർക്കാർ പ്രതികരണം.
‘യെമനില്‍ നിമിഷ പ്രിയയെ വധശിക്ഷയ്ക്ക് വിധിച്ചത് സംബന്ധിച്ച് കേന്ദ്രസർക്കാരിന് വിവരം ലഭിച്ചിട്ടുണ്ട്. പ്രിയയുടെ കുടുംബം സാധ്യമായ വഴികളെല്ലാം തേടുകയാണെന്ന് മനസിലാക്കുന്നു. അവരുടെ മോചനത്തിനായി ശക്തമായ ഇടപെടല്‍ ഉണ്ടാകും’, വിദേശകാര്യ മന്ത്രാലയ വക്താവ് റണ്‍ദീർ ജെയ്സ്വാള്‍ പറഞ്ഞു.
വധശിക്ഷ ഒഴിവാക്കുന്നതിനുള്ള ചർച്ചകള്‍ക്കായി നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരിയെ 5 മാസം മുമ്പ് യെമൻ തലസ്ഥാനമായ സനായിലെത്തിച്ചിരുന്നു. അതിനിടയിലാണ് വധശിക്ഷ നടപ്പാക്കാനുള്ള ഉത്തരവ് ഉണ്ടായിരിക്കുന്നത്. യെമൻ പൗരനായ തലാല്‍ അബ്ദുമഹ്ദിയ കൊല്ലപ്പെട്ട കേസിലാണ് പാലക്കാട് ചിറ്റിലഞ്ചേരി സ്വദേശിനി നിമിഷ പ്രിയയെ വധശിക്ഷയ്ക്ക് വിധിച്ചത്.
2017 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. യമനില്‍ നഴ്സായിരുന്നു നിമിഷ പ്രിയ. ഇവിടെ ക്ലിനിക്ക് തുടങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു ഇവർ. ഇതിനിടയില്‍ സഹായിക്കാമെന്ന് പറഞ്ഞാണ് തലാല്‍ കൂടെ കൂടിയത്. തുടർന്ന് ക്ലിനിക്കിലെ പണം ഇയാള്‍ കൈവശപ്പെടുത്താൻ തുടങ്ങി. മാത്രമല്ല നിമിഷ പ്രിയയെ ക്രൂരമായി ആക്രമിക്കാനും തുടങ്ങി. ഇതിന് പിന്നാലെയായിരുന്നു കൊലപാതകം.
നിമിഷ പ്രിയയെ ഇയാള്‍ വിവാഹം കഴിച്ചിരുന്നതായും വാർത്തകളുണ്ട്. ഈ വിവാഹം സാങ്കേതികം മാത്രമായിരുന്നുവെന്നാണ് റിപ്പോർട്ട്. കൊലയ്ക്ക് പിന്നാലെ തന്നെ നിമിഷ പ്രിയയുടെ യെമൻ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് 2020 ലാണ് നിമിഷയെ വധശിക്ഷയ്ക്ക് വിധിക്കുന്നത്. വിധിക്കെതിരായി അപ്പീല്‍ നല്‍കിയെങ്കിലും വിവിധ കോടതികള്‍ ആവശ്യം തള്ളി. തുടർന്ന് വധശിക്ഷ ഒഴിവാക്കാനായി തലാലിന്റെ കുടുംബവുമായി നിമിഷ പ്രിയയുടെ കുടുംബം ചർച്ച നടത്തിയെങ്കിലും ഫലം ഉണ്ടായില്ല.
അബ്ദുമഹ്ദി ഉള്‍പ്പെടുന്ന ഗോത്രത്തിന്റെ തലവന്മാരുമായും ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും അതും വിജയിച്ചില്ല. അതേസമയം നിമിഷ പ്രിയയുടെ മോചനത്തിനായി നല്‍കേണ്ട പണം നല്‍കുന്നതില്‍ സേവ് നിമിഷപ്രിയ ആക്ഷന്‍ കമ്മിറ്റി പരാജയപ്പെട്ടതായി വിമർശനങ്ങള്‍ ശക്തമാണ്.
മാപ്പപേക്ഷ ചര്‍ച്ചകളുടെ രണ്ടാംഗഡുവായി നല്‍കേണ്ട പണം കമ്മിറ്റി യഥാസമയം കൈമാറിയില്ലെന്നും ഇതോടെ തലാലിന്റെ കുടുംബത്തിന് ചർച്ചകളില്‍ വിശ്വാസം നഷ്ടപ്പെടാൻ കാരണമായെന്നും കുടുംബം ആരോപിച്ചു. ചർച്ചകള്‍ക്ക് തുടക്കമിടാൻ 40,000 യുഎസ് ഡോളറായിരുന്നു കൈമാറേണ്ടിയിരുന്നത്. എന്നാല്‍ ആദ്യഗഡുവായി 19,871 ഡോളർ മാത്രമാണ് കൈമാറിയിരുന്നത്.
TAGS : CENTRAL GOVERNMENT
SUMMARY : ‘All possible help will be provided’, the Center clarified its stance on Nimishipriya’s execution
ബെംഗളൂരു: ചിക്കമഗളൂരുവിലെ ഭദ്ര കടുവ സംരക്ഷണ കേന്ദ്രത്തിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി. ലാക്കവള്ളി വനമേഖലയിലാണ് സംഭവം. പതിവു പട്രോളിങ്ങിനിടെയാണ്…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കി, തൃശൂർ മലപ്പുറം, വയനാട്,…
ബെംഗളൂരു: ബിബിഎംപിയെ 5 കോർപറേഷനുകളാക്കി വിഭജിക്കാനുള്ള ഗ്രേറ്റർ ബെംഗളൂരു ഭേദഗതി ബില്ലിനു കർണാടക മന്ത്രിസഭയുടെ അംഗീകാരം. ഓഗസ്റ്റ് 11ന് ആരംഭിക്കുന്ന…
ബെംഗളൂരു: ദക്ഷിണേന്ത്യൻ സാഹിത്യത്തെ ആദരിക്കാനും ആഘോഷിക്കാനുമായി ബുക്ക് ബ്രഹ്മ സംഘടിപ്പിക്കുന്ന സാഹിത്യോത്സവത്തിന് കോറമംഗലയിലുള്ള സെന്റ് ജോൺസ് ഓഡിറ്റോറിയത്തിൽ ഇന്ന് തിരിതെളിയും.…
ബെംഗളൂരു: കുടക് ജില്ലയിലെ മടിക്കേരി താലൂക്കിൽ കാട്ടാന ആക്രമണത്തിൽ കർഷകൻ മരിച്ചു. കൊപ്പ സ്വദേശി ശിവപ്പ(72) ആണ് മരിച്ചത്. ചെമ്പ്…
ബെംഗളൂരു: കെഎസ്ആർ ബെംഗളൂരു-ബെളഗാവി വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന്റെ ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ. ഓഗസ്റ്റ് 10ന് പ്രധാനമന്ത്രി…