ന്യൂഡല്‍ഹി: ശബരിമലയിലെ ക്രമക്കേടില്‍ അന്വേഷണം നടക്കട്ടേയെന്നും കുറ്റവാളികള്‍ നിയമത്തിന്റെ കരങ്ങളില്‍ പെടുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. അന്വേഷണം നടത്താനുള്ള ഹൈക്കോടതി തീരുമാനത്തെ പിന്തുണയ്ക്കുകയാണ് സര്‍ക്കാര്‍. കുറ്റവാളികള്‍ക്ക് ശിക്ഷ ഉറപ്പാക്കണം. ദേവസ്വം ബോര്‍ഡിന് വീഴ്ച പറ്റിയതായി ശ്രദ്ധയില്‍പെട്ടിട്ടില്ല. ആര്‍ക്കാണ് വീഴ്ച പറ്റിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തുകതന്നെ ചെയ്യും.
ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വെളിപ്പെടുത്തല്‍ വ്യക്തമായ ഗൂഢാലോചനയുടെ ഭാഗമായിരുന്നു. ആഗോള അയ്യപ്പ സംഗമത്തെ മറ്റൊരു തലത്തിലെത്തിക്കുക എന്ന ഗൂഢലക്ഷ്യത്തോടെയാണ് പോറ്റി ആരോപണം ഉന്നയിച്ചത്. ഉണ്ണികൃഷ്ണന്‍ പോറ്റിയെ പോലുള്ള അവതാരങ്ങളെ കരുതലോടെ ശ്രദ്ധിക്കുകയാണ് വേണ്ടത്.
രാഷ്ട്രീയതലത്തിലുള്ള ചില ഗൂഢാലോചനകളാണ് ഇതിനുപിന്നില്‍ ഉണ്ടായിട്ടുള്ളത്. ആഗോള അയ്യപ്പസംഗമം നടക്കരുതെന്ന് നിര്‍ബന്ധമുള്ള ചിലരുണ്ടായിരുന്നു. അവര്‍ അയ്യപ്പ സംഗമത്തെ തകര്‍ക്കാന്‍ മാത്രമല്ല ബദല്‍ സംഗമം നടത്താനും ആലോചിച്ചിരുന്നു. അത്തരം ശക്തികള്‍ക്കുള്ള പങ്ക് അന്വേഷിക്കേണ്ടിവരും.
SUMMARY: the gold coin controversy, the culprits will be brought to justice; Chief Minister