കാസറഗോഡ്:ഭാര്യയെ കടന്നല്‍ ആക്രമിക്കുന്നത് കണ്ട ഗൃഹനാഥന്‍ ഹൃദയാഘാതംമൂലം മരിച്ചു. കാഞ്ഞങ്ങാട് സൗത്ത് കൊവ്വല്‍ സ്റ്റോറിലെ അമ്പങ്ങാട് നാരായണന്‍ നായരാണ് (75) മരിച്ചത്. ശനിയാഴ്ച വൈകീട്ട് വീട്ടുപറമ്പിൽനിന്ന് ഭാര്യ രാജാമണി െതങ്ങോല എടുക്കുമ്പോൾ കടന്നലുകൾ ഇളകി കുത്തുകയായിരുന്നു. നിലവിളികേട്ട് നാരായണൻ നായർ എത്തുമ്പോൾ ഭാര്യ പിടയുന്നത് കണ്ട് കുഴഞ്ഞുവീണു. ഓടിക്കൂടിയ നാട്ടുകാർ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും നാരായണൻ നായർ മരിച്ചു. രാജാമണി ചികിത്സയിലാണ്. മക്കൾ: ഷിബു, ഷീബ (ഇരുവരും ഗൾഫ്). മരുമക്കൾ: മധു, ലയ. സഹോദരങ്ങൾ: ലക്ഷ്മി, പരേതരായ കേളുനായർ, കൃഷ്ണൻ.
SUMMARY: The husband who rushed to the house after hearing his wife’s screams died of a heart attack after being stung by a wasp
തൃശൂര്‍: തൃശൂര്‍ പൂരത്തില്‍ തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് ഒരുക്കുന്ന മുണ്ടത്തിക്കോടുള്ള പടക്ക നിര്‍മാണ കേന്ദ്രത്തിലെ സ്‌ഫോടനത്തിൽ 3 പേരുടെ മരണം…
തൃശൂർ: തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ സ്ഫോടനം. തൃശൂർ പൂരത്തിന്റെ ഭാഗമായി തിരുവമ്പാടിക്ക് വേണ്ടി വെടിക്കെട്ട് സാമഗ്രികള്‍ നിർമിക്കുന്നിടത്താണ് സ്ഫോടനം…
ഡല്‍ഹി: മുൻ ഡി.ജി.പി ജേക്കബ് തോമസിനെതിരായുള്ള ഡ്രഡ്‌ജർ അഴിമതിക്കേസുമായി ബന്ധപ്പെട്ട് തെറ്റായ വിവരം അറിയിച്ചതിന് കേന്ദ്ര സർക്കാരിന് പിഴ നല്‍കിയത്…
തൃശൂർ: കൊടകരയില്‍ പാമ്പുകടിയേറ്റ് ചികിത്സയില്‍ കഴിയുന്ന 10 വയസ്സുകാരന്‍ അനോഷിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. കറുകുറ്റി അപ്പോളോ ആശുപത്രിയില്‍ വെന്റിലേറ്ററില്‍…
ബെംഗളൂരു: സ്വന്തം ഇഷ്ടപ്രകാരമുള്ള വിവാഹത്തിന് പിതാവ് തടസ്സം നിൽക്കുന്നുവെന്നും ദുരഭിമാനക്കൊലയ്ക്ക് ഇരയാകുമെന്ന് ഭയമുണ്ടെന്നും കാണിച്ച് കോടതിയെ സമീപിച്ച് യുവതി. ബെംഗളൂരു…
തിരുവനന്തപുരം: കണ്ണൂര്‍ ഡെന്റല്‍ കോളേജ് ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തിന് ഉത്തരവാദികളായ പ്രതികളെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് ആരോപിച്ചും ലോണ്‍…