Categories: TOP NEWS

തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ മൃതദേഹം കണ്ടെത്തിയ സംഭവo കൊലപാതകമെന്ന് പോലീസ്

തൃശൂര്‍: റെയില്‍വേ സ്‌റ്റേഷന്‍ രണ്ടാം കവാടത്തിന് സമീപം യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം.തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കല്ലൂര്‍ സ്വദേശി ഷംജാദിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ശനിയാഴ്ച രാവിലെ നടപ്പാതയോട് ചേര്‍ന്നുള്ള മതിലിനുള്ളില്‍ റെയില്‍വേയുടെ ചെറിയ കാനയിലാണ് തലകുത്തി നില്‍ക്കുന്ന നിലയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. നെറ്റിയിലും തലയിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും മുറിവുകള്‍ ഉണ്ടായിരുന്നു.

വിവസ്ത്രമായ മൃതദേഹമാണ് കണ്ടെത്തിയത്.ഒരു വര്‍ഷമായി ഭാര്യയുമായി പിരിഞ്ഞ് കഴിയുന്ന ഇയാള്‍ സ്വന്തം വീട്ടിലേക്ക് വല്ലപ്പോഴും മാത്രമേ എത്താറുള്ളൂവെന്ന് ബന്ധുക്കള്‍ പറയുന്നു. തൃശൂര്‍ വെസ്റ്റ് പോലീസ് അന്വേഷണം ആരംഭിച്ചു. തൃശൂർ എസിപി സലീഷ്, എൻ ശങ്കർ, വെസ്റ്റ് എസ്ഐമാരായ ശിശിർ ക്രിസ്ത്യൻ രാജ്, വിബി അനൂപ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
<BR>
TAGS : CRIME |  POLICE
SUMMARY : The incident where the body was found at the Thrissur railway station is a murder, the police said

Savre Digital

Recent Posts

ഇടുക്കിയില്‍ തൊഴിലാളിക്ക് പാമ്പുകടിയേറ്റു

തൊടുപുഴ: ഇടുക്കിയില്‍ വീട്ടുമുറ്റും കെട്ടി ഒരുക്കുന്നതിനിടെ തൊഴിലാളിക്ക് പാമ്പുകടിയേറ്റു. മണിയാറൻകുടി പെരിങ്കാലാ സ്വദേശി മോൻസിക്കാണ് (48) കടിയേറ്റത്. മൂർഖൻ പാമ്പാണ്…

20 minutes ago

നിതിൻ രാജിന്റെ മരണം; അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി

കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ വിദ്യാർഥി നിതിൻ രാജിൻ്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം ക്രൈംബ്രഞ്ചിന് കൈമാറി. സംസ്ഥാന പോലീസ്…

1 hour ago

പൊന്നാനി ഹാര്‍ബര്‍ പരിസരത്ത് യുവതിയുടെ മൃതദേഹം കണ്ടെത്തി

മലപ്പുറം: പൊന്നാനി ഹാർബർ പരിസരത്ത് മൃതദേഹം കണ്ടെത്തി. പൊന്നാനി സ്വദേശി ഫാത്തിമ ആണ് മരിച്ചത്. രായിൻമരക്കാർ വീട്ടില്‍ മുഹമ്മദിന്റെ ഭാര്യയാണ്…

2 hours ago

ലക്ഷദ്വീപ് യാത്ര ഇനി എളുപ്പം; പോലീസ് ക്ലിയറൻസ്, സ്പോൺസര്‍ നിബന്ധനകള്‍ ഒഴിവാക്കി, പ്രവേശനത്തിന് ഓൺലൈൻ പെർമിറ്റ് മാത്രം

കോഴിക്കോട്: വിനോദസഞ്ചാരികള്‍ക്ക് വലിയ ആശ്വാസമായി ലക്ഷദ്വീപ് സന്ദര്‍ശനത്തിനുള്ള നിബന്ധനകളില്‍ വന്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ഇനി മുതല്‍ ദ്വീപ് സന്ദര്‍ശിക്കാന്‍ പോലിസ്…

2 hours ago

ലോഡ് ഷെഡ്ഡിങില്ല, ഏര്‍പ്പെടുത്തിയത് വൈദ്യുതി നിയന്ത്രണം; ആവര്‍ത്തിച്ച് മന്ത്രി കൃഷ്ണന്‍കുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഇല്ലെന്ന് ആവര്‍ത്തിച്ച് വൈദ്യുതി മന്ത്രി. കറന്റ് പോകുന്നത് സാങ്കേതിക തകരാറാണെന്നാണ് മന്ത്രി വിശദീകരിക്കുന്നത്. ഓവര്‍…

3 hours ago

മില്‍മ പാലിന് ലിറ്ററിന് നാല് രൂപ കൂടും; പെരുമാറ്റച്ചട്ടം കഴിഞ്ഞാലുടൻ വില വര്‍ധന നിലവില്‍ വരും

തിരുവനന്തപുരം: സംസ്ഥാനത്ത് പാലിന് ലിറ്ററിന് നാലുരൂപ കൂട്ടും. തിരുവനന്തപുരത്ത് ചേരുന്ന ഫെഡറേഷന്‍ യോഗത്തിലാണ് കൂട്ടിയ വിലയില്‍ ധാരണയായത്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ…

3 hours ago