കോഴിക്കോട്: മലപ്പുറം വാഴക്കാട് ഷെല്‍ട്ടര്‍ ഹോമില്‍ നിന്ന് കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി. കോഴിക്കോട് വെള്ളയിലെ ബന്ധുവീട്ടില്‍ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. ആറ്, ഏഴ്, എട്ട് ക്ലാസുകളില്‍ പഠിക്കുന്ന മൂന്ന് പെണ്‍കുട്ടികളെയായിരുന്നു കാണാതായത്.
ഇന്നലെ ഉച്ചയ്ക്ക് 2നു ശേഷമാണ് കാണാതായത്. വാഴക്കാട് ഹയാത്ത് സെന്റര്‍ താമസകേന്ദ്രത്തിലെ 3 കുടുംബങ്ങളിലെ കുട്ടികളാണ്. രക്ഷിതാക്കള്‍ വാഴക്കാട് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണത്തില്‍, കുട്ടികള്‍ മുഖം മറച്ചു നടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യം പോലീസിനു ലഭിച്ചു.
വാഴക്കാട് പോലീസ് കോഴിക്കോട്ടെയും രാമനാട്ടുകരെയിലെയും മാളുകളിലും ബസ് സ്റ്റാന്‍ഡുകളിലും മറ്റും പരിശോധന നടത്തുന്നതിനിടെയാണ് ഒരു കുട്ടിയുടെ വെള്ളയിലിലുള്ള ബന്ധുവീട്ടില്‍ മൂന്നു പേരും രാത്രി പത്തു മണിയോടെ എത്തിയതായി പോലീസിനു വിവരം ലഭിച്ചത്. ജില്ലയ്ക്കകത്തും പുറത്തും നിന്നുള്ള 20 കുടുംബങ്ങള്‍ വാഴക്കാട് ഹയാത്ത് സെന്ററില്‍ താമസിക്കുന്നുണ്ട്.
TAGS : MALAPPURAM | GIRLS | MISSING CASE | FOUND
SUMMARY : The missing girls from Malappuram were found in Kozhikode
കാലിഫോർണിയ: 83-ാമത് ഗോള്‍ഡൻ ഗ്ലോബ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്‌കാരം മാർട്ടി സുപ്രീം എന്ന സിനിമയ്ക്കായി തിമോത്തി ചാലമെറ്റ്…
ശ്രീഹരിക്കോട്ട: ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയായ ഐഎസ്‌ആര്‍ഒ പിഎസ്‌എല്‍വി-സി62 / ഇഒഎസ്-എന്‍1 (PSLV-C62 / EOS-N1 Mission) ദൗത്യം വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ…
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയില്‍ ഇന്ന് വൻവർധനവ്. പവന് 1,240 രൂപ കൂടി 104,240 രൂപയും ഗ്രാമിന് 155 രൂപ ഉയർന്ന്…
ബെംഗളൂരു: ബെംഗളൂരുവില്‍ 34 കാരിയായ സോഫ്റ്റ്‌വെയർ എഞ്ചിനീയര്‍ പുകശ്വസിച്ച് മരിച്ച സംഭവത്തില്‍ വന്‍ വഴിത്തിരിവ്. യുവതിയെ കൊലപ്പെടുത്തിയതാണെന്ന് പോലീസ് കണ്ടെത്തി.…
കോഴിക്കോട്: ടിപി ചന്ദ്രശേഖരന്‍ വധക്കേസ് ഒന്നാം പ്രതി എംസി അനൂപിന് പരോള്‍. കണ്ണൂർ സെൻട്രല്‍ ജയിലില്‍ നിന്നാണ് പരോള്‍ അനുവദിച്ചത്.…
കോഴിക്കോട്: കുന്നമംഗലത്ത് കാറും പിക്കപ്പും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. രണ്ട് കാർ യാത്രക്കാരും പിക്കപ്പ് ലോറി ഡ്രൈവറുമാണ് മരിച്ചത്.…