തിരുവനന്തപുരം: കെഎസ്‌ആര്‍ടിസിക്ക് കൈമാറിയ ‘നവകേരള’ ബസ് വീണ്ടും പൊളിച്ച് പണിയുന്നു. ബസിലുള്ള അധിക സൗകര്യങ്ങള്‍ ഒഴിവാക്കി യാത്രക്കാര്‍ക്ക് സീറ്റുകളുടെ എണ്ണം കൂട്ടാനാണ് ഉദ്ദേശം. നവ കേരള ബസ്സിലെ പാന്‍ട്രി ഉള്‍പ്പെടെയുള്ള അധിക സൗകര്യങ്ങള്‍ ഒഴിവാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതോടൊപ്പം തന്നെ ബസിലെ ടോയ്ലറ്റിനും മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നുണ്ട്.
64 ലക്ഷം രൂപ ചിലവഴിച്ച് നിര്‍മ്മിച്ച ബസിന്റെ ബോഡിയും ഉള്‍ഭാഗവും ആണ് വീണ്ടും പൊളിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബസ് കര്‍ണ്ണാടകയിലെ സ്വകാര്യ വര്‍ക്ക്ഷോപ്പിലാണ്. 64 ലക്ഷം രൂപ മുടിക്കി നിര്‍മ്മിച്ച ബസിന്റെ ബോഡിയില്‍, ഉള്‍ഭാഗത്തിന് വീണ്ടും മാറ്റം വരുത്തുകയാണ് ലക്ഷ്യം.
ബസിന്റെ സൗകര്യങ്ങള്‍ കുറച്ച് സീറ്റുകളുടെ എണ്ണം കൂട്ടാനാണ് വര്‍ക്ക്ഷോപ്പില്‍ കയറ്റിയത്. ഇതിന്റെ ഭാഗമായി ബസിന്റെ പിറകിലുള്ള പാന്‍ട്രിക്ക് പുറമെ വാഷ് ഏരിയ പൊളിച്ച് മാറ്റും. ടോയിലറ്റിലെ യൂറോപ്യന്‍ ക്ലോസ്റ്റ് യാത്രക്കാര്‍ വൃത്തിയായി ഉപയോഗിക്കാത്തതിനാല്‍ ഇത് ഒഴിവാക്കി ഇന്ത്യന്‍ ക്ലോസറ്റ് ആക്കും.
ഡ്രൈവര്‍ സീറ്റ് ഉള്‍പ്പെടെ 25 സീറ്റാണ് ആദ്യം ഉണ്ടായിരുന്നത്. ഇത് 30തില്‍ കൂടുതല്‍ സീറ്റാക്കി മാറ്റാനും ഉദ്ദേശമുണ്ട്. സീറ്റിന്റെ പ്ലാറ്റ്ഫോമും മാറ്റും. കുറഞ്ഞ സീറ്റില്‍ കോഴിക്കോട് – ബെംഗളൂരു റൂട്ടില്‍ ബസ് ഓടിച്ചിട്ടും ലാഭകരമല്ലെന്നാണ് കെഎസ്‌ആര്‍ടിയുടെ വിശദീകരണം. പൊളിച്ച് പണിയുന്നതും നേരത്തെ ബസിന്റെ ബോഡി നിര്‍മ്മിച്ച എസ് എം കണ്ണപ്പ എന്ന അതേ കമ്പനി തന്നെയാണ്. ബസിന്റെ ആകെ വിലയായ 1.05 കോടി രൂപയില്‍ 64 ലക്ഷവും ബോഡിയും ഉള്‍ഭാഗവും നിര്‍മ്മിക്കാനാണ് ചെലവഴിച്ചത്.
TAGS : NAVAKERALA BUS | KERALA
SUMMARY : The ‘Navakerala’ bus is being dismantled and rebuilt
കോഴിക്കോട്: പൂവാട്ടുപറമ്പില്‍ ആളില്ലാത്ത വീട് കുത്തി തുറന്ന് മോഷണം. ജില്ലാ പഞ്ചായത്ത് അസിസ്റ്റൻഡ് എൻജിനീയർ ദിവ്യ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലാണ്…
കൊച്ചി: കൊടുംചൂട് തുടരുന്നതിനിടെ കൊച്ചിയില്‍ പാർക്ക് ചെയ്തിരുന്ന ബൈക്കിന് തീപിടിച്ചു. എറണാകുളം പഴങ്ങനാട് സമരിറ്റൻ ആശുപത്രിക്ക് മുന്നിലെ പാർക്കിംഗ് ഏരിയയില്‍…
കണ്ണൂർ: പാനൂരില്‍ വീണ്ടും ബോംബുകള്‍ കണ്ടെത്തി. പന്ന്യന്നൂര്‍ ചിത്രവയലില്‍ നിന്നാണ് രണ്ട് സ്റ്റീല്‍ ബോംബും ഒരു നാടന്‍ കെട്ട് ബോംബും…
ഡല്‍ഹി: ആം ആദ്മി പാർട്ടിയുടെ മൂന്ന് രാജ്യസഭ എംപിമാർ പാർട്ടി വിട്ട് ബിജെപിയിലേക്ക്. രാജ്യസഭാ എം.പിമാരായ രാഘവ് ഛദ്ദ, അശോക്…
തൃശ്ശൂർ: തൃശ്ശൂർ മുണ്ടക്കിത്തോട് വെടിക്കെട്ടപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ലൈസൻസി സതീശനും വിടവാങ്ങി. ഇതോടെ മരിച്ചവരുടെ എണ്ണം 15 ആയി. ശരീരത്തില്‍…
തിരുവനന്തപുരം: വിരമിച്ച് മൂന്ന് വര്‍ഷമായിട്ടും സ്വകാര്യ കാറിലെ ഔദ്യോഗിക മുദ്ര മാറ്റാത്തതില്‍ മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട്…