ഭോപ്പാല്‍: പൊതുജനമധ്യത്തിൽ ഒരു കൂട്ടം പുരുഷന്മാര്‍ ചേര്‍ന്ന് യുവതിയെ മര്‍ദ്ദിക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. മധ്യപ്രദേശിലെ ധര്‍ ജില്ലയിലാണ് സംഭവം. യുവതിയെ പുരുഷന്മാര്‍ പിടിച്ചുവെച്ചിരിക്കുന്നതും വടികൊണ്ട് അടിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. വീഡിയോ പുറത്തുവന്നതോടെ അന്വേഷണം ആരംഭിച്ചതായും മുഖ്യപ്രതിയെ അറസ്റ്റ് ചെയ്തതായും പോലീസ് അറിയിച്ചു.
ജൂൺ 20നായിരുന്നു സംഭവം. അഞ്ചംഗ സംഘം യുവതിയെ പിടിച്ചുവെച്ച ശേഷം മരത്തിന്റെ വടികൊണ്ട് മർദിക്കുകയായിരുന്നു. കാഴ്ചക്കാരായി കൂടിനിൽക്കുന്ന ജനങ്ങളെയും വീഡിയോയിൽ കാണാം.
മറ്റൊരാൾക്കൊപ്പം യുവതി ഒളിച്ചോടിയതിലുള്ള അമർഷമാണ് സംഭവത്തിന് പിന്നിലെന്നാണ് റിപ്പോർട്ട്. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ മറ്റുള്ളവർക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണെന്നും യുവതിക്കെതിരെ നടന്ന അക്രമം അപലപനീയമാണെന്നും ഇവര്‍ക്ക് നീതി ഉറപ്പാക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നന്നും ധര്‍ പോലീസ് സൂപ്രണ്ട് മനോജ് കുമാര്‍ സിംഗ് പറഞ്ഞു.
സംഭവത്തിന് പിന്നിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. കഴിഞ്ഞ മാസം മധ്യപ്രദേശിലെ അശോക് നഗര്‍ ജില്ലയില്‍ പ്രായമായ ദളിത് ദമ്പതികളെ മര്‍ദ്ദിക്കുകയും ചെരുപ്പ് മാല അണിയിക്കുകയും ചെയ്തതായി വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു.
<br>
TAGS : MADHYAPRADESH | WOMEN BRUTTALY BEATEN
SUMMARY : The woman was brutally beaten by the gang; After the video went viral, one person was arrested
കൊച്ചി: പരിപാടിക്കിടെ കുഴഞ്ഞുവീണ് ഗുരുതരാവസ്ഥയിലായ അവതാരകന് രാജേഷ് കേശവിനെ വെല്ലൂര് ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ 29 ദിവസമായി കൊച്ചിയിലെ ലേക്ക്ഷോർ…
ആലപ്പുഴ: ഷാൻ വധക്കേസില് നാലു പ്രതികള്ക്ക് ജാമ്യം നല്കി സുപ്രിംകോടതി. അഭിമന്യു, അതുല്, സനന്ദ്, വിഷ്ണു എന്നീ ആർഎസ്എസ് പ്രവർത്തകർക്കാണ്…
കോഴിക്കോട്: അരയിടത്ത് പാലത്തുള്ള ഗോകുലം മാളില് തീപിടിത്തം. മാളിനുള്ളിലെ നെസ്റ്റോ ഹൈപ്പര് മാര്ക്കറ്റിലെ ഇലക്ട്രോണിക്സ് വിഭാഗത്തിലാണ് തീപിടിത്തം നടന്നത്. തീ…
തിരുവനന്തപുരം: വയനാട് ചൂരല്മല-മുണ്ടക്കൈ ഉരുള്പൊട്ടലിലെ ദുരിത ബാധിതതരുടെ പുനരധിവാസത്തിലേക്ക് കേരള മുസ്ലിം ജമാഅത്ത് രണ്ട് കോടി രൂപ സര്ക്കാറിന് കൈമാറി.…
ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം പ്രഭാഷണ പരിപാടി സംഘടിപ്പിച്ചു. പ്രശസ്ത പ്രഭാഷകന് വി കെ സുരേഷ് ബാബു ആരോഗ്യവും ബുദ്ധിയും പിന്നെ…
ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ സെപ്റ്റംബർ 28 ന് വൈകിട്ട് 4 മണിക്ക് തിപ്പസാന്ദ്ര ഹോളി ക്രോസ്…