Categories: KERALA

നിയന്ത്രണം വിട്ട ബൈക്കില്‍ നിന്നു വീണ് യുവാവ് മരിച്ചു

അടൂർ: റോഡ് മുറിച്ചു കടന്നയാളെ ഇടിച്ച് റോഡിൽ തെറിച്ചു വീണ സ്‌കൂട്ടർ യാത്രികനായ യുവാവ് മരിച്ചു. മണക്കാല തുവയൂർ വടക്ക് അന്തിച്ചിറ നിരവത്ത് മേലേതിൽ മരിയവില്ലയിൽ ഷിജുവിൻ്റേയും ടീനയുടേയും മകൻ അബിൻ ഷിജു(21)ണ് മരിച്ചത്. റോഡ് മുറിച്ചുകടന്ന തിരുവനന്തപുരം സ്വദേശി ദീപക് തമ്പിയ്ക്ക് നിസ്സാര പരുക്കേറ്റു. ശനിയാഴ്ച രാത്രി 11.30-ന് അടൂർ ബൈപ്പാസിലായിരുന്നു അപകടം.

അടൂർ കരുവാറ്റ ഭാഗത്തു നിന്നും നെല്ലിമൂട്ടിൽപ്പടി ഭാഗത്തേക്ക് എബിൻ സ്‌കൂട്ടറിൽ വരുമ്പോൾ റോഡ് മുറിച്ചു കടന്നയാളെ ഇടിക്കുകയായിരുന്നു. തുടർന്ന് എബിൻ സ്കൂട്ടറിൽ നിന്നും റോഡിലേക്ക് തെറിച്ചു വീണു. പരുക്കേറ്റ് റോഡിൽ കിടന്ന എബിനെ അതുവഴി വന്ന കാർ യാത്രികർ കൊട്ടാരക്കര ഗവ.ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. എബിൻ മൂന്നു മാസമായി അടൂർ കോപ് മാർട്ടിൽ ബില്ലിങ് സെക്ഷനിൽ ജോലി ചെയ്യുകയായിരുന്നു. സഹോദരൻ- അജിൻ ഷിജു.
<BR>
TAGS : ACCIDENT
SUMMARY : The young man died after falling off the bike

Savre Digital

Recent Posts

ഇറാനെ സഹായിക്കാൻ റഷ്യ സാധ്യമായതെല്ലാം ചെയ്യും; എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത് പുടിൻ

മോസ്കോ: ഇറാന്റെ താൽപര്യങ്ങൾ സംരക്ഷിക്കാൻ ആവുന്നതെല്ലാം ചെയ്യുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ. ഇറാൻ വിദേശമന്ത്രി അബ്ബാസ്‌ അരാഗ്‌ചിയുമായി സെന്റ്…

6 hours ago

സ്മരണിക പ്രകാശനവും അനുമോദനവും

ബെംഗളൂരു: മലയാളം മിഷന്‍ കര്‍ണാടക ചാപ്റ്റര്‍ സെന്‍ട്രല്‍ മേഖലയിലെ ഡിആര്‍ഡിഒ പഠനകേന്ദ്രത്തിന്റെ പത്താം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച സ്മരണിക 'അപ്പൂപ്പന്‍ താടി'യുടെ…

6 hours ago

അധ്യായം 8 📖 നാട്ടുവഴിയിൽ

 ‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍   1974 സെപ്റ്റംബർ 24നായിരുന്നു പിആർ…

6 hours ago

കുംഭമേള വൈറൽ പെൺകുട്ടിയുടെ വിവാഹം: പങ്കെടുത്ത രാഷ്ട്രീയ നേതാക്കളെ പ്രതിയാക്കണമെന്ന ഹർജി കോടതി സ്റ്റേ ചെയ്തു

തിരുവനന്തപുരം: കുംഭമേളയിലൂടെ വൈറലായ പെണ്‍കുട്ടിയുടെ വിവാഹത്തില്‍ പങ്കെടുത്ത രാഷ്ട്രീയ നേതാക്കളെ പ്രതിയാക്കണമെന്ന സ്വകാര്യ ഹര്‍ജി കോടതി സ്റ്റേ ചെയ്തു. തിരുവനന്തപുരം…

7 hours ago

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: നാലുപേരുടെ മൃതദേഹഭാഗങ്ങൾ തിരിച്ചറിഞ്ഞു

തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിമരുന്ന് ശാലയിലുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 17 ആയി. തിങ്കളാഴ്ച ഡിഎൻഎ പരിശോധനയിലൂടെ നാലുപേരുടെ മൃതദേഹഭാഗങ്ങൾ കൂടി…

7 hours ago

ബെംഗളൂരു നഗരത്തിലൂടെ ഒരു സ്കൂട്ടറിൽ ആറ് കുട്ടികളുടെ സാഹസിക യാത്ര, മാതാപിതാക്കളെ കണ്ടെത്തി ശിക്ഷിക്കണമെന്ന് സോഷ്യൽ മീഡിയ

ബെം​ഗളൂരു: ആറ് കുട്ടികൾ ഒരു സ്കൂട്ടറിൽ ഇരുന്ന് ബെം​ഗളൂരു ന​ഗരത്തിലൂടെ യാത്ര ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. ഗോരിപാളയ പദരായണപുര…

7 hours ago