ഹൈദരാബാദ്: പുഷ്പ 2 പ്രീമിയർ ഷോയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഗുരുതരമായി പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന എട്ട് വയസുകാരൻ ശ്രീതേജിനെ സന്ദർശിച്ച് അല്ലു അർജുൻ. ചൊവ്വാഴ്ചയാണ് ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ അല്ലു അർജുനെത്തിയത്.
തെലങ്കാന സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ (എഫ്ഡിസി) ചെയർമാനും നിർമാതാവുമായ ദില്‍ രാജുവും അല്ലു അർജുനൊപ്പം ആശുപത്രിയിലെത്തിയിരുന്നു. അല്ലു അർജുന്റെ സന്ദർശനത്തോടനുബന്ധിച്ച് ആശുപത്രിയില്‍ വൻ സുരക്ഷയും ഏർപ്പെടുത്തിയിരുന്നു. ശ്രീതേജിന്റെ അമ്മ രേവതി തിക്കിലും തിരക്കിലും പെട്ട് മരിച്ചിരുന്നു.
സംഭവത്തില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് അല്ലു അർജുൻ ആശുപത്രിയിലെത്തിയത്. നേരത്തെ ജനുവരി 5 ന് നടൻ ആശുപത്രിയിലെത്തുമെന്ന് തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് അത് റദ്ദാക്കുകയായിരുന്നു. ഡിസംബർ നാലിനായിരുന്നു കേസിനാസ്പദമായ സംഭവം. സന്ധ്യ തിയറ്ററില്‍ സംഘടിപ്പിച്ച പ്രീമിയർ ഷോയ്ക്കിടെ ആരാധകരുടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരണപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശ്രീതേജിന് ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ചു.
TAGS : ALLU ARJUN
SUMMARY : Theater accident: Allu Arjun visits the injured child
ലേ: സംസ്ഥാന പദവി ആവശ്യപ്പെട്ടുകൊണ്ട് ലഡാക്കില്‍ വൻ ജനകീയ പ്രതിഷേധം. ലഡാക്കിലെ പ്രധാന നഗരമായ ലേയിലാണ് ജനം തെരുവിലിറങ്ങിയത്. സമരത്തിനിടെ…
മുംബൈ: നീറ്റ് പരീക്ഷയില്‍ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർഥി ആത്മഹത്യ ചെയ്തു. അനുരാഗ് ബോർകർ (19) ആണ് ആത്മഹത്യ ചെയ്തത്. മഹാരാഷ്ട്രയിലെ…
ചെന്നൈ: കല, സാംസ്കാരിക രംഗത്തെ സംഭാവനകള്‍ക്കായി നല്‍കുന്ന ഭാരതിയാർ, എം.എസ്. സുബ്ബലക്ഷ്മി, കലൈമാമണി പുരസ്കാരങ്ങള്‍ തമിഴ്നാട് സർക്കാർ പ്രഖ്യാപിച്ചു. 2021,…
ന്യൂഡല്‍ഹി: ഡല്‍ഹി ശ്രീ ശാരദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ മാനേജ്മെന്റിലെ സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരേ പീഡനപരാതിയുമായി വിദ്യാര്‍ഥിനികള്‍. കോളജില്‍ സാമ്പത്തികമായി…
കൊച്ചി: ആലുവയില്‍ ലാബിലെ കെമിക്കല്‍ വാതകം ശ്വസിച്ച് വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം. ആലുവ തോട്ടുമുഖം ക്രസന്റ് സ്‌കൂളിലാണ് സംഭവം. ലാബിലെ കെമിക്കല്‍…
തിരുവനന്തപുരം: ഇന്നലെ രണ്ടു തവണയായി 1920 രൂപ വര്‍ധിച്ച് പുതിയ റെക്കോര്‍ഡ് കുറിച്ച സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. പവന്…