ന്യൂഡൽഹി: ബോക്‌സിങ് താരം മേരികോമിന്റെ ഫരീദാബാദിലെ വീട്ടില്‍ മോഷണം. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേര്‍ പിടിയില്‍. മേരികോമിന്റെ വീട്ടില്‍ നിന്ന് മൂന്ന് ടിവികള്‍, ഒരു റിസ്റ്റ് വാച്ച്, ഒരു സെറ്റ് റേ ബാന്‍ ഗ്ലാസുകള്‍, നിരവധി ജോഡി ബ്രാന്‍ഡഡ് ഷൂകള്‍ എന്നിവയാണ് ഇവര്‍ മോഷ്ടിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ പ്രതികള്‍ക്കായി അന്വേഷണം തുടരുകയാണെന്ന് ഫരീദാബാദ് പോലീസ് അറിയിച്ചു. ശനിയാഴ്ച സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് മോഷണം നടന്നതായി മനസിലായത്. തുടര്‍ന്ന് വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു.
പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പ്രതികളും പഠനം ഉപേക്ഷിച്ചവരാണ്. മോഷ്ടിച്ച വസ്തുക്കള്‍ പ്രതികളുടെ വീടുകളില്‍ നിന്ന് കണ്ടെടുത്തു. മൂവരെയും ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കും.
SUMMARY: Theft at Mary Kom’s house; Three minors arrested
കോഴിക്കോട്: മസ്തിഷ്‌ക മരണത്തെ തുടര്‍ന്ന് അവയവങ്ങള്‍ ദാനം ചെയ്ത കോഴിക്കോട് സ്വദേശിനി കെ. അജിതയുടെ ഹൃദയം ഇനി മറ്റൊരാളില്‍ മിടിക്കും.…
ബെംഗളൂരു: റിഷഭ് ഷെട്ടി രചനയും സംവിധാനവും നിര്‍വ്വഹിച്ച് കേന്ദ്ര കഥാപാത്രത്തെയും അവതരിപ്പിക്കുന്ന ചിത്രമാണ് 'കാന്താര ചാപ്റ്റര്‍ 1'. ഇന്നലെയാണ് ചിത്രം…
ഡൽഹി: പഹല്‍ഗാം ഭീകരാക്രമണത്തിനു തിരിച്ചടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂർ പാക്കിസ്ഥാനില്‍ ഉണ്ടാക്കിയ നാശനഷ്ടങ്ങള്‍ വെളിപ്പെടുത്തി ഇന്ത്യൻ വ്യോമസേനാ മേധാവി.…
ചെന്നൈ: കരൂര്‍ ദുരന്തത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദേശീയ മക്കള്‍ ശക്തി കക്ഷി ഉള്‍പ്പെടെ നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി…
അരൂർ: അരൂർ റെയില്‍വേ സ്റ്റേഷന് സമീപം യുവതിയെ ട്രെയിൻ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ധർമ്മേക്കാട് രതീഷിന്റെ മകള്‍ അഞ്ജന(19)യാണ്…
തിരുവനന്തപുരം: ചാക്കയില്‍ നാടോടി പെണ്‍കുഞ്ഞിനെ പീഡിപ്പിച്ച കേസില്‍ പ്രതി ഹസൻകുട്ടിക്ക് 65 വർഷം തടവും 72,000 രൂപ പിഴയും. തിരുവനന്തപുരം…