ASSOCIATION NEWS

സാനുമാഷ്; മലയാള നീതി ബോധത്തിന്റെ മറുനാമം-കെ.ആർ. കിഷോർ

ബെംഗളൂരു: സംസ്‌കാര വിമര്‍ശനവീഥികളിലൂടെ മുക്കാല്‍ നൂറ്റാണ്ട് കാലം ഏകനായി സഞ്ചരിച്ച എം.കെ.സാനു മാഷ് മലയാളിയുടെ നൈതികത ധാര്‍മ്മികത, സമഭാവന, പുരോഗമന സങ്കല്‍പ്പങ്ങള്‍ എന്നിവ യുടെ മറുനാമമാണെന്ന് എഴുത്തുകാരന്‍ കെ. ആര്‍ കിഷോര്‍ അഭി പ്രായപ്പെട്ടു. തിപ്പസാന്ദ്ര ഫ്രണ്ട്‌സ് അസോസിയേഷന്‍ സംഘ ടിപ്പിച്ച എംകെസാനു അനുസ്മരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൃതി വിനിമയം ചെയ്യുന്ന പാഠത്തെ ആത്മലയന ത്തിലൂടെ ആസ്വദിച്ചു, കാലം, സമൂഹം, രാഷ്ട്രീയം എന്നീ നാഡീ ഞരമ്പുകളിലൂടെ സഞ്ചരിക്കുന്ന പുന:സൃഷ്ടികളായിരുന്നു സാനു മാഷിന്റെ നിരൂപണങ്ങള്‍. ഖണ്ഡന മണ്ഡനങ്ങളെ നിരാകരിക്കുന്ന ഈ രചനാരീതിയിലൂടെ മലയാള നിരൂപണശാഖയെ കൂടുതല്‍ സര്‍ഗ്ഗര്‍ത്മ കമാക്കാന്‍ സാനുമാഷിനു കഴിഞ്ഞു. അദ്ദേഹം തുടര്‍ന്നു പറഞ്ഞു.

കേവലം സംഭവവിവരണങ്ങളില്‍ നിന്നും വ്യത്യസ്തമായി,ജീവചരിത്രം എഴുതപ്പെടുന്ന വ്യക്തിയെയും ആ വ്യക്തിയുടെ കലാസാഹിത്യ സംഭാവനകളെയും സമഗ്രമായി പഠിച്ചു ലാവണ്യ ഭാഷയില്‍ തീര്‍ക്കുന്ന അക്ഷരശില്പ നിര്‍മ്മിതിയിലൂടെ,ജീവചരിത്രശാഖയെയും അദ്ദേഹം കൂടുതല്‍ സര്‍ഗ്ഗാത്മകമാക്കുകയാണ് ഉണ്ടായത്. കൃതിയുടെ ആസ്വാദന ത്തിന്റെ പ്രാഥമിക തലങ്ങളെ ഭേദിച്ചു ഉന്നതങ്ങളില്‍ നിന്നും ഒഴുകുന്ന സര്‍ഗ്ഗത്മക ബഹിര്‍ഗമനമാണ് സാനുമാഷിന്റെ വിമര്‍ശനമെന്ന് ചര്‍ച്ച ഉദ്ഘാടനം ചെയ്തുകൊണ്ടു സാംസ്‌കാരിക പ്രവര്‍ത്തകയായ രതി സുരേഷ് അഭിപ്രായപ്പെട്ടു.

കെ.മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. നളിനി ആന്‍ സാനുമാഷിന്റെ ജീവിതരേഖ അവതരിപ്പിച്ചു. തുടര്‍ന്നുള്ള ചര്‍ച്ചയില്‍ ആര്‍.വി.ആചാരി, കെ. പി. ഗോപാലകൃഷ്ണന്‍, കെ.ചന്ദ്രശേഖരന്‍നയര്‍, ബി.എസ്. ഉണ്ണികൃഷ്ണന്‍, ഉമേഷ് ശര്‍മ്മ, സി. കുഞ്ഞപ്പന്‍, ആര്‍.വി. പിള്ള, ശ്രീകണ്ഠന്‍ നായര്‍, രാധ ടീച്ചര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു പ്രസംഗിച്ചു. ഇ.ആര്‍ പ്രഹ്ലാദന്‍, ആര്‍.വി. പിള്ള, പി. മോഹന്‍ദാസ് എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. സെക്രട്ടറി പ്രദീപ്. പി. പി നന്ദി പറഞ്ഞു.
SUMMARY: Thippasandra Friends Asosciation seminar

NEWS DESK

Recent Posts

രത്തൻ ടാറ്റയുടെ രണ്ടാനമ്മ സിമോണ്‍ ടാറ്റ അന്തരിച്ചു

മുംബൈ: ടാറ്റ ഗ്രൂപ്പിലെ പ്രമുഖ വ്യക്തിത്വവും വ്യവസായ പ്രമുഖൻ രത്തൻ ടാറ്റയുടെ പോറ്റമ്മയുമായ സിമോണ്‍ ടാറ്റ (95 വയസ്) അന്തരിച്ചു.…

21 minutes ago

മണ്ണെണ്ണയ്ക്ക് വിലക്കയറ്റം; ആറ് മാസത്തിനിടെ ഉയര്‍ന്നത് 13 രൂപ

തിരുവനന്തപുരം: കേരളത്തിൽ മണ്ണെണ്ണ വില വീണ്ടും കുതിച്ചുയർന്നിരിക്കുന്നു. നിലവില്‍ ഒരു ലിറ്റർ മണ്ണെണ്ണയുടെ വില 74 രൂപയായി വർധിച്ചു. കഴിഞ്ഞ…

1 hour ago

ബലാത്സംഗക്കേസ്: മുൻകൂര്‍ ജാമ്യം തേടി രാഹുല്‍ മാങ്കൂട്ടത്തില്‍ ഹൈക്കോടതിയില്‍

കൊച്ചി: ഗുരുതരമായ ലൈംഗിക പീഡന പരാതികള്‍ നേരിടുന്ന എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലില്‍ മുൻ‌കൂർ ജാമ്യം തേടി ഹൈക്കോടതില്‍ ഹർജി സമർപ്പിച്ചു.…

2 hours ago

അരുന്ധതി റോയിയുടെ ‘മദര്‍ മേരി കംസ് ടു മി’ക്കെതിരായ ഹര്‍ജി സുപ്രീംകോടതി തള്ളി

ന്യൂഡൽഹി: എഴുത്തുകാരി അരുന്ധതി റോയിയുടെ 'മദർ മേരി കംസ് ടു മി' എന്ന പുതിയ പുസ്തകം നിരോധിക്കണമെന്ന ഹർജി സുപ്രീംകോടതി…

3 hours ago

രാഹുല്‍ മാങ്കൂട്ടത്തില്‍ ലൈംഗിക വൈകൃതമുള്ളയാള്‍, പ്രതിക്ക് സംരക്ഷണമൊരുക്കുന്ന നടപടികള്‍ ചിലര്‍ സ്വീകരിച്ചു: മുഖ്യമന്ത്രി

കൊച്ചി: യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന പരാതികളുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി…

4 hours ago

സ്കൂള്‍ ബസിനു പിന്നില്‍ തീര്‍ഥാടക വാഹനം ഇടിച്ചു; വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 12 പേര്‍ക്ക് പരുക്ക്

കോട്ടയം: പാലാ - പൊൻകുന്നം റോഡില്‍‌ ഒന്നാംമൈലില്‍ വിദ്യാർഥിയെ കയറ്റാനായി നിർത്തിയിട്ടിരുന്ന സ്കൂള്‍ ബസിനു പിന്നില്‍ ശബരിമല തീർഥാടകർ സഞ്ചരിച്ച…

5 hours ago