LATEST NEWS

തിരുനാവായ മഹാമാഘ ഉത്സവം; വാരണാസി, ഹൃഷികേശ് എന്നിവിടങ്ങളിൽ നിന്ന് എറണാകുളത്തേക്ക് സ്പെഷ്യല്‍ ട്രെയിന്‍

പാലക്കാട്: തിരുനാവായ മഹാമാഘ ഉത്സവത്തോടനുബന്ധിച്ചുള്ള തിരക്ക് പരിഗണിച്ച് നോർത്തേൺ റെയിൽവേ കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകൾ അനുവദിച്ചു. വാരണാസി, യോഗ് നാഗരി ഹൃഷികേശ് എന്നിവിടങ്ങളിൽ നിന്നാണ് എറണാകുളം വരെ സർവീസുകൾ നടത്തുന്നത്. വാരണാസി – എറണാകുളം സ്‌പെഷൽ ട്രെയിൻ (04358) ജനുവരി 30-ന് വൈകിട്ട് 4:30-ന് വാരണാസിയിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാത്രി 10 മണിക്ക് എറണാകുളം ജങ്ഷനിൽ എത്തും. ഫെബ്രുവരി 3-ന് രാത്രി 8 മണിക്കാണ് ഈ ട്രെയിൻ തിരികെ യാത്ര തിരിക്കുക.

ഹൃഷികേശിൽ നിന്നുള്ള രണ്ടാമത്തെ സ്‌പെഷ്യൽ ട്രെയിൻ ജനുവരി 30-ന് രാവിലെ 7 മണിക്ക് പുറപ്പെട്ട് ഫെബ്രുവരി ഒന്നിന് രാത്രി 11:30-ന് എറണാകുളത്ത് സർവീസ് അവസാനിപ്പിക്കും. മംഗളൂരു, കണ്ണൂർ, കോഴിക്കോട്, കുറ്റിപ്പുറം, ഷൊർണൂർ വഴി കടന്നുപോകുന്ന ഈ ട്രെയിൻ ഫെബ്രുവരി 3-ന് രാത്രി 11 മണിക്ക് എറണാകുളത്ത് നിന്ന് മടക്കയാത്ര ആരംഭിക്കും. തീർത്ഥാടകർക്ക് കൂടുതൽ സൗകര്യപ്രദമായ രീതിയിൽ പ്രധാന സ്റ്റേഷനുകളിലെല്ലാം ഈ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.

ഉത്സവത്തിനെത്തുന്ന ഭക്തർക്കായി കുറ്റിപ്പുറം സ്റ്റേഷനിൽ വിവിധ ട്രെയിനുകൾക്ക് റെയിൽവേ താൽക്കാലിക സ്റ്റോപ്പ് അനുവദിച്ചു. തിരുവനന്തപുരം – മംഗലാപുരം അന്ത്യോദയ എക്‌സ്‌പ്രസ് (16355), തിരുവനന്തപുരം സെൻട്രൽ ജനശതാബ്ദി എക്‌സ്‌പ്രസ് (12081), മംഗളൂരു സെൻട്രൽ സൂപ്പർഫാസ്റ്റ് എക്‌സ്‌പ്രസ് (12685) എന്നിവ ഈ ദിവസങ്ങളിൽ കുറ്റിപ്പുറത്ത് നിർത്തുന്നതാണ്. തീർത്ഥാടകരുടെ തിരക്ക് കുറയ്ക്കുന്നതിനും യാത്രാക്ലേശം പരിഹരിക്കുന്നതിനുമാണ് റെയിൽവേയുടെ ഈ അടിയന്തര നടപടി.
SUMMARY: Thirunavaya Mahamagha festival; Special train from Varanasi, Yognagar, Hrishikesh to Ernakulam

NEWS DESK

Recent Posts

ബംഗാളിലും തമിഴ്‌നാട്ടിലും റെക്കോർഡ് പോളിങ്; വോട്ടർമാരെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ ബംഗാളിലും തമിഴ്നാട്ടിലും റെക്കോർഡ് പോളിങ്. വൈകിട്ട് 6 മണി വരെയുള്ള കണക്കുകൾ പ്രകാരം ബംഗാളിൽ പോളിങ്…

8 hours ago

ട്രെയിൻ കടന്നു പോകുന്നതിനിടെ കാറ്റടിച്ചു വീണ്‌ പരുക്കേറ്റ അഞ്ചുവയസുകാരി മരിച്ചു

കാസറഗോഡ് : ട്രെയിന്‍ കടന്നുപോകുന്നതിനിടെ കാറ്റടിച്ചുവീണ്‌ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന അഞ്ചുവയസുകാരി മരിച്ചു. കാസറഗോഡ് ചെങ്കള നാലാംമൈൽ തൈവളപ്പിലെ താഹിർ…

9 hours ago

എംഡിഎംഎയുമായി സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഫാത്തിമ നസ്റിനും കൂട്ടാളിയും പിടിയില്‍

കോഴിക്കോട്: അന്താരാഷ്ട്ര വിപണിയിൽ കോടികൾ വിലമതിക്കുന്ന മാരക ലഹരിമരുന്നായ എംഡിഎംഎയുമായി സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറും കൂട്ടാളിയും പിടിയില്‍. അടിവാരം സ്വദേശിനി…

10 hours ago

‘സെൽഫ് ലോക്ക്ഡൗൺ പാലിച്ച് അനാവശ്യ യാത്ര ഒഴിവാക്കുക’ -മുന്നറിയിപ്പുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് താപനില 40 ഡിഗ്രി സെൽഷ്യസിനു മുകളിലേക്ക് ഉയർന്ന പശ്ചാത്തലത്തിൽ മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പാലക്കാട്, കൊല്ലം,…

10 hours ago

കനത്ത ചൂട്; കൊല്ലം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കൊല്ലം: കൊല്ലം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നാളെ (വെള്ളിയാഴ്ച) അവധി പ്രഖ്യാപിച്ചു. അന്തരീക്ഷ താപനില 40 ഡിഗ്രി വരെ ഉയരാന്‍…

10 hours ago

ചൂടിൻ്റെ തീവ്രതയേറുന്നു; കേരളത്തില്‍ ഉഷ്ണതരംഗത്തിന് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ ചൂട് കൂടുന്നതിനിടെ ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥ വകുപ്പ്. പാലക്കാട്, കൊല്ലം, തൃശ്ശൂര്‍ ജില്ലകളില്‍ ഇന്നും…

10 hours ago