LATEST NEWS

ഇസ്രയേലിൽ തിരുവനന്തപുരം സ്വദേശി മരിച്ചു

തിരുവനന്തപുരം: മലയാളി യുവാവ് ഇസ്രയേലില്‍ മരിച്ചു. കല്ലമ്പലം ചെമ്മരുതി ഗുരുമുക്കിൽ എസ്. എസ്. ഭവനിൽ സുരേഷ് (42) ആണ് മരിച്ചത്. അതേസമയം സുരേഷിന്‍റെ മരണം എങ്ങനെയെന്നതിൽ വിവരം ഇല്ല. ടെൽ അവീവിൽ കണ്‍സ്ട്രക്ഷൻ ജീവനക്കാരനായിരുന്നു.

സുരേഷ് മരണപ്പെട്ടതായി ഇസ്രയേലിലുള്ള സുഹൃത്തുക്കളാണ് നാട്ടിലെ ബന്ധുക്കളെ വിവരം അറിയിച്ചത്. താമസ സ്ഥലത്തിന് പുറത്ത് ബോംബിംഗ് നടക്കുന്നുണ്ടെന്നും പച്ചക്കറി സാധനങ്ങള്‍ വാങ്ങാൻ വീടിന് പുറത്തേക്ക് പോവുകയാണെന്നുമാണ് ബന്ധുക്കള്‍ക്ക് അവസാനം ലഭിച്ച ശബ്ദസന്ദേശത്തിൽ പറയുന്നത്. കൂടുതൽ വിവരങ്ങള്‍ക്കായി എംബസി വഴി അന്വേഷണം തുടരുകയാണെന്ന് ബന്ധുക്കള്‍ പറയുന്നു. രണ്ടു വർഷമായി സുരേഷ് ഇസ്രയേലിലാണ്. ഭാര്യ ചിത്ര കുവൈത്തിലാണ്. ഇവർക്ക് രണ്ട് മക്കളുണ്ട്.
SUMMARY: Thiruvananthapuram native dies in Israel

NEWS DESK

Recent Posts

ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി; മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തിൽ മരണം 16 ആയി

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിൽ ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി. ഇതോടെ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം…

5 hours ago

ബെം​ഗളൂരുവിൽ മലയാളി വിദ്യാർഥികളെ ആക്രമിച്ച് കവർച്ച; ആറ് പേർ പിടിയിലായി

ബെംഗളൂരു: നഗരത്തിലെ സ്വകാര്യ കോളേജിലെ മലയാളി വിദ്യാർഥികളെ താമസ സ്ഥലത്തുവെച്ച് ആക്രമിച്ച് പണവും മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും കവർന്ന സംഭവത്തില്‍…

5 hours ago

അധ്യാപിക സ്വയം വെടിവെച്ചു മരിച്ചു

ബെംഗളൂരു: ഭർത്താവിന്റെ അസുഖവും ജോലിസമ്മർദ്ദവും മൂലം അധ്യാപിക സ്വയം വെടിവെച്ചു ജീവനൊടുക്കി. കുടക് ജില്ലയിലെ വാഗമണ്ഡല ചേരമ്പാനെ ജി എം…

6 hours ago

കവർച്ച കേസ് പ്രതികൾ പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു

കൊ​ച്ചി: ക​വ​ർ​ച്ച കേ​സ് പ്ര​തി​ക​ൾ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ട്ടു. ക​ട​വ​ന്ത്ര പോ​ലീ​സ് പി​ടി​കൂ​ടി​യ പ്ര​തി​ക​ളെ മ​ജി​സ്ട്രേ​റ്റി​ന് മു​ന്നി​ൽ ഹാ​ജ​രാ​ക്കാ​ൻ…

6 hours ago

ബെംഗളൂരുവിൽ നിന്നും അന്തർസംസ്ഥാന ബസിൽ എത്തിയ രണ്ട് യുവാക്കളില്‍ നിന്നും എംഡിഎംഎ പിടികൂടി

കണ്ണൂര്‍: ബെംഗളൂരുവിൽ നിന്നും അന്തർസംസ്ഥാന ബസിൽ ഇരിട്ടിയിലെത്തിയ രണ്ട് യുവാക്കളെ എംഡിഎംഎയുമായി എക്സൈസ് സംഘം പിടികൂടി. നുച്യാട് സ്വദേശികളായ എം.…

7 hours ago

കൂറ് മാറിയ എംപിമാരെ അയോഗ്യരാക്കണം; രാജ്യസഭാ ചെയര്‍മാന് കത്ത് നല്‍കി എഎപി

ന്യൂഡൽഹി: ആം ആദ്മി പാർടി വിട്ട് ബിജെപിയിൽ ചേർന്ന ഏഴ് രാജ്യസഭാ എംപിമാരുടെ അംഗത്വം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എഎപി നേതാവ് സഞ്ജയ് സിങ്…

7 hours ago