മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 18-ാം പതിപ്പിന് മാർച്ച് 21ന് തുടക്കമാകുമെന്ന് ബിസിസിഐ വൈസ് പ്രസിഡൻ്റ് രാജീവ് ശുക്ല അറിയിച്ചു. മെയ് 25നാണ് ഫൈനൽ. 2024ലെ പതിപ്പ് മാർച്ച് 22ന് ആർ.സി.ബി ചെന്നൈ സൂപ്പർ കിംഗ്സ് മത്സരത്തോടെയാണ് ആരംഭിച്ചത്. മേയ് 26 ന് കൊൽക്കത്ത കിരീടം ഉയർത്തിയിരുന്നു. നേരത്തെ ഐപിഎൽ തുടങ്ങുന്നത് മാർച്ച് 23നായിരിക്കുമെന്ന് രാജീവ് ശുക്ല പ്രഖ്യാപിച്ചിരുന്നു. ഇതാണ് അദ്ദേഹം മാർച്ച് 21 എന്നാണെന്ന് തിരുത്തി പ്രഖ്യാപിച്ചത്.
ഒരു വർഷത്തേക്ക് പുതിയ ബിസിസിഐ കമ്മീഷണറെയും നിയമിക്കും. ജനുവരി 18-19 തീയതികളിൽ നടക്കുന്ന അടുത്ത മീറ്റിംഗ്, വരാനിരിക്കുന്ന ചാമ്പ്യൻസ് ട്രോഫിക്കുള്ള ടീമിനെ അന്തിമമാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സൗദി അറേബ്യയിലെ ജിദ്ദയിൽ രണ്ട് ദിവസങ്ങളിലായി നടന്ന മെഗാ ലേലത്തിൽ 182 കളിക്കാരെ 639.15 കോടി രൂപയ്‌ക്കാണ് ടീമുകൾ വാങ്ങിയത്. ഇന്ത്യയുടെ വിക്കറ്റ് കീപ്പർ-ബാറ്ററായ ഋഷഭ് പന്ത് 27 കോടിക്ക് ലക്നൗവിലേക്ക് ചേക്കേറിയതോടെ ഏറ്റവും വിലകൂടിയ കളിക്കാരനായി. അതേസമയം, ഡേവിഡ് വാർണർ, പൃഥ്വി ഷാ, ഷാർദുൽ താക്കൂർ തുടങ്ങിയ താരങ്ങളെ വാങ്ങാൻ ആളുണ്ടായിരുന്നില്ല.
TAGS: SPORTS | IPL
SUMMARY: This season IPL to start by march
ന്യൂഡല്‍ഹി: ഇന്ത്യന്‍ ആകാശത്ത് മത്സരത്തിന് വഴിയൊരുക്കി മൂന്ന് പുതിയ വിമാനക്കമ്പനികള്‍ കൂടി എത്തുന്നു. കൂടുതൽ ഓപ്പറേറ്റർമാർക്ക് അവസരം നൽകാനും യാത്ര…
ബെംഗളൂരു: കേരളത്തിലേക്ക് പുറപ്പെട്ട കർണാടക ആർടിസി ബസ് തമിഴ്നാട്ടില്‍ അപകടത്തില്‍പ്പെട്ട് ഡ്രൈവർ മരിച്ചു. 18 യാത്രക്കാർക്ക് പരുക്കേറ്റു. ചരക്ക് ലോറിക്ക്…
കണ്ണൂർ: കെഎപി നാലാം ബറ്റാലിയൻ കമണ്ടാന്റും കേരളാ ഫുട്‌ബോളിന്റെ സൂപ്പർ താരവുമായിരുന്ന എ ശ്രീനിവാസൻ (53) അന്തരിച്ചു. വൃക്ക സംബന്ധമായ…
ബെംഗളൂരു: ബെല്ലാരി തെക്കലക്കോട്ടയ്ക്ക് സമീപം കാർ മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. സിരുഗപ്പ സ്വദേശികളായ പ്രസാദ് റാവു (75),…
ബെംഗളൂരു: ബെംഗളൂരു നമ്മ മെട്രോ റെയില്‍ ശൃംഖല 2027 ഡിസംബറോടെ 175 കിലോമീറ്ററായി വികസിപ്പിക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ…
തിരുവനന്തപുരം: കേരളത്തിലെ ജനങ്ങള്‍ക്ക് നേറ്റിവിറ്റി കാര്‍ഡ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവില്‍ വില്ലേജ് ഓഫീസർ നല്‍കിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിനു…