LATEST NEWS

രമേഷ് പിഷാരടിക്കെതിരായ ‘കോമാളി’ പരാമര്‍ശം; ഖേദംപ്രകടിപ്പിച്ച്‌ തോമസ് ഐസക്

പത്തനംതിട്ട: പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥിയും നടനുമായ രമേഷ് പിഷാരടിക്കെതിരെ നടത്തിയ പരാമർശത്തില്‍ ഖേദം പ്രകടിപ്പിച്ച്‌ സിപിഐഎം നേതാവ് തോമസ് ഐസക്. തന്റെ വാക്കുകള്‍ പിഷാരടിക്ക് മനോവിഷമം ഉണ്ടാക്കിയതില്‍ ഖേദമുണ്ടെന്നും അദ്ദേഹത്തിന്റെ അഭിനയ മികവിനെ മോശമായി ചിത്രീകരിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും ഐസക് വ്യക്തമാക്കി.

തന്റെ വിമർശനം വ്യക്തിപരമല്ല, മറിച്ച്‌ രാഷ്ട്രീയപരമാണെന്ന് തോമസ് ഐസക് പറഞ്ഞു. പാലക്കാട് സിപിഐഎം-ബിജെപി രഹസ്യ ധാരണയുണ്ടെന്ന കെ.സി. വേണുഗോപാലിന്റെ ആരോപണത്തിന് മറുപടി പറയവേയായിരുന്നു പിഷാരടിയെ ‘കോമാളി വേഷം കെട്ടുന്ന നടൻ’ എന്ന് തോമസ് ഐസക് വിശേഷിപ്പിച്ചത്. ഇത് വലിയ രാഷ്ട്രീയ വിവാദത്തിന് വഴിതെളിച്ചിരുന്നു.

പശ്ചിമേഷ്യൻ പ്രതിസന്ധി ഉള്‍പ്പെടെയുള്ള ഗൗരവകരമായ വിഷയങ്ങളില്‍ പിഷാരടിക്കുള്ള രാഷ്ട്രീയ നിലപാടില്ലായ്മയെയാണ് താൻ ചോദ്യം ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് തോല്‍ക്കാൻ പോകുമ്പോള്‍ ഡീല്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ശരിയല്ലെന്നും തോമസ് ഐസക് പറഞ്ഞു. നേരത്തെ തോമസ് ഐസക്കിന്റെ അധിക്ഷേപത്തിന് രമേഷ് പിഷാരടി നല്‍കിയ മറുപടി സോഷ്യല്‍ മീഡിയയില്‍ വലിയ ചർച്ചയായിരുന്നു.

അദ്ദേഹത്തിന് അഭിപ്രായ സ്വാതന്ത്ര്യമുണ്ട്, എനിക്ക് അതിനോടൊപ്പം സംസ്‌കാരവുമുണ്ട്. സംസ്‌കാരം സമരം ചെയ്താല്‍ കിട്ടുന്നതല്ല. തന്നോടൊപ്പം നില്‍ക്കാത്ത കലാകാരന്മാർ എപ്പോഴാണ് ഇവർക്ക് വെറുക്കപ്പെട്ടവരായത് എന്നായിരുന്നു പിഷാരടി പറഞ്ഞത്. കുടുംബസദസ്സുകളില്‍ പുലർത്തുന്ന അതേ മാന്യത രാഷ്ട്രീയത്തിലും തുടരണമെന്നാണ് തന്റെ ആഗ്രഹമെന്നും പിഷാരടി വ്യക്തമാക്കിയിരുന്നു.

SUMMARY: Thomas Isaac expresses regret for ‘comedian’ remark against Ramesh Pisharody

NEWS BUREAU

Recent Posts

സ്വർണവിലയിൽ വർധനവ്

തിരുവനന്തപുരം: കേരളത്തില്‍ സ്വർണവില റെക്കോർഡുകള്‍ തകർത്ത് കുതിക്കുകയാണ്. 22 കാരറ്റ് സ്വർണത്തിന് ഇന്ന് രാവിലെ പവന് 600 രൂപ കൂടി…

53 minutes ago

വാല്‍പ്പാറ ദുരന്തം; പ്രിയ അധ്യാപകരെ അവസാനമായി കാണാനെത്തിയത് ആയിരങ്ങള്‍

മലപ്പുറം: കേരളത്തെ നടുക്കിയ വാല്‍പ്പാറ വാഹനാപകടത്തില്‍ മരിച്ച ഒമ്പതു പേരുടെയും മൃതദേഹങ്ങളില്‍ ആയിരങ്ങള്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. പൊള്ളാച്ചിയില്‍ നിന്നും പുറപ്പെട്ട…

2 hours ago

നിതിൻ രാജിന്‍റെ മരണം: ലോണ്‍ ആപ്പ് നടത്തിപ്പുകാര്‍ പിടിയില്‍

കൊച്ചി: അഞ്ചരക്കണ്ടി ഡെന്റല്‍ കോളജ് ഒന്നാം വര്‍ഷ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍രാജ് ആശുപത്രിക്കെട്ടിടത്തില്‍നിന്നു ചാടിമരിച്ച സംഭവത്തില്‍ ലോണ്‍ ആപ്പ് വഴി…

3 hours ago

പ്രശസ്ത ടെലിവിഷന്‍ താരം സിദ്ധാര്‍ത്ഥ് വേണുഗോപാല്‍ അന്തരിച്ചു

കൊച്ചി: മലയാളം ടെലിവിഷന്‍ രംഗത്തെ സുപരിചിത മുഖമായ സിദ്ധാര്‍ത്ഥ് വേണുഗോപാല്‍ അന്തരിച്ചു. നീണ്ട രണ്ടുവര്‍ഷക്കാലം നീണ്ടുനിന്ന രോഗബാധയോടുള്ള പോരാട്ടത്തിനൊടുവിലാണ് അന്ത്യം.…

4 hours ago

ബെംഗളൂരുവില്‍ 11 മേൽപാലങ്ങള്‍ കൂടി; 13,262 കോടിയുടെ പദ്ധതിക്ക് മന്ത്രിസഭാ അനുമതി

ബെംഗളൂരു: ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിന് ഏറെ സഹായകരമാകുന്ന 11 എലിവേറ്റഡ് ഇടനാഴികള്‍ക്ക് കര്‍ണാടക മന്ത്രിസഭ വ്യാഴാഴ്ച അംഗീകാരം നല്‍കി. 13,262…

4 hours ago

വാല്‍പ്പാറ അപകടം: മരിച്ച 9 പേരുടേയും മൃതദേഹം കേരളത്തിലെത്തിച്ചു; രാവിലെ 9 മുതല്‍ അമ്പലപ്പറമ്പ് സ്‌കൂളില്‍ പൊതുദര്‍ശനം

മലപ്പുറം: വാല്‍പ്പാറ അപകടത്തില്‍ മരിച്ചവരുടെ പൊതുദര്‍ശനത്തിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. പൊള്ളാച്ചി ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം കേരളത്തിലെത്തിച്ച 9 പേരുടേയു മൃതദേഹങ്ങള്‍…

4 hours ago