തിരുവനന്തപുരം: എന്‍.സി.പി സംസ്ഥാന അധ്യക്ഷനായി തോമസ് കെ. തോമസിനെ തിരഞ്ഞെടുത്തു. പി.കെ രാജന്‍ മാസ്റ്റര്‍, പി.എം. സുരേഷ് ബാബു എന്നിവരാണ് വൈസ് പ്രസിഡന്‍റുമാര്‍. സംസ്ഥാന നേതൃത്വത്തിന്‍റെ നിർദേശം ദേശീയ നേതൃത്വം അംഗീകരിച്ചു.പി സി ചാക്കോ രാജിവെച്ച ഒഴിവിലാണ് തോമസ് കെ തോമസിനെ തിരഞ്ഞെടുത്തത്.
സംസ്ഥാന എന്‍ സിപിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുകയെന്ന ഉദ്ദേശ്യത്തോടെ നേതാക്കളെ ദേശീയ അധ്യക്ഷന്‍ ശരത് പവാര്‍ മുംബൈയിലേക്ക് ക്ഷണിച്ചിരുന്നു. ഈ യോഗത്തിലാണ് അധ്യക്ഷ പദവിയെ കുറിച്ച് അന്തിമ തീരുമാനമായത്. മന്ത്രി എ കെ ശശീന്ദ്രനാണ് അധ്യക്ഷ പദവിയിലേക്ക് തോമസ് കെ തോമസിന്റെ പേര് മുന്നോട്ട് വെച്ചിരുന്നത്. സംസ്ഥാന പ്രസിഡന്റ് സ്ഥാനം രാജിവച്ച പി.സി. ചാക്കോ ദേശീയ വർക്കിംഗ് പ്രസിഡന്റായി തുടരും.
<br>
TAGS : KERALA NCP
SUMMARY : Thomas K Thomas NCP State President
കണ്ണൂര്‍: കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജ് ജീവനൊടുക്കിയ സംഭവത്തില്‍ രണ്ടാം പ്രതിയായ ഡോ. സംഗീത നമ്പ്യാര്‍…
ന്യൂഡല്‍ഹി: ലിവിംഗ് ടുഗദര്‍ ബന്ധത്തില്‍ നിന്നും ഒരാള്‍ പിന്മാറുന്നത് ക്രിമിനല്‍ കുറ്റമല്ലെന്നും സ്ത്രീപീഡനം കണക്കാക്കാനാകില്ലെന്നും സുപ്രീംകോടതി. ലിവ്-ഇന്‍ ബന്ധം തകരുന്നത്…
കൊല്ലം: ആയൂർ വഞ്ചിപ്പേട്ടയിൽ കെഎസ്ആർടിസി ബസും കാറും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പത്ത് പേർക്ക് പരുക്ക്. കാറിലും ബസിലും സഞ്ചരിച്ചവർക്ക്…
കാസറഗോഡ്: കാസറഗോഡ് എളേരിത്തട്ടില്‍ നാലരവയസുകാരനെ പാമ്പ് കടിച്ചു. കളിക്കുന്നതിനിടെയാണ് കുട്ടിക്ക് മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റത്. കുട്ടിയെ പരിയാരം ഗവ മെഡിക്കല്‍…
കൊച്ചി: റിയാലിറ്റി ഷോ താരം ഷിയാസ് കരീമിനെതിരെ പരാതിയുമായി യുവതി. പ്രണയം നടിച്ച് 65 ലക്ഷം തട്ടിയെടുത്തു എന്നാരോപിച്ച് പ്രവാസി…
ഇടുക്കി: കാണാതായ പഞ്ചായത്ത് അംഗത്തെ കണ്ടെത്തി. മാങ്കുളം പഞ്ചായത്ത് നാലാം വാർഡ് അംഗം ധന്യ ഗണേശനെയാണ് കണ്ടെത്തിയത്. വ്യാഴാഴ്ചയാണ് ധന്യയെ…