കൊച്ചി: തൊണ്ടിമുതല്‍ തിരിമറിക്കേസിലെ ശിക്ഷാ നടപടി മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുൻ മന്ത്രി ആൻ്റണി രാജു നല്‍കിയ അപ്പീലില്‍ ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം. ആന്റണി രാജുവിനെതിരെ ക്രിമിനല്‍ക്കുറ്റം കണ്ടെത്തുക പ്രയാസമാണെന്ന് ഹൈക്കോടതിയുടെ നിരീക്ഷണം.
ജൂനിയര്‍ അഭിഭാഷകന്‍ പ്രതിക്ക് ഒരു സഹായം ചെയ്തു എന്നതുകൊണ്ട് മാത്രം കുറ്റക്കാരൻ ആണെന്ന് പറയാനാവില്ലെന്നാണ് കോടതിയുടെ കണ്ടെത്തല്‍. ജൂനിയര്‍ അഭിഭാഷകനായ ആന്റണി രാജുവും പ്രതിയും തമ്മിലുള്ള ബന്ധം എന്താണ് എന്നതില്‍ വ്യക്തതയില്ലെന്നും കോടതി പറഞ്ഞു. കേസില്‍ സീനിയര്‍ അഭിഭാഷകന്‍ അറിയാതെയാണോ ആന്‍ണി രാജു പ്രതിക്ക് സഹായം ചെയ്തതെന്നും ഹൈക്കോടതി ചോദിച്ചു.
ആര്, എപ്പോള്‍, എവിടെവെച്ചാണ് തൊണ്ടിമുതലില്‍ മാറ്റം വരുത്തിയതെന്ന് പറയാനാവില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥൻ്റെ മൊഴി. എന്തൊക്കെയാണ് മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്ന് ഒപ്പിട്ട് വാങ്ങിയതെന്ന് അറിയില്ലെന്ന് ആൻ്റണി രാജു പറഞ്ഞു. എന്തൊക്കെയാണ് ഒപ്പിട്ട് വാങ്ങിയതെന്ന് അറിയില്ലെന്ന് അഭിഭാഷകന് പറയാനാവില്ലെന്ന് ഹൈക്കോടതിയും വ്യക്തമാക്കി. ജൂനിയര്‍ അഭിഭാഷകനായാലും സീനിയര്‍ ആയാലും ഒപ്പിട്ട് വാങ്ങിയത് എന്തൊക്കെ എന്ന് അറിയണമെന്നും ഹൈക്കോടതി അറിയിച്ചു.
SUMMARY: Thondimuthal case against Antony Raju; Court says it is difficult to find criminal charges
ഡല്‍ഹി: മുൻ ഡി.ജി.പി ജേക്കബ് തോമസിനെതിരായുള്ള ഡ്രഡ്‌ജർ അഴിമതിക്കേസുമായി ബന്ധപ്പെട്ട് തെറ്റായ വിവരം അറിയിച്ചതിന് കേന്ദ്ര സർക്കാരിന് പിഴ നല്‍കിയത്…
തൃശൂർ: കൊടകരയില്‍ പാമ്പുകടിയേറ്റ് ചികിത്സയില്‍ കഴിയുന്ന 10 വയസ്സുകാരന്‍ അനോഷിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. കറുകുറ്റി അപ്പോളോ ആശുപത്രിയില്‍ വെന്റിലേറ്ററില്‍…
ബെംഗളൂരു: സ്വന്തം ഇഷ്ടപ്രകാരമുള്ള വിവാഹത്തിന് പിതാവ് തടസ്സം നിൽക്കുന്നുവെന്നും ദുരഭിമാനക്കൊലയ്ക്ക് ഇരയാകുമെന്ന് ഭയമുണ്ടെന്നും കാണിച്ച് കോടതിയെ സമീപിച്ച് യുവതി. ബെംഗളൂരു…
തിരുവനന്തപുരം: കണ്ണൂര്‍ ഡെന്റല്‍ കോളേജ് ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തിന് ഉത്തരവാദികളായ പ്രതികളെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് ആരോപിച്ചും ലോണ്‍…
തിരുവനന്തപുരം: വോട്ടെണ്ണല്‍ പൂര്‍ത്തിയാകുന്നതു വരെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ ഒരു മുറിയും തുറക്കരുതെന്ന് നിര്‍ദേശം നല്‍കി സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫീസര്‍…
തിരുവനന്തപുരം: കെ.എസ്.ഇ.ബിയിൽ ഇലക്ട്രിസിറ്റി വർക്കർ ഉൾപ്പെടെ വിവിധ തസ്തികകളിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ പി.എസ്.സി തീരുമാനിച്ചു. ജനറൽ റിക്രൂട്ട്മെന്റ് (ജില്ലാതലം) -…