ബെംഗളൂരു: കർണാടകയിൽ താമസിക്കുന്നവർ നിർബന്ധമായും കന്നഡ പഠിക്കണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. മാതൃഭാഷ സംസാരിക്കുന്നതിൽ കന്നഡിഗർ എന്നും അഭിമാനിക്കണമെന്നും ഭാഷയും ഭൂമിയും വെള്ളവും സംരക്ഷിക്കേണ്ടത് ഓരോ കന്നഡിഗൻ്റെയും ഉത്തരവാദിത്തമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് താമസിക്കുന്നവരിൽ കന്നഡയോടുള്ള താൽപര്യം വളർത്തിയെടുക്കേണ്ടതിന്റെ ആവശ്യകത ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. വിധാൻസൗധയിൽ ഭുവനേശ്വരിയുടെ 25 അടി ഉയരമുള്ള വെങ്കല പ്രതിമയുടെ നിർമാണത്തിന് ഭൂമിപൂജ നിർവഹിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മാതൃഭാഷ സംസാരിക്കുന്നത് എന്നും അഭിമാനകരമാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തമിഴ്നാട്ടിലും ആന്ധ്രയിലും കേരളത്തിലും ഇതേ അവസ്ഥ കാണാൻ കഴിയില്ല. അവർ അവരുടെ മാതൃഭാഷയിൽ മാത്രമാണ് സംസാരിക്കുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കന്നഡിഗരോട് പൊതുസ്ഥലങ്ങളിൽ മാതൃഭാഷയിൽ സംസാരിക്കാൻ ആഹ്വാനം ചെയ്ത സിദ്ധരാമയ്യ, അതിൽ അപകർഷതാബോധം ആവശ്യമില്ലെന്നും കൂട്ടിച്ചേർത്തു.
TAGS: BENGALURU UPDATES| SIDDARAMIAH
SUMMARY: Those who live in karnataka should learn kannada says cm
കൊച്ചി: ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസില്‍ നടി ലക്ഷ്മി മേനോനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. നടിക്കെതിരെ പരാതിയില്ലെന്ന് യുവാവ്…
തിരുവനന്തപുരം: കേരള സർവകലാശാലയില്‍ ജാതി വിവേചനമെന്ന് കാണിച്ച് പോലീസില്‍ പരാതി. ഗവേഷക വിദ്യാർഥി വിപിൻ വിജയനാണ് ഡീൻ ഡോ.സി.എൻ വിജയകുമാരിക്കെതിരെ…
തിരുവനന്തപുരം: നാലു ചലച്ചിത്ര പുരസ്കാര നേട്ടങ്ങളുടെ നിറവില്‍ നില്ക്കുന്ന മമ്മൂട്ടി ചിത്രം 'ഭ്രമയുഗം' രാജ്യാന്തരവേദിയിലേക്കും. ലോസ് ആഞ്ചിലിസിലെ ഓസ്കര് അക്കാദമി…
ഡൽഹി: രാജ്യത്തെ തെരുവുനായ പ്രശ്നം രൂക്ഷമായ സാഹചര്യത്തില്‍ സുപ്രീം കോടതി സുപ്രധാനമായ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. ദേശീയപാതയടക്കമുള്ള റോഡുകളില്‍ നിന്നും…
തിരുവനന്തപുരം: സിപിഎം ഭരണസമിതിയുടെ കാലയളവില്‍ നൂറുകോടിയോളം രൂപയുടെ ക്രമക്കേടു നടന്നെന്ന് കണ്ടെത്തിയ നേമം സഹകരണ ബാങ്കില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് റെയ്ഡ്.…
മോസ്കോ: ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥിയെ റഷ്യയിലെ അണക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 19 ദിവസം മുമ്പ് കാണാതായ അജിത് സിങ്…