Categories: KARNATAKATOP NEWS

നിയന്ത്രണം വിട്ട കാർ ലോറിയിലിടിച്ച് അപകടം; മൂന്ന് പേർ മരിച്ചു

ബെംഗളൂരു: നിയന്ത്രണം വിട്ട കാർ ലോറിയിലിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. ചിത്രദുർഗ ഹോളാൽകെരെ ടൗണിൽ കനിവ് ആഞ്ജനേയ ക്ഷേത്രത്തിന് സമീപം തിങ്കളാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. ആന്ധ്രാപ്രദേശ് സ്വദേശികളായ സുനിത (34), ശ്യാം (17), ശിവു (55) എന്നിവരാണ് മരിച്ചത്. ആന്ധ്രയിലെ ഗുണ്ടൂർ വെങ്കിടേഷ്പാളയയിൽ നിന്ന് ശിവമോഗയിലേക്ക് പോകുകയായിരുന്ന ടൊയോട്ട ഇന്നോവ എം‌യുവി കാർ ആണ് അപകടത്തിൽ പെട്ടത്.

അപകടത്തിൽ കാർ ഡ്രൈവർക്ക് ഗുരുതരമായി പരുക്കേറ്റു. നിയന്ത്രണം വിട്ട കാർ എതിർദിശയിൽ നിന്ന് വന്ന ലോറിയിലേക്ക് ഇടിക്കുകയായിരുന്നു. പരുക്കേറ്റ ഡ്രൈവറെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമിതവേഗതയും അശ്രദ്ധമായ ഡ്രൈവിങ്ങുമാണ് അപകടത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്നു. സംഭവത്തിൽ ഹോളാൽക്കെരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

TAGS: KARNATAKA | ACCIDENT
SUMMARY: Three from Andhra village die as car crashes into lorry

Savre Digital

Recent Posts

ഇടുക്കിയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു; സ്ത്രീയ്ക്കും ആറ് മാസം പ്രായമായ കുഞ്ഞിനും ദാരുണാന്ത്യം, മൂന്നുപേരുടെ നില അതീവഗുരുതരം

ഇടുക്കി: ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് രണ്ടുപേർ മരിച്ചു, മൂന്നുപേരുടെ നില അതീവ ഗുരുതരം. ഇടുക്കി നാരകക്കാനത്താണ് ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞത്.…

49 minutes ago

പലയിടത്തായി വേനൽമഴയും കനത്ത കാറ്റും; എറണാകുളത്ത് മരങ്ങൾ കടപുഴകിവീണു, വീടുകൾക്കും നാശനഷ്ടം

കൊച്ചി: കേരളത്തില്‍ പലയിടങ്ങളിലായി ശക്തമായ വേനൽമഴയും കാറ്റും.ശക്തമായ മഴയെ തുടർന്ന് വിവിധ പാതകളിൽ ഗതാഗത തടസ്സം അനുഭവപ്പെട്ടു. എറണാകുളം ജില്ലയിൽ ഞായർ…

1 hour ago

രണ്ടാം ഘട്ട ചർച്ചയ്ക്ക് മുന്നെ കനത്ത ഭീഷണി; കരാറിലെത്തിയില്ലെങ്കില്‍ ഇറാനെ തകർ‌ക്കുമെന്ന് ഡൊണാൾഡ് ട്രംപ്

വാഷിംഗ്ടൺ: ഇറാനെതിരെ വീണ്ടും ഭീഷണിയുമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനുമായി സമാധാന ചർച്ചകൾക്കായി യു,​എസ് പ്രതിനിധികൾ ഇസ്ലാമാബാദിലേക്ക് പോകുന്നുവെന്നും…

2 hours ago

വോട്ട് ചെയ്യാൻ മഷി പുരട്ടിയ വിരലിലെ തൊലിയടർന്നതായി പരാതി; നഷ്ടപരിഹാരം വേണമെന്ന് യുവാവ്

കൊച്ചി: വോട്ടിനായി മഷിപുരട്ടിയ വിരലിലെ തൊലി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കിയതായി പരാതി. എറണാകുളം പള്ളുരുത്തി പി ഡി റോഡിലെ തട്ടാപറമ്പിൽ ടി…

2 hours ago

സുനില്‍ തോമസ് മണ്ണിലിന് സ്വീകരണം നല്‍കി

ബെംഗളൂരു: കേരള തദ്ദേശ തിരഞ്ഞെടുപ്പില്‍ പുനലൂര്‍ നഗരസഭയിലേ നെല്ലിപ്പള്ളി വാര്‍ഡില്‍ നിന്ന് വിജയിച്ച കര്‍ണാടക മലയാളി കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട്…

2 hours ago

‘പാടാം നമുക്ക് പാടാം’; സംഗീതം പെയ്തിറങ്ങി കേരളസമാജം സംഗീത സന്ധ്യ

ബെംഗളൂരു: ബെംഗളൂരുവിലെ സംഗീത പ്രേമികള്‍ക്ക് അവസരമൊരുക്കി കേരളസമാജം സംഘടിപ്പിച്ച പാടാം നമുക്ക് പാടാം സംഗീത പരിപാടി ഹൃദ്യമായ അനുഭവമായി. ഇന്ദിരാ…

3 hours ago