ബെംഗളൂരു: കൈക്കൂലി വാങ്ങുന്നതിനിടെ മൂന്ന് എക്സൈസ് ഉദ്യോഗസ്ഥരെ ബെംഗളൂരു ലോകായുക്ത പിടികൂടി. ബാർ ലൈസൻസ് അനുവദിക്കാന്‍ 2.25 കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ട ഡെപ്യൂട്ടി കമ്മ ഷണർ ജഗദീഷ് നായിക് (57), സൂപ്രണ്ട് കെ.എം. തിമ്മണ്ണ(41), കോൺസ്റ്റബിൾ ലാക്കപ്പ (31) എന്നിവരാണ് പിടിയിലായത്.
ലക്ഷ്മിനാരായണ സി എന്നയാളുടെ പരാതിയെ തുടർന്നാണ് നടപടി. സിഎൽ-7 (ഹോട്ടൽ/ക്ലബ്) ലൈസൻസും മൈക്രോ ബ്രൂവറി ലൈസൻസും നൽകുന്നതിനുള്ള രേഖകൾ തീർപ്പാക്കുന്നതിനാണ് ഉദ്യോഗസ്ഥർ കൈക്കൂലി ആവശ്യപ്പെട്ടതെന്ന് ലോകായുക്ത പറഞ്ഞു.
മുൻകൂറായി 50 ലക്ഷം രൂപ നൽകണമെന്ന് ഇവര്‍ ആവശ്യപ്പെട്ടതിനെ തുടർന്ന് ലക്ഷ്മിനാരായണ ലോകായുക്തയ്ക്ക് പരാതി നൽകുകയായിരുന്നു. 25 ലക്ഷം രൂപ കൈമാറാൻ പരാതിക്കാരനോട് നിർദേശിച്ചു. തുടർന്ന് പണം കൈമാറുമ്പോൾ ലോകായുക്ത സംഘം അവിടെയെത്തി പിടികൂടുകയായിരുന്നു. ലോകായുക്ത എസ്പി ശിവ പ്രകാശ് ദേവരാജു ഐപിഎസിന്റെ നേതൃത്വത്തിലായിരുന്നു ഇവരെ പിടികൂടിയത്.
SUMMARY: Three excise officials arrested for accepting Rs 25 lakh bribe for bar license
ബെംഗളൂരു: ബൃഹത് ബെംഗളൂരു മഹാ നഗരപാലിക (ബി.ബി.എം.പി) വിഭജിച്ച് ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയുടെ (ജി.ബി.എ) കീഴിൽ രൂപവത്കരിച്ച അഞ്ച് നഗര…
ബെംഗളൂരു: മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനും ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനുമായ ഡോ. രാമചന്ദ്ര റാവുവിന്റേതെന്ന പേരിൽ അശ്ലീല വീഡിയോകൾ പുറത്തുവന്ന സംഭവത്തില്‍…
കോഴിക്കോട്: ദീപകിന്റെ ആത്മഹത്യയില്‍ വിഡിയോ പ്രചരിപ്പിച്ച യുവതിക്കെതിരെ കേസെടുത്തു. സാമൂഹിക മാധ്യമത്തില്‍ വിഡിയോ പങ്കുവെച്ച ഷിംജിത മുസ്തഫക്കെതിരെയാണ് കേസ്. ആത്മഹത്യാ…
ന്യൂഡല്‍ഹി: ഉന്നാവോ ബലാത്സംഗ കേസിലെ പെണ്‍കുട്ടിയുടെ പിതാവ് കസ്റ്റഡിയില്‍ മരിച്ച കേസിലെ ശിക്ഷ മരവിപ്പിക്കണമെന്ന മുന്‍ ബിജെപി നേതാവ് കുല്‍ദീപ്…
ന്യൂഡല്‍ഹി: ബിജെപിയുടെ ദേശീയ അധ്യക്ഷനായി വർക്കിങ് പ്രസിഡന്റ് നിതിൻ നബീൻ നാളെ ഔദ്യോഗികമായി ചുമതലയേൽക്കും. സംഘടനയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം…
ബെംഗളൂരു: മാസപ്പിറവി ദൃശ്യമാവാത്തതിനാൽ ബെംഗളൂരുവില്‍ റജബ് 30 പൂർത്തിയാക്കി ശഅബാൻ ഒന്ന് (21/01/2026)ബുധനാഴ്ച്ചയായി ഹിലാൽ കമ്മിറ്റി ഉറപ്പിച്ചതായി മലബാർ മുസ്ലിം…