Categories: NATIONALTOP NEWS

മുംബൈയിൽ കെട്ടിടത്തിന് തീപിടിച്ച് മൂന്നുപേർ മരിച്ചു

മുംബൈ: മുംബൈയിലെ ബഹുനില കെട്ടിടത്തിൽ ഉണ്ടായ തീപിടിത്തത്തിൽ മൂന്ന് പേർ മരിച്ചു. ലോഖണ്ഡ്‌വാല കോംപ്ലക്‌സിലെ 14 നിലകളുള്ള റിയ പാലസ് റെസിഡൻഷ്യൽ കെട്ടിടത്തിലാണ്  തീപിടിത്തമുണ്ടായത്. ചന്ദ്രപ്രകാശ് സോണി (74), കാന്ത സോണി (74), പെലുബെറ്റ (42) എന്നിവരാണ് മരിച്ചത്.

കെട്ടിടത്തിൻ്റെ പത്താം നിലയിൽ രാവിലെ എട്ട് മണിയോടെയാണ് തീപിടുത്തമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ മൂന്നുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.  തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ലെന്നും അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും പോലീസ് പറഞ്ഞു.

മുംബൈയിലെ ചെമ്പൂരിൽ ഈ മാസം ആദ്യത്തില്‍ റെസിഡൻഷ്യൽ കെട്ടിടത്തിലുണ്ടായ  തീപിടിത്തത്തിൽ ഏഴ് വയസ്സുകാരി ഉൾപ്പെടെ ഒരേ കുടുംബത്തിലെ ഏഴ് പേർ മരിച്ചിരുന്നു.
<BR>
TAGS : FIRE BREAKOUT | MUMBAI
SUMMARY : Major fire breaks out in residential building in Mumbai, 3 dead

Savre Digital

Recent Posts

പോലീസ് തലപ്പത്ത് അഴിച്ചുപണി: അഞ്ച് പേരെ ഐജി റാങ്കിലേക്ക് ഉയര്‍ത്തി

തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് സേനയുടെ തലപ്പത്ത് അഴിച്ചുപണി. ഐജി, ഡിഐജി തലത്തില്‍ മാറ്റം. ആര്‍ നിശാന്തിനി ഐപിഎസിനെ പോലീസ് ആസ്ഥാനത്തെ…

35 minutes ago

വേദനസംഹാരിയായ നിമെസുലൈഡ് കേന്ദ്രം നിരോധിച്ചു

ന്യൂഡൽഹി: വേദന സംഹാരിയായ നിമെസുലൈഡ് മരുന്ന് നിരോധിച്ച്‌ കേന്ദ്ര സര്‍ക്കാര്‍. 100 മില്ലിഗ്രാമില്‍ കൂടുതല്‍ ഡോസുള്ള മരുന്നിന്റെ നിര്‍മ്മാണം, വില്‍പ്പന,…

1 hour ago

വീട്ടമ്മയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച കേസ്: പ്രതിക്ക് 12 വര്‍ഷം തടവ്

തിരുവനന്തപുരം: വീട്ടമ്മയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കേസില്‍ പ്രതിക്ക് 12 വർഷം തടവ്. തിരുവനന്തപുരം പട്ടം സ്വദേശി അരുണ്‍ ദേവിനെയാണ്…

2 hours ago

നിയമസഭാ സമ്മേളനം ജനുവരി 20 മുതല്‍; ഗവര്‍ണറോട് ശുപാര്‍ശ ചെയ്ത് മന്ത്രിസഭാ യോഗം

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ 16-ാം സമ്മേളനം ജനുവരി 20 മുതല്‍ വിളിച്ചു ചേര്‍ക്കാന്‍ മന്ത്രിസഭാ യോഗം ഗവര്‍ണറോട് ശുപാര്‍…

2 hours ago

മതപരിവര്‍ത്തന ആരോപണം; വൈദികന് ജാമ്യം

മുംബൈ: നിർബന്ധിത മതപരിവർത്തനം ആരോപിച്ചു മഹാരാഷ്ട്രയില്‍ അറസ്റ്റിലായ സിഎസ്‌ഐ വൈദികനും കുടുംബത്തിനും കോടതി ജാമ്യം അനുവദിച്ചു. തിരുവനന്തപുരം അമരവിള സ്വദേശിയായ…

3 hours ago

രാജസ്ഥാനില്‍ 150 കിലോ സ്‌ഫോടക വസ്തു പിടിച്ചെടുത്തു

ജായ്പൂര്‍: രാജസ്ഥാനില്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാർ പിടികൂടി. ടോങ്ക് ജില്ലയിലാണ് സംഭവം. യൂറിയ വളത്തിന്റെ ചാക്കില്‍ ഒളിപ്പിച്ച നിലയില്‍…

4 hours ago