Categories: KERALATOP NEWS

കാണാതായ മൂന്ന് പത്താം ക്ലാസ് വിദ്യാർഥിനികളെ കോയമ്പത്തൂരില്‍ നിന്നും കണ്ടെത്തി

പാലക്കാട്:  ഷൊര്‍ണൂരില്‍ നിന്നും കാണാതായ പത്താം ക്ലാസ് വിദ്യാര്‍ഥിനികളെ കണ്ടെത്തി.കോയമ്പത്തൂരില്‍ നിന്നാണ് മൂന്നു വിദ്യാര്‍ഥിനികളെയും കണ്ടെത്തിയത്. പെണ്‍കുട്ടികളില്‍ രണ്ടു പേര്‍ പാലക്കാട് ഷൊര്‍ണൂര്‍ നിവാസികളും ഒരാള്‍ ചെറുതുരുത്തി ദേശമംഗലം സ്വദേശിനിയും ആണ്. ഇന്നലെ രാത്രിയോടെയാണ് വിദ്യാര്‍ഥിനികളെ കണ്ടെത്തിയത്.

ഷൊര്‍ണൂര്‍ സെന്റ് തെരേസ കോണ്‍വെന്റില്‍ പത്താം ക്ലാസ് പരീക്ഷയെഴുതിയവരാണ് മൂന്നുപേരും.ദേശമംഗലത്തുള്ള സഹപാഠിയായ വിദ്യാര്‍ഥിനിയെ കാണാനെന്ന് പറഞ്ഞാണ് ഇവര്‍ വീട്ടില്‍ നിന്നും പോയത്.

പരീക്ഷയില്‍ മാര്‍ക്ക് കുറയുമെന്ന ഭയത്തിലാണ് വിദ്യാര്‍ഥിനികള്‍ വീട് വിട്ടിറങ്ങിയതെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം.മൂന്ന് കുട്ടികളും സുരക്ഷിതരെന്ന് പോലീസ് അറിയിച്ചു. കണ്ടെത്തിയ കുട്ടികളെ രക്ഷിതാക്കൾക്ക് കൈമാറി. കുട്ടികളുടെ മാനസികനില വിലയിരുത്തുന്നതിനും ആവശ്യമെങ്കിൽ കൗൺസലിംഗ് നൽകുന്നതിനുമുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.
<BR>
TAGS : MISSING CASE | PALAKKAD
SUMMARY: Three missing Class 10th students found in Coimbatore

Savre Digital

Recent Posts

ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് അടയ്ക്കുന്നു; ആഗോള എണ്ണ വില കുതിച്ചുയര്‍ന്നേക്കും

ടെഹ്റാന്‍: പശ്ചിമേഷ്യയിലെ സംഘര്‍ഷം പുതിയതലത്തിലേക്ക് മാറുന്നു. ലോകത്തിലെ ഏറ്റവും നിര്‍ണായകമായ എണ്ണ ഇടനാഴിയായ ഹോര്‍മുസ് കടലിടുക്ക് അടക്കാന്‍ അടിയന്തരമായി ചേര്‍ന്ന…

42 minutes ago

എഴുത്തുകാരി ഹണി ഭാസ്‌കറിന് നേരെ അസഭ്യപ്രയോഗം; പ്രതി അറസ്റ്റില്‍

കൊച്ചി: നിലമ്പൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജിനെ അനുകൂലിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട എഴുത്തുകാരി ഹണി ഭാസ്‌കറിന് നേരെ അസഭ്യപ്രയോഗം നടത്തിയയാള്‍…

1 hour ago

നാളെ സംസ്ഥാന വ്യാപകമായി എബിവിപി വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം: നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് എബിവിപി. സംസ്ഥാന സർക്കാർ പിഎം ശ്രീ പദ്ധതിയിൽ ഒപ്പ് വെക്കണമെന്ന്…

1 hour ago

ബെംഗളൂരുവിലെ ദുരന്തം പാഠം; വിജയാഘോഷങ്ങളില്‍ ഐപിഎല്‍ ടീമുകള്‍ക്ക് കര്‍ശന മാര്‍ഗനിര്‍ദേശങ്ങളുമായി ബിസിസിഐ

ന്യൂഡല്‍ഹി: ബെംഗളൂരുവില്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ വിജയാഘോഷങ്ങള്‍ക്കിടെയുണ്ടായ ആള്‍കൂട്ട ദുരന്തത്തിന് പിന്നാലെ ഐപിഎല്‍ ടീമുകള്‍ക്ക് മാര്‍ഗനിര്‍ദേശവുമായി ബിസിസിഐ. ഇനിമുതല്‍ ടീമുകളുടെ തിടുക്കത്തിലുളള…

2 hours ago

ഭാര്യയെ കൊലപ്പെടുത്തി ഒളിവില്‍ പോയ പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി

കൊല്ലം: ഭാര്യയെ കൊലപ്പെടുത്തി ഒളിവില്‍ പോയ പ്രതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം കുളത്തുപ്പുഴ ആറ്റിന്‍ കിഴക്കേക്കര സ്വദേശി സാനുക്കുട്ടനാണ്…

2 hours ago

പാലക്കാട് ഡാമില്‍ കുളിക്കാന്‍ ഇറങ്ങിയ രണ്ടു വിദ്യാര്‍ഥികളെ കാണാതായി

പാലക്കാട്: ഡാമില്‍ കുളിക്കാന്‍ ഇറങ്ങിയ രണ്ടു വിദ്യാര്‍ഥികള്‍ ഒഴിക്കല്‍പ്പെട്ടു. പാലക്കാട് മീനാക്ഷിപുരം കമ്പാലത്തറ ഡാമില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ഥികളാണ് ഒഴുക്കില്‍പ്പെട്ടത്.…

3 hours ago