ബെംഗളൂരു: പോക്സോ കേസ് രജിസ്റ്റർ ചെയ്യാൻ വിസമ്മതിച്ച മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. ചാമരാജ്നഗർ കെആർ ടൗൺ പോലീസ് ഇൻസ്പെക്ടർ പി.പി. സന്തോഷ്, അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർ, ഹെഡ് കോൺസ്റ്റബിൾ രാഘവേന്ദ്ര എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. അടുത്തിടെ പീഡനത്തിനിരയായ 16കാരിയും കുടുംബവും പരാതി നൽകാൻ പോലീസ് സ്റ്റേഷനിൽ എത്തിയിരുന്നു. എന്നാൽ ഇരയുടെ പരാതി സ്വീകരിക്കാനോ കേസ് രജിസ്റ്റർ ചെയ്യാനോ ഉദ്യോഗസ്ഥർ തയ്യാറായിരുന്നില്ല.
ഇതേത്തുടർന്ന് കഴിഞ്ഞ ദിവസം പോലീസ് ഉദ്യോഗസ്ഥരുടെ പേരിൽ ആത്മഹത്യ കുറിപ്പ് എഴുതിവെച്ച് ഇരയായ പെൺകുട്ടിയുടെ അമ്മയും, മുത്തച്ഛനും ജീവനൊടുക്കിയിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ മുഖ്യമന്ത്രി സിദ്ധരാമയ്യ നേരിട്ട് വിഷയത്തിൽ ഇടപെടുകയും, കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ നിർദ്ദേശിക്കുകയും ആയിരുന്നു.
മലേ മഹാദേശ്വര ഹിൽസിൽ പോയാണ് ഇവർ വിഷം കഴിച്ചത്. മുത്തച്ഛൻ മഹാദേവ് നായക് ഞായറാഴ്ചയും ഇരയുടെ അമ്മ ലീലാവതി തിങ്കളാഴ്ച സിഐഎംഎസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്. സംഭവത്തിൽ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് ജില്ലാ അഡീഷണൽ എസ്പി നന്ദിനി അറിയിച്ചു. പെൺകുട്ടിയുടെ പരാതി രജിസ്റ്റർ ചെയ്യുകയും പ്രതിയായ യുവാവിനെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും എസ്പി കൂട്ടിച്ചേർത്തു.
TAGS: KARNATAKA| POLICE| SUSPENDED
SUMMARY: Three police officers suspended not registering pocso case
കോഴിക്കോട്: കോഴിക്കോട് വെച്ച് തീവണ്ടിക്ക് നേരെയുണ്ടായ കല്ലേറിൽ വിദ്യാർഥിനിക്ക് ഗുരുതരമായി രുക്കേറ്റ സംഭവത്തിൽ പ്രതി പിടിയിൽ. കടലുണ്ടി വടക്കുമ്പാട് സ്വദേശി…
ന്യൂഡല്‍ഹി: പി വി അന്‍വറിനെതിരെ കടുത്ത വിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം. അന്‍വര്‍ അധികാരമോഹിയെന്നും സ്ഥിരതയില്ലാത്ത രാഷ്ട്രീയക്കാരനെന്നും തൃണമൂല്‍…
ചേറ്റുവ: ബൈക്കിൽ നിന്നും വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന ദേശീയ ഫുട്ബോൾ താരം മരിച്ചു. ചാവക്കാട് ചേറ്റുവ സ്വദേശിയായ സിനാൻ ജലീലാണ്…
ബെംഗളൂരു: കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരായ സ്ത്രീകളെയടക്കം സൗഹൃദം നടിച്ച് വലയിലാക്കി ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത ബിസിനസുകാരൻ…
ആലപ്പുഴ: ടിക്കറ്റില്ലാതെ ട്രെയിനിൽ യാത്ര ചെയ്തത് ചോദ്യം ചെയ്ത വനിത ടി.ടി.ഇക്ക് നേരെ കൈയേറ്റ ശ്രമം നടത്തിയ യുവാവ് പിടിയിൽ.…
ന്യൂഡൽഹി: 2020ലെ ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിൽ ജയിലിൽ കഴിയുന്ന മുൻ ജെഎൻയു വിദ്യാർത്ഥി ഉമർ ഖാലിദിന് തിരിച്ചടി. തനിക്ക്…