ബെംഗളൂരു: ബന്ദിപ്പുരിൽ കടുവയുടെ ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ടു മുതുമല ബഫർ സോണിൽ തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. തമിഴ്നാട്ടിലെ നീലഗിരി ഗുഡലൂര്‍ മവനഹല്ല സ്വദേശിനി നാഗിയമ്മയാണ് (70) കൊല്ലപ്പെട്ടത്. വർഷങ്ങളായി മുതുമലയിലായിരുന്നു താമസം. മാവനള്ള നദിക്ക് സമീപം ആടുകളെ മേയ്ക്കുകയായിരുന്ന നാഗിയമ്മയെ കടുവ ആക്രമിക്കുകയായിരുന്നു. കടുവയെ കണ്ടയുടനെ ആളുകൾ നിലവിളിച്ചെങ്കിലും നാഗിയമ്മയെ വലിച്ചിഴച്ച് കടുവ കാട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു.
ഇതോടെ ഒരു മാസത്തിനിടെ മൈസൂരു ജില്ലയിൽ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ആറായി. സ്ഥലത്തിന് ചുറ്റും വനം വകുപ്പ് 20 ക്യാമറ ട്രാപ്പുകൾ സ്ഥാപിച്ചു.
SUMMARY: Tiger attack; Elderly woman killed in Bandipur














