വയനാട് മുട്ടിൽ മലയിൽ പുലി ആക്രമണത്തിൽ യുവാവിന് പരുക്ക്. മാനന്തവാടി കോയിലേരി സ്വദേശി കല്ലുമട്ടമ്മൽ ചോലവയൽ വിനീതിനാണ് പരുക്കേറ്റത്. 12 മണിയോടെയാണ് സംഭവം. വിനീതിനെ കൈനാട്ടി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം പരുക്ക് ഗുരുതരമല്ല. റാട്ടക്കൊല്ലി പറ്റാനി എസ്റ്റേറ്റിലെ തൊഴിലാളിയാണ് വിനീത്.
പുലി ചാടി വന്ന് ആക്രമിക്കുകയായിരുന്നു. നഖം കൊണ്ടാണ് പരുക്ക് ഉണ്ടായിരിക്കുന്നത്. ആക്രമിച്ചത് പുലിയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. തോട്ടം മേഖലയിലാണ് ആക്രമണം ഉണ്ടായത്. വന്യജീവികളുടെ സാന്നിധ്യമുള്ള മേഖലയാണ് പറ്റാനി എസ്റ്റേറ്റ്. വയനാട് മാനന്തവാടിയിൽ ഭീതി പരത്തിയ നരഭോജി കടുവയ ചത്ത നിലയിൽ കണ്ടെത്തിയ ആശ്വാസത്തിൽ നിൽക്കെയാണ് പുലി ആക്രമണം ഉണ്ടായിരിക്കുന്നത്.
അതേസമയം വയനാട്ടില്‍ ചത്ത കടുവയുടെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി. കടുവയുടെ കഴുത്തില്‍ ഏറ്റുമുട്ടലില്‍ സംഭവിച്ച നാല് മുറിവുകള്‍ ഉണ്ടായിരുന്നു. ഈ മുറിവുകള്‍ കടുവയുടെ മരണത്തിന് കാരണമായി. കഴുത്തിലെ മുറിവാണ് കടുവയുടെ മരണ കാരണം. ഈ ഏറ്റുമുട്ടല്‍ ഉണ്ടായത് ഇന്നലെയാണ്.
ഉള്‍വനത്തിലെ മറ്റൊരു കടുവയുടെ ആക്രമണം തന്നെയാണ് ഉണ്ടായത്. കടുവ ചത്തത് രാവിലെ നാല് മണിയോടെ ആയിരിക്കുമെന്നും പ്രമോദ് ജി കൃഷ്ണന്‍ പറഞ്ഞു. കടുവയുടെ ആന്തരിക അവയവങ്ങളില്‍ നിന്നും കൊല്ലപ്പെട്ട രാധയുടെ ശരീര അവശിഷ്ടങ്ങളും കമ്മലും കണ്ടെത്തിയിട്ടുണ്ട്.
<BR>
TAGS : LEOPARD ATTACK | WAYNAD
SUMMARY : Tiger attack in Wayanad; The young man was injured
ബെംഗളൂരു: ബെംഗളൂരു ന്യൂ ബിഇഎൽ റോഡിൽ ദമ്പതിമാരെ കാറിടിച്ച് വീഴ്ത്തിയ സോഫ്റ്റ്‌വെയർ എഞ്ചിനീയറെ സദാശിവ നഗർ പോലീസ് അറസ്റ്റ് ചെയ്തു.…
ഇടുക്കി: കുട്ടിക്കാനം തട്ടാത്തിക്കാനത്ത് പത്തൊമ്പതുകാരന്‍ കയത്തില്‍ മുങ്ങിമരിച്ചു. കുട്ടിക്കാനം മരിയന്‍ കോളജിലെ രണ്ടാം വര്‍ഷ ഇക്കണോമിക്‌സ് വിദ്യാര്‍ഥി കരിമ്പന്‍ സ്വദേശി…
ന്യൂഡൽഹി: ഡൽഹി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ഫരീദാബാദിലെ അൽ-ഫലാഹ് സർവകലാശാലയിൽ പരിശോധന ശക്തമാക്കി അന്വേഷണ സംഘം. സര്‍വകലാശാലക്ക് നാക് (നാഷണല്‍ അസെസ്‌മെന്റ്…
ന്യൂഡൽഹി: ഡല്‍ഹിയിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ പ്രകോപനപരവും ആക്ഷേപകരവുമായ പോസ്റ്റുകൾ പങ്കുവച്ച 15പേർ ആസാമിൽ അറസ്റ്റിലായി. റഫിജുൽ അലി (ബോംഗൈഗാവ്),…
ബെംഗളൂരു: കലബുറഗിയിലെ ചിറ്റാപൂരിൽ രാഷ്ട്രീയ സ്വയംസേവക സംഘ് (ആർഎസ്‌എസ്) സംഘടിപ്പിക്കുന്ന റൂട്ട് മാർച്ചിന് അനുമതി നൽകിയതായി കർണാടക സർക്കാർ വ്യാഴാഴ്ച…
കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷനിലെ രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. സംവിധായകന്‍ വി എം വിനു കല്ലായി ഡിവിഷനില്‍ നിന്ന് മത്സരിക്കും.…