ബെംഗളൂരു: ജനവാസമേഖലക്കടുത്ത് നിന്ന് ഒരു കടുവ വനംവകുപ്പ് പിടികൂടി. നാഗർഹോളെ കടുവ സംരക്ഷണ കേന്ദ്രത്തിലെ മെടികുപ്പെ വന്യജീവി സങ്കേതത്തിലെ കല്ലട്ടി ഗേറ്റിന് സമീപത്തുനിന്നാണ് ഞായറാഴ്ച രാവിലെ 11 വയസ്സ് പ്രായമുള്ള പെൺകടുവയെ പിടികൂടിയത്. വനത്തിന്റെ അതിരുകളിലെ കന്നുകാലികളെ ആക്രമിക്കുന്നതായി പ്രദേശവാസികളുടെ പരാതി ലഭിച്ചതിനെ തുടർന്ന് ഇന്നലെ പുലർച്ചെയാണ് വനംവകുപ്പ് ജീവനക്കാർ കടുവയെ കെണിവച്ച് പിടികൂടിയത്.
പ്രായാധിക്യം കാരണം ഇരപിടിക്കാനാകാതെ കന്നുകാലികളെ ആക്രമിക്കാൻ സാധ്യതയുള്ളതിനാൽ കടുവയെ ബെന്നാർഘട്ടയിലെ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റിയെന്ന് ഉദ്യോഗസ്‌ഥർ പറഞ്ഞു.
ശനിയാഴ്ച കടുവയുടെ ആക്രമണത്തിൽ ഒരു വനം വാച്ചർ കൊല്ലപ്പെട്ടിരുന്നു. ഇതോടെ രണ്ട് മാസത്തിനിടെ ജില്ലയിൽ കടുവയുടെ ആക്രമണത്തിൽ നാലുപേർ കൊല്ലപ്പെടുകയും ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുയും ചെയ്തിരുന്നു. തുടർന്ന് വനം മന്ത്രി ഈശ്വർ ബി. ഖന്ദ്രെ കടുവകൾക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു.
SUMMARY: Tiger caught in HD Kotte
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ അഭിഭാഷകയ്ക്കെതിരേ വിചാരണ കോടതി. കോടതി അലക്ഷ്യ പരാതികള്‍ പരിഗണിക്കവെയാണ് കോടതിയുടെ രൂക്ഷ വിമർശനം.…
തിരുവനന്തപുരം: തിരുവനന്തപുരം കരമനയില്‍ നിന്ന് കാണാതായ 14കാരിയെ ഹൈദരാബാദില്‍ നിന്ന് കണ്ടെത്തി. വിവരം പോലീസ് ബന്ധുക്കളെ അറിയിച്ചു. വെള്ളിയാഴ്ചയാണ് കുട്ടി…
തിരവനന്തപുരം: തമിഴ്നാട്ടിലെ മുഖ്യ ആഘോഷമായ തൈപ്പൊങ്കല്‍ പ്രമാണിച്ച് സംസ്ഥാനത്തെ ആറ് അതിര്‍ത്തി ജില്ലകള്‍ക്ക് ഈമാസം 15-ന് പ്രാദേശിക അവധി. ഇടുക്കി,…
തിരുവനന്തപുരം: ഇന്ന് വിവാഹിതനാകാനിരിക്കെ യുവാവ് ബൈക്കപകടത്തില്‍ മരിച്ചു. ചെമ്പഴന്തി ചെല്ലമംഗലം സ്വദേശി രാഗേഷ് (28) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ…
കാലിഫോർണിയ: 83-ാമത് ഗോള്‍ഡൻ ഗ്ലോബ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്‌കാരം മാർട്ടി സുപ്രീം എന്ന സിനിമയ്ക്കായി തിമോത്തി ചാലമെറ്റ്…
ശ്രീഹരിക്കോട്ട: ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയായ ഐഎസ്‌ആര്‍ഒ പിഎസ്‌എല്‍വി-സി62 / ഇഒഎസ്-എന്‍1 (PSLV-C62 / EOS-N1 Mission) ദൗത്യം വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ…