KARNATAKA

മൈസൂരു ബിഇഎംഎൽ കാമ്പസിനുള്ളിൽ കടുവയുടെ സാന്നിധ്യം

ബെംഗളൂരു: മൈസൂരു നഗരപ്രാന്തത്തിലുള്ള ബിഇഎംഎൽ കാമ്പസിനുള്ളിൽ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം പുലർച്ചെ 4 മണിയോടെ എഞ്ചിൻ സെക്ഷൻ റോഡിൽ വാഹനത്തില്‍ പട്രോളിംഗ് നടത്തുന്നതിനിടെ ബിഇഎംഎൽ സുരക്ഷാ ഉദ്യോഗസ്ഥരാണ് കടുവയെ കണ്ടത്.  ആദ്യം പുള്ളിപ്പുലിയാണെന്ന് കരുതിയ ഉദ്യോഗസ്ഥര്‍ വാഹനത്തിന്റെ വേഗത കുറയ്ക്കുന്നതിനിടെ, കടുവ വാഹനത്തിനു സമീപത്തേക്ക് വരികയും തുടര്‍ന്നു കുറ്റിക്കാട്ടില്‍ മറയുകയുമായിരുന്നു. സുരക്ഷാ ജീവനക്കാർ കടുവയുടെ ദൃശ്യങ്ങള്‍ മൊബൈൽ ഫോണിൽ പകർത്തി കമ്പനി സ്ഥാപന മേധാവികളെ അറിയിക്കുകയും തുടർന്ന് അവർ വനം വകുപ്പ് അധികൃതര്‍ക്ക് വിവരം കൈമാറുകയുമായിരുന്നു.

വനംവകുപ്പ് ഉദ്യോഗസ്ഥർ ബിഇഎംഎൽ കാമ്പസിൽ എത്തി സിസിടിവി പരിശോധിച്ച് കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. തുടര്‍ന്നു പ്രദേശത്ത് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. 500 ഏക്കർ വിസ്തൃതിയുള്ളതാണ് ബിഇഎംഎൽ കാമ്പസ്. പ്രദേശത്ത് തിരച്ചല്‍ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല. കടുവയെ പിടികൂടുന്നതിനായി വനംവകുപ്പ് കോമ്പിംഗ് പ്രവർത്തനങ്ങൾ ആരംഭിച്ചു. 

കഴിഞ്ഞ വര്‍ഷം ഡിസംബർ 31ന് മൈസൂരു ഇൻഫോസിസ് ക്യാംപസിൽ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. തുടർന്ന് വനംവകുപ്പിന്റെ പ്രത്യേക ദൗത്യ സേന ഡ്രോൺ അടക്കം ഉപയോ​ഗിച്ച് പരിശോധന നടത്തിയെങ്കിലും പുലിയെ കണ്ടെത്താൻ കഴിഞ്ഞില്ല.
SUMMARY: Tiger presence inside Mysuru BEML campus

NEWS DESK

Recent Posts

ശബരിമല സ്വര്‍ണക്കൊള്ള കേസ്: എൻ. വിജയകുമാറിനെ കസ്റ്റഡിയില്‍ വിട്ടു

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എന്‍. വിജയകുമാറിനെ കസ്റ്റഡിയില്‍ വിട്ടു. ഒരു ദിവസത്തെ എസ്‌ഐടി…

11 minutes ago

വിസ്മയ കേസ് പ്രതി കിരണിനെ വീടുകയറി ആക്രമിച്ച സംഭവം; നാല് പേര്‍ക്കെതിരെ കേസ്

കൊല്ലം: വിസ്മയ കേസ് പ്രതി കിരണ്‍കുമാറിനെ മര്‍ദിച്ച്‌ നാലംഗ സംഘം. കഴിഞ്ഞ ദിവസം കൊല്ലം ശാസ്താംനടയിലെ കിരണിന്റെ വീട്ടില്‍വെച്ചായിരുന്നു സംഭവം.…

50 minutes ago

ഗൗരി ലങ്കേഷ് വധക്കേസ് പ്രതിക്ക് തിരഞ്ഞെടുപ്പില്‍ ജയം

ബെംഗളൂരു: മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രതിയായ ശ്രീകാന്ത് പങ്കാർക്കർ മഹാരാഷ്ട്രയിലെ ജല്‍ന മുനിസിപ്പല്‍ കോർപ്പറേഷൻ തിരഞ്ഞെടുപ്പില്‍ വിജയിച്ചു. സ്വതന്ത്ര…

1 hour ago

അതിജീവിതയെ അധിക്ഷേപിച്ച്‌ ഫേസ്ബുക്ക് പോസ്റ്റ്; രഞ്ജിത പുളിക്കൻ അറസ്റ്റില്‍

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസിലെ അതിജീവിതയെ സാമൂഹിക മാധ്യമത്തിലൂടെ അധിക്ഷേപിച്ച കേസില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക അറസ്റ്റില്‍. പത്തനംതിട്ട സ്വദേശിനി രഞ്ജിത…

3 hours ago

ബീച്ചില്‍ കഞ്ചാവ് ഉണക്കാനിട്ട് സമീപത്ത് പായ വിരിച്ച്‌ കിടന്നുറങ്ങി; യുവാവ് പിടിയില്‍

കോഴിക്കോട്: കോഴിക്കോട് ബീച്ചില്‍ കഞ്ചാവ് ഉണക്കാൻ ഇട്ട് കിടന്ന് ഉറങ്ങിയ ആള്‍ പിടിയില്‍. വെള്ളയില്‍ സ്വദേശി മുഹമ്മദ് റാഫിയാണ് അറസ്റ്റിലായത്.…

3 hours ago

മലപ്പുറത്ത് 16കാരി കൊല്ലപ്പെട്ട നിലയില്‍; പ്രായപൂര്‍ത്തിയാകാത്ത ആണ്‍സുഹൃത്ത് കസ്റ്റഡിയില്‍

മലപ്പുറം: മലപ്പുറം തൊടിയ പുലത്ത് 16 കാരിയായ പെണ്‍കുട്ടിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. വാണിയമ്പലത്തിനും തൊടിയപുലത്തിനും ഇടയില്‍ റെയില്‍വേ ട്രാക്കിനോട്…

4 hours ago