LATEST NEWS

കർണാടകയിൽ വന്യജീവിസംരക്ഷണ കേന്ദ്രത്തിൽ കടുവകൾ ചത്ത സംഭവം; പ്രദേശവാസികളില്‍ ചിലര്‍ കസ്റ്റഡിയിൽ; അന്വേഷണത്തിന് പ്രത്യേകസംഘം

ബെംഗളൂരു: ചാമരാജ്നഗറിലെ എംഎം ഹിൽസ് വന്യജീവി സംരക്ഷണ കേന്ദ്രത്തിൽ 5 കടുവകൾ ചത്തതിനു കാരണം വിഷം ഉള്ളിൽ ചെന്നതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കഴിഞ്ഞ ദിവസമാണ് പെൺ കടുവയെയും 4 കുഞ്ഞുങ്ങളെയും ചത്തനിലയിൽ കണ്ടെത്തിയത്. പശുമാംസത്തിൽ വിഷം ചേർത്ത് ഇവയ്ക്ക് നൽകുകയായിരുന്നുവെന്ന് ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ടി. ഹിരലാൽ പറഞ്ഞു. സംശയത്തെ തുടർന്ന് മീന്യം ഗ്രാമപഞ്ചായത്തിന് കീഴിലുള്ള കൊപ്പ ഗ്രാമത്തിലെ ചത്ത കന്നുകാലി ഉടമ ഉൾപ്പെടെ പ്രദേശ വാസികളായ ചില പേരെ വനംവകുപ്പ് കസ്റ്റഡിയിലെടുത്തു.

അതേസമയം സംഭവത്തിൽ കേന്ദ്ര കടുവസംരക്ഷണ അതോറിറ്റി പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു. രണ്ടാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ സംഘത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കടുവകളുടെ മരണത്തെക്കുറിച്ച് മൂന്നുദിവസത്തിനുള്ളിൽ പൂർണറിപ്പോർട്ട് സമർപ്പിക്കാൻ കർണാടക വനംമന്ത്രി ഈശ്വർ ബി. ഖന്ദ്രെയും നേരത്തേ നിർദേശിച്ചിരുന്നു.

വ്യാഴാഴ്ച വനംവകുപ്പുദ്യോഗസ്ഥരുടെ പട്രോളിങ്ങിനിടെയാണ് ജഡങ്ങൾ കണ്ടെത്തിയത്‌.പെണ്‍ കടുവയ്ക്ക് ഏകദേശം 10 വയസ്സും കുഞ്ഞുങ്ങൾക്ക് എട്ടുമുതൽ 10 മാസം വരെ പ്രായവുമാണ്.

SUMMARY: Tigers die in Karnataka wildlife sanctuary. Some locals in custody; Special team formed to investigate

WEB DESK

Recent Posts

അവഗണിക്കുകയാണെന്ന തോന്നല്‍; ബെംഗളൂരുവിൽ യുവതി കാമുകനെ കെട്ടിയിട്ട് തീ കൊളുത്തിക്കൊന്നു

ബെംഗളുരു: യുവതി കാമുകനെ വീട്ടിലേക്ക് വിളിച്ച് കെട്ടിയിട്ട് തീ കൊളുത്തി കൊന്നു. ചൊവ്വാഴ്ച തെക്കൻ ബെംഗളൂരുവിലെ അഞ്ജനപുരയിലാണ് ഞെട്ടിച്ച സംഭവം…

20 minutes ago

തൃശൂര്‍ സ്‌ഫോടനം; മരണസംഖ്യ 13 ആയി, അനുശോചിച്ച് പ്രധാനമന്ത്രിയും രാഹുലും, കേന്ദ്രം ധനസഹായം പ്രഖ്യാപിച്ചു

തൃശ്ശൂർ: തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് നിർമാണ ശാലയിലെ സ്ഫോടനത്തിൽ മരണം 13 ആയി. 13 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. അവരിൽ…

2 hours ago

ജെഇഇ അഡ്വാൻസ്ഡ് 2026: രജിസ്ട്രേഷൻ ഏപ്രിൽ 23 മുതല്‍

ന്യൂഡൽഹി: രാജ്യത്തെ ഐഐടികളിലേക്കുള്ള  പ്രവേശനത്തിനുള്ള ജെഇഇ അഡ്വാൻസ്ഡ് പരീക്ഷയ്ക്കുള്ള രജിസ്ട്രേഷൻ നടപടികൾ ഏപ്രിൽ 23-ന് ആരംഭിക്കും. ജെഇഇ മെയിൻ പരീക്ഷയിൽ യോഗ്യത…

2 hours ago

പെട്രോള്‍ തീര്‍ന്ന ബൈക്കുമായി റോഡില്‍ നിന്നു; വാനിടിച്ച്‌ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

ആലപ്പുഴ: ബൈക്കില്‍ പിക്കപ്പ് വാനിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. ഗുതരമായി പരുക്കേറ്റ സഹയാത്രികൻ ആശുപത്രിയില്‍ ചികിത്സയിലാണ്. താമരക്കുളം കിഴക്കേമുറി പച്ചക്കാട്…

3 hours ago

വെ​ടി​ക്കെ​ട്ടു നി​ർ​മാ​ണ ശാ​ല​യി​ലെ സ്ഫോ​ട​നം: മ​ര​ണം 12 ആയി, മജിസ്റ്റീരിയൽ തല അന്വേഷണത്തിന് ഉത്തരവിട്ട് കളക്ടർ

തൃ​ശൂ​ർ: തൃ​ശൂ​ർ പൂ​ര​ത്തി​നു വെ​ടി​ക്കെ​ട്ടു​സാ​മ​ഗ്രി​ക​ൾ നി​ർ​മി​ക്കു​ന്നി​ട​ത്തു​ണ്ടാ​യ സ്‌​ഫോ​ട​ന​ത്തി​ൽ 12 മ​ര​ണം സ്ഥി​രീ​ക​രി​ച്ചു. നാല്‍പതോളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരുക്കേറ്റവരെ തൃശൂര്‍…

4 hours ago

ഇന്ത്യൻ വിമാനങ്ങള്‍ക്ക് വിലക്ക് നീട്ടി പാകിസ്ഥാൻ; വ്യോമപാത ഒരു മാസത്തേക്ക് അടച്ചിടും

ഇസ്ലാമാബാദ്: ഇന്ത്യൻ വിമാനങ്ങൾക്ക് വ്യോമാതിർത്തി വിലക്കിയ നടപടി നീട്ടി പാകിസ്ഥാൻ. മെയ് 24 വരെയാണ് ഇന്ത്യൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി. മുൻകാല…

4 hours ago