ന്യൂഡൽഹി: പരീക്ഷയെഴുതുന്നവരുടെ ഐഡന്റിറ്റി ഉറപ്പുവരുത്താന് എല്ലാ പരീക്ഷകളിലും ആധാർ അടിസ്ഥാനമാക്കിയുള്ള ബയോമെട്രിക് പരിശോധന നടപ്പാക്കുമെന്ന് സ്റ്റാഫ് സെലക്ഷൻ കമീഷൻ (എസ്.എസ്.സി). അടുത്ത മാസം മുതലുള്ള റിക്രൂട്ട്മെന്റ് പരീക്ഷകളിൽ നടപടി നിലവില് വരും.
വിവിധ കേന്ദ്ര മന്ത്രാലയങ്ങളിലും വകുപ്പുകളിലും ഗസറ്റഡ് അല്ലാത്ത തസ്തികകളിലേക്കുള്ള തിരഞ്ഞെടുപ്പ് നടത്താൻ ചുമതലയുള്ള ഏറ്റവും വലിയ റിക്രൂട്ട്മെന്റ് ഏജൻസികളിൽ ഒന്നാണ് എസ്.എസ്.സി.
ഓൺലൈൻ രജിസ്ട്രേഷൻ സമയത്തും, പരീക്ഷകൾക്ക് ഓൺലൈൻ അപേക്ഷാ ഫോറം പൂരിപ്പിക്കുമ്പോഴും, 2025 മേയ് മുതൽ കമീഷൻ നടത്തുന്ന എഴുത്തുപരീക്ഷ കേന്ദ്രത്തിൽ ഹാജരാകുമ്പോഴും ഉദ്യോഗാർഥികൾക്ക് ആധാർ ഉപയോഗിച്ച് സ്വയം സാക്ഷ്യപ്പെടുത്താം. ആധാർ അടിസ്ഥാനമാക്കിയുള്ള ആധികാരികത ഉറപ്പാക്കൽ ആൾമാറാട്ടം അടക്കമുള്ളവ തടയാൻ സഹായിക്കുമെന്ന് എസ്.എസ്.സി ഉദ്യോഗസ്ഥർ പറഞ്ഞു.
<BR>
TAGS : EXAMINATIONS
SUMMARY : To prevent fraud; Aadhaar Verification for SSC Exams
വിശാഖപ്പട്ടണം: ആന്ധ്രാപ്രദേശില് ട്രെയിനില് തീപിടിത്തം. കേരളത്തിലേക്കുള്ള ടാറ്റ നഗര് - എറണാകുളം എക്സ്പ്രസിലാണ് (ട്രെയിന് നമ്പര് 18189) തീപിടിച്ചത്. വിജയവാഡ…
ചെന്നൈ: വിയ്യൂർ ജയിലിന് മുൻപിൽ നിന്ന് രക്ഷപ്പെട്ട കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന് പിടിയിലായി. തെങ്കാശിക്ക് സമീപം ഊത്തുമലൈ എന്ന പ്രദേശത്തുനിന്നാണ്…
പത്തനംതിട്ട: ശബരിമല തീര്ഥാടകരുടെ വാഹനം കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില് ഒരാള് മരിച്ചു. ആന്ധ്രപ്രദേശിലെ സെരിസെട്ടി സ്വദേശിയും തീര്ഥാടകനുമായ രാജേഷ് ഗൗഡ്…
ബെംഗളൂരു: ഹുൻസൂരിൽ ജ്വല്ലറിയിൽ വൻ കവർച്ച. കണ്ണൂർ,വയനാട് സ്വദേശികളുടെ ഉടമസ്ഥതയിലുളള സ്കൈ ഗോൾഡിലാണ് കവർച്ച നടന്നത്. തോക്ക് ചുണ്ടിയെത്തിയ അഞ്ചംഗ…
ബെംഗളൂരു: ബെംഗളൂരു യെലഹങ്കയിലെ ഇരുനൂറോളം വീടുകൾ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കിയതുമായി ബന്ധപ്പെട്ട സംഭവത്തിൽ കൃത്യമായ പുനരധിവാസ പാക്കേജ് കർണാടക മുഖ്യമന്ത്രി…
തിരുവനന്തപുരം: ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. വക്കം ആങ്ങാവിളയിലുണ്ടായ അപകടത്തിൽ കായിക്കര കടവിൽ അബി, വക്കം ചാമ്പാവിള…