കണ്ണൂർ: ഇരിട്ടി- വിരാജ്പേട്ട റൂട്ടില്‍ മാക്കൂട്ടം ചുരം പാതയില്‍ ബസ്സിന് തീപിടിച്ചു. ഫയർഫോഴ്സ് എത്തി തീയണക്കാൻ ശ്രമിച്ചെങ്കിലും ബസ് പൂർണമായും കത്തി നശിച്ചു. തിങ്കളാഴ്ച രാവിലെ ആറിനുണ്ടായ സംഭവത്തില്‍ ബസ് പൂർണമായും കത്തിനശിച്ചു. അപകട സമയത്ത് ഡ്രൈവറും സഹായിയും മാത്രമാണ് ഉണ്ടായിരുന്നത്. തീപിടിച്ചതോടെ ഇരുവരും പുറത്തിറങ്ങി.
മാക്കൂട്ടം ചുരത്തില്‍ ടൂറിസ്റ്റ് ബസിന് തീപിടിച്ചു pic.twitter.com/ihKjdIOYxB
— Samakalika Malayalam (@samakalikam) December 15, 2025
യാത്രക്കാരെ ഇറക്കി മടങ്ങുന്നതിനിടെ ആയിരുന്നു അപകടം. പുക ഉയരുന്നത് കണ്ട ഉടനെ ജീവനക്കാര്‍ പുറത്തിറങ്ങുകയായിരുന്നു. മട്ടന്നൂര്‍ മെരുമ്പായി സ്വദേശിയുടേതാണ് ടൂറിസ്റ്റ് ബസ്. ഇരിട്ടിയില്‍ നിന്ന് അഗ്നിരക്ഷാസേനയെത്തി തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും ബസ് പൂർണമായും കത്തിനശിച്ചിരുന്നു.
SUMMARY: Tourist bus catches fire at Mangkootam Pass, Kannur; completely burnt to ashes














