കോട്ടയം: കോട്ടയം മുണ്ടക്കയത്ത് ടൂറിസ്റ്റ് ബസിന് തീപടിച്ചു.മധുരയിൽ നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന ടൂറിസ്റ്റ് ബസിലാണ് തീ പടർന്നത്. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് പുലർച്ചെ 4ഓടെ മുണ്ടക്കയം ടൗണിലാണ് സംഭവം. കോട്ടയം സ്വദേശികളുടെ മോക്ഷ എന്ന ബസാണ് തീപിടിച്ച് കത്തി നശിച്ചത്. യാത്രക്കാർ പുറത്തിറങ്ങി നിന്നത് കൊണ്ട് മാത്രമാണ് വൻ അപകടം ഒഴിവായത്.
സ്ത്രീകളും കുട്ടികളും, അടക്കം 45 അംഗ വിനോദയാത്ര സംഘമാണ് ബസിലുണ്ടായിരുന്നത്. ബസ് നിർത്തിയ ശേഷം ആളെ പുറത്തിറക്കി പരിശോധിക്കുന്നതിനിടെ വാഹനത്തിൻ്റെ ടയർ പൊട്ടുകയും തീ പടരുകയുമായിരുന്നു.
വാഹനത്തിൻ്റെ ഉള്ളിലുണ്ടായിരുന്ന യാത്രക്കാരുടെ വസ്തുവകകളെല്ലാം കത്തിനശിച്ചു. അഗ്നിരക്ഷാ സേന എത്തി തീയണച്ചെങ്കിലും വാഹനം പൂർണമായി കത്തി നശിച്ചു. ഹൈവേ പോലീസടക്കം രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
SUMMARY: Tourist bus catches fire in Mundakayam, passengers miraculously escape
ഇടുക്കി: ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് രണ്ടുപേർ മരിച്ചു, മൂന്നുപേരുടെ നില അതീവ ഗുരുതരം. ഇടുക്കി നാരകക്കാനത്താണ് ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞത്.…
കൊച്ചി: കേരളത്തില്‍ പലയിടങ്ങളിലായി ശക്തമായ വേനൽമഴയും കാറ്റും.ശക്തമായ മഴയെ തുടർന്ന് വിവിധ പാതകളിൽ ഗതാഗത തടസ്സം അനുഭവപ്പെട്ടു. എറണാകുളം ജില്ലയിൽ ഞായർ…
വാഷിംഗ്ടൺ: ഇറാനെതിരെ വീണ്ടും ഭീഷണിയുമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനുമായി സമാധാന ചർച്ചകൾക്കായി യു,എസ് പ്രതിനിധികൾ ഇസ്ലാമാബാദിലേക്ക് പോകുന്നുവെന്നും…
കൊച്ചി: വോട്ടിനായി മഷിപുരട്ടിയ വിരലിലെ തൊലി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കിയതായി പരാതി. എറണാകുളം പള്ളുരുത്തി പി ഡി റോഡിലെ തട്ടാപറമ്പിൽ ടി…
ബെംഗളൂരു: കേരള തദ്ദേശ തിരഞ്ഞെടുപ്പില്‍ പുനലൂര്‍ നഗരസഭയിലേ നെല്ലിപ്പള്ളി വാര്‍ഡില്‍ നിന്ന് വിജയിച്ച കര്‍ണാടക മലയാളി കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട്…
ബെംഗളൂരു: ബെംഗളൂരുവിലെ സംഗീത പ്രേമികള്‍ക്ക് അവസരമൊരുക്കി കേരളസമാജം സംഘടിപ്പിച്ച പാടാം നമുക്ക് പാടാം സംഗീത പരിപാടി ഹൃദ്യമായ അനുഭവമായി. ഇന്ദിരാ…