ബെംഗളൂരു: എയ്റോ ഇന്ത്യയുടെ ഭാഗമായി ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി സിറ്റി ട്രാഫിക് പോലീസ് അറിയിച്ചു. ഫെബ്രുവരി 10 മുതൽ 14 വരെയാണ് എയ്റോ ഇന്ത്യ നടക്കുന്നത്. ബെംഗളൂരു-ബെല്ലാരി റോഡിൽ മേഖ്രി സർക്കിളിൽ നിന്ന് എംവിഐടി ക്രോസ് വരെയും എംവിഐടി ക്രോസ് മുതൽ മേഖ്രി സർക്കിൾ വരെയും ട്രക്കുകൾ, സ്വകാര്യ ബസുകൾ ഉൾപ്പെടെയുള്ള ചരക്ക് വാഹനങ്ങളുടെ ഗതാഗതം പൂർണമായും നിരോധിച്ചു. ഹെന്നൂരു ക്രോസിലെ ഗൊരഗുണ്ടേപാളയ, നാഗവാര ജംഗ്ഷൻ – തനിസാന്ദ്ര മെയിൻ റോഡ്, ബെംഗളൂരു മെയിൻ റോഡ് വഴി രേവ കോളേജ് ജംഗ്ഷൻ വരെയും ഭാരവാഹനങ്ങൾക്ക് നിയന്ത്രണം ബാധകമാണ്.
ബെംഗളൂരു വിമാനത്താവളത്തിലേക്ക് പോകുന്ന യാത്രക്കാർ ഈസ്റ്റിൽ സോണിൽ നിന്ന് കെ ആർ പുരം – ഹെന്നൂർ ക്രോസ് – കൊത്തനൂർ – ഗുബ്ബി ക്രോസ് – കണ്ണൂരു– ബെംഗളൂരു – മൈലനഹള്ളി വഴി കടന്നുപോകണം. ബെംഗളൂരു വെസ്റ്റിൽ നിന്ന് വരുന്നവർ ഗൊരഗുണ്ടേപാളയ – ബിഇഎൽ സർക്കിൾ – ഗംഗമ്മ സർക്കിൾ – എംഎസ് പാളയ സർക്കിൾ – മദർ ഡയറി ജംഗ്ഷൻ – ഉണ്ണികൃഷ്ണൻ ജംഗ്ഷൻ – ദൊഡ്ഡബെല്ലാപുര റോഡ് – രാജനകുണ്ടേ – അഡിഗനഹള്ളി – എംവിഐടി ക്രോസ് വഴി കടന്നുപോകണം.
ബെംഗളൂരു സൗത്തിൽ നിന്ന് വരുന്നവർ മൈസുരു റോഡ് – നയന്ദഹള്ളി – ചന്ദ്ര ലേഔട്ട് – ഗൊരഗുണ്ടേപാളയ – ബിഇഎൽ സർക്കിൾ – ഗംഗമ്മ സർക്കിൾ – എംഎസ് പാളയ സർക്കിൾ – മദർ ഡയറി ജംഗ്ഷൻ – ഉണ്ണികൃഷ്ണൻ ജംഗ്ഷൻ – ദൊഡ്ഡബെല്ലാപുര റോഡ് – രാജനകുണ്ടേ – വലത്തേക്ക് തിരിവ് – അഡിഗനഹള്ളി – എംവിഐടി ക്രോസ് – വിദ്യാനഗർ ക്രോസ് വഴി കടന്നുപോകണം.
TAGS: BENGALURU | AERO INDIA
SUMMARY: Traffic restrictions imposed un city amid aero india
ബെംഗളൂരു: നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് യുവാവ് മരിച്ചു. വടക്കൻ ബെംഗളൂരുവിലെ ദൊംബറഹള്ളിക്ക് സമീപം ബുധനാഴ്ച അര്‍ദ്ധരാത്രിയോടെയാണ് അപകടം നടന്നത്.…
ചെന്നൈ: യാത്രാത്തിരക്ക് കണക്കിലെടുത്ത് സ്വകാര്യബസുകൾ വാടകയ്‌ക്കെടുത്ത് സർവീസ് നടത്താൻ സംസ്ഥാന ട്രാൻസ്‌പോർട്ട് കോർപറേഷന് അനുമതി നൽകി തമിഴ്‌നാട് സർക്കാർ .…
കൊച്ചി: മുതിർന്ന സിപിഐ എം നേതാവ് കെ എം സുധാകരൻ (90) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് എറണാകുളം…
ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ ഇന്ന് 4 മണിക്ക് തിപ്പസാന്ദ്ര ഹോളി ക്രോസ് സ്കൂളിൽ നടക്കും. "സത്യാനന്തരകാലം…
പാലക്കാട്: ചിറ്റൂരില്‍ കാണാതായ ആറ് വയസുകാരൻ സുഹാന്റെ മൃതദേഹം കണ്ടെത്തി. 21 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ വീടിന് സമീപത്തെ കുളത്തിൽ…
ബെംഗളുരു: ചാമരാജനഗറിലെ ബന്ദിപ്പൂർ ടൈഗർ റിസർവിൽ കടുവയുടെ ആക്രമണത്തിൽ വനംവകുപ്പ് വാച്ചർ കൊല്ലപ്പെട്ടു. മുരളഹള്ളിയി ഫോറസ്റ്റ‌് ക്യാംപിൽ ജോലി ചെയ്യുന്ന…