ബെംഗളൂരു: കർണാടക സ്റ്റേറ്റ് പോലീസ് റൺ പരിപാടിയുടെ രണ്ടാം പതിപ്പ് നടക്കുന്നതിന്റെ ഭാഗമായി ബെംഗളൂരുവിലെ വിവിധഭാഗങ്ങളിൽ ഞായറാഴ്ച ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് സിറ്റി ട്രാഫിക് പോലീസ് അറിയിച്ചു. രാവിലെ 6 മുതൽ 10 വരെയാണ് നിയന്ത്രണം. കെ.ആർ. സർക്കിളിൽ നിന്ന് വിധാന സൗധയിലേക്ക് പോകുന്ന വാഹനങ്ങൾ വഴിതിരിച്ചുവിടും. ബാലെകുന്ദ്രി സർക്കിളിൽ നിന്നും സി.ടി.ഒ ജംഗ്ഷനിൽ നിന്നും വിധാന സൗധയിലേക്ക് പോകുന്ന വാഹനങ്ങളും നിയന്ത്രിക്കും. വിധാന സൗധയിലേക്ക് വാഹനങ്ങളൊന്നും അനുവദിക്കില്ല. ഓൾഡ് മദ്രാസ് റോഡ്, ഓൾഡ് എയർപോർട്ട് റോഡ് എന്നിവിടങ്ങളിലേക്ക് പോകുന്ന വാഹനങ്ങൾ ദേവാംഗ റോഡ്, ശാന്തിനഗർ, റിച്ച്മണ്ട് സർക്കിൾ എന്നിവിടങ്ങളിലേക്ക് വഴിതിരിച്ചുവിടും.
ഡോ. ബി.ആർ. അംബേദ്കർ റോഡ്, രാജ്ഭവൻ റോഡ്, കെ.ബി. റോഡ്, സാങ്കി റോഡ്, നൃപതുംഗ റോഡ്, എ.ജി. ഓഫീസ് മുതൽ ചാലൂക്യ സർക്കിൾ വരെ, ക്വീൻസ് റോഡ്, മ്യൂസിയം റോഡ് എന്നിവിടങ്ങളിൽ പാർക്കിംഗ് അനുവദിക്കില്ല.
എം.എസ്. ബിൽഡിംഗ് പാർക്കിംഗ് ഏരിയ, നെഹ്‌റു പ്ലാനറ്റോറിയത്തിനുള്ളിൽ, ഹൈക്കോർട്ട് പാർക്കിംഗ് ഏരിയ, സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് ഗ്രൗണ്ട്, ഫ്രീഡം പാർക്കിലെ മൾട്ടി ലെവൽ കാർ പാർക്കിംഗ്, ഗവൺമെന്റ് ആർട്‌സ് ആൻഡ് സയൻസ് കോളേജ്, പിഡബ്ല്യുഡി ഓഫീസ് പരിസരം, കണ്ടീരവ സ്റ്റേഡിയം, ജ്ഞാന ജ്യോതി ഓഡിറ്റോറിയം പരിസരം, യുബി സിറ്റി (പെയ്ഡ് പാർക്കിംഗ്), ലെജിസ്ലേറ്റീവ് ഹൗസ് പാർക്കിംഗ്, ബെലകു ഭവന പരിസരം, കെആർ സർക്കിൾ, സർവേ വകുപ്പ് പരിസരം, കൃഷി വകുപ്പ് പരിസരം, ശേഷാദ്രി റോഡ്, സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ഓഫീസ് പരിസരം, കെആർ സർക്കിൾ എന്നിവിടങ്ങളിൽ പാർക്കിംഗ് അനുവദിക്കും.
TAGS: TRAFFIC RESTRICTED
SUMMARY: Traffic restrictions in place for police run in Bengaluru on Sunday
ഡല്ഹി: ഡല്ഹി സ്ഫോടനത്തില് പരുക്കേറ്റ ഒരാള് കൂടി മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം 13 ആയി. എല്എൻജെപി ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന…
തിരുവനന്തപുരം: കേരളത്തിൽ സ്വർണ വില സർവ്വകാല റെക്കോർഡില്. ഇന്ന് പവന് 1680 രൂപ കൂടി 93,720 രൂപയിലാണ് വ്യാപാരം നടക്കുന്നത്.…
തിരുവനന്തപുരം: സർക്കാർ മെഡിക്കല്‍ കോളജുകളില് ഒപി ബഹിഷ്കരിച്ചുള്ള ഡോക്ടർമാരുടെ സമരം തുടങ്ങി. അത്യാവശ്യ സേവനങ്ങള് ഒഴികെ മറ്റെല്ലാം പ്രവർത്തനങ്ങളില്നിന്നും ഡോക്ടർമാർ…
അഹമ്മദാബാദ്: പശുവിനെ കശാപ്പ് ചെയ്തെന്ന കേസില്‍ മൂന്ന് പ്രതികളെ ജീവ പര്യന്തം തടവിന് ശിക്ഷിച്ച് ഗുജറാത്ത് കോടതി. അമ്രേലി സെഷന്സ്…
തിരുവനന്തപുരം: ഡോ. എ. ജയതിലകിനെതിരെ ആരോപണമുന്നയിച്ചതിന്റെ പേരില് സർവീസില് നിന്ന് സസ്പെൻഡ് ചെയ്ത ഐഎഎസ് ഉദ്യോഗസ്ഥൻ എൻ.പ്രശാന്തിന്റെ സസ്പെൻഷൻ നീട്ടി.…
ബെംഗളൂരു: ബെംഗളൂരു- തിരുവനന്തപുരം റൂട്ടില് പുതിയ മൾട്ടി ആക്സിൽ സ്ലീപ്പർ ബസ് സർവീസ് നാളെ മുതൽ ആരംഭിക്കും. വോൾവോ 9600…